Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കള്ളപ്പരാതി നൽകാൻ ഗൂഢാലോചന നടത്തി; പൊലീസിനെ സ്വാധീനിച്ചു'; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജ് അടക്കം എട്ടു പേർക്കെതിരെ കേസെടുത്തു; നടപടി, എറണാകുളം എ.സി.ജെ.എം കോടതി ഉത്തരവു പ്രകാരം

'കള്ളപ്പരാതി നൽകാൻ ഗൂഢാലോചന നടത്തി; പൊലീസിനെ സ്വാധീനിച്ചു'; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജ് അടക്കം എട്ടു പേർക്കെതിരെ കേസെടുത്തു; നടപടി, എറണാകുളം എ.സി.ജെ.എം കോടതി ഉത്തരവു പ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടി.പി.നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എട്ട് പേർക്കെതിരെ കേസെടുത്തു. എറണാകുളം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രി വീണാ ജോർജ് അടക്കം എട്ടു പേർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. നേരത്തേ, വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിനു നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തനിക്കെതിരെ കള്ളപ്പരാതി നൽകാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി. പരാതിയിൽ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടർന്ന് നന്ദകുമാർ എറണാകുളം എസിജെഎം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോർജ് അടക്കം എട്ട് പേർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസിൽ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമ്മിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് ജീവനക്കാരിയെ അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. എറണാകുളം നോർത്ത് പൊലീസിൽ ആണ് ജീവനക്കാരി പരാതി നൽകിയത്. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി. ഈ കേസിൽ ഹൈക്കോടതി നന്ദകുമാറിന് ജാമ്യം അനുവദിച്ചിരുന്നു.

തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ വെച്ച് വീഡിയോ ചിത്രീകരിച്ച് വീണ ജോർജിന്റേതെന്ന പേരിൽ പ്രചരിപ്പിക്കാൻ നന്ദകുമാർ ശ്രമിച്ചെന്നായിരുന്നു പരാതി. ജീവനക്കാരിക്ക് വീണ ജോർജുമായി രൂപ സാദൃശ്യമുള്ളതാണ് ഇവരെ സമീപിക്കാൻ കാരണമായതെന്നായിരുന്നു ആരോപണം. ഈ ആവശ്യമുന്നയിച്ച് തന്നെ നിരന്തരം ബുദ്ധിമുട്ടിച്ചതായി പരാതി നൽകിയ യുവതി പറയുന്നു. സമ്മർദ്ദം രൂക്ഷമായതോടെ യുവതി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്.

വ്യാജ വീഡിയോ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാർ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും മോശക്കാരിയാക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

ജോലിക്ക് എത്തുന്നതിന് മുൻപ് തന്നെ മന്ത്രിയുടെ നഗ്‌ന വീഡിയോ തന്റെ കൈവശമുണ്ടെന്ന് നന്ദകുമാർ വാർത്ത നൽകിയിരുന്നു. അതിന് ചില രേഖകൾ വേണമെന്നും വീഡിയോ നിർമ്മിക്കാൻ സഹായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇത് നിഷേധിച്ചപ്പോൾ ഭീഷണി സന്ദേശമയച്ചു. വാട്സാപ്പ് കോളുകൾ വഴിയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യമെല്ലാം കമ്മീഷണർക്ക് നൽകിയ പരാതിയിൽ രേഖാമൂലം വ്യക്തമാക്കിയെന്നും യുവതി അന്ന് വെളിപ്പെടുത്തിയിരുന്നു.

മന്ത്രിയുമായി രൂപസാദൃശ്യമുള്ളതിന്റെ പേരിൽ പലവട്ടം പലതവണ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചിത്രീകരിക്കാൻ നിർബന്ധിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. നിരസിച്ചപ്പോൾ ആക്രമണം തുടർന്നു. നന്ദകുമാറിന്റെ സുഹൃത്തുക്കൾ വഴിയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

സഹപ്രവർത്തകയുടെ പരാതിയിൽ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോർത്ത് പൊലീസാണ് അന്ന് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഓഫീസിൽവെച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങൾക്ക് നിർബന്ധിച്ചുമെന്നുമാണ് പെൺകുട്ടിയുടെ പരാതി.നിരന്തരം ഭീഷണിപ്പെടുത്തി, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ക്രൈം നന്ദകുമാറിനെതിരേ ചുമത്തിയത്. ഈ കേസിൽ പിന്നീട് ഹൈക്കോടതി നന്ദകുമാറിന് ജാമ്യം അനുവദിച്ചിരുന്നു. 

നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബർ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ ഫോൺ സംഭാഷണം നടത്തി ഫേസ്‌ബുക്ക് വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു നന്ദകുമറിനെതിരായ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP