Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമയനിഷ്ഠയും കാര്യക്ഷമമായ പ്രവർത്തനവും; എയർ ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക്

സമയനിഷ്ഠയും കാര്യക്ഷമമായ പ്രവർത്തനവും; എയർ ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക്

അങ്കമാലി: എയർ ഇന്ത്യ എക്സ്‌പ്രസ് ചരിത്രത്തിലാദ്യമായി ലാഭത്തിലേക്ക്. മുൻ വർഷത്തേതിൽനിന്നു വ്യത്യസ്തമായി വൻവളർച്ചയാണു ഈ വർഷം ഉണ്ടായിരിക്കുന്നത്. യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ മുൻ വർഷത്തേതിനേക്കാൾ 19 ശതമാനം വർധനവുണ്ടായിട്ടുണ്ട്. നാലു ശതമാനം അധികം യാത്രക്കാർ ഈ വർഷം എയർ ഇന്ത്യ എക്സ്‌പ്രസിലൂടെ യാത്ര ചെയ്തു. 84.1 ശതമാനം വളർച്ച ഈ വർഷം ഉണ്ടായപ്പോൾ മുൻ വർഷം 81.7 ശതമാനമായിരുന്നു. ഈ വർഷം കമ്പനി മൊത്തം 2400 കോടി രൂപ വരുമാനമായി പ്രതീക്ഷിക്കുന്നുണ്ട്. വിമാനത്തിന്റെ സമയനിഷ്ഠയും കാര്യക്ഷമമായ പ്രവർത്തനവും യാത്രക്കാർക്ക് നൽകുന്ന കൂടുതൽ സൗകര്യങ്ങളുമാണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണമെന്ന് പത്രസമ്മേളനത്തിൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. ശ്യാംസുന്ദർ അറിയിച്ചു.

യാത്രക്കാരെ ആകർഷിക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മലയാളികളെ കൂടുതൽ ആകർഷിക്കാനായി വിമാനങ്ങളിൽ കേരളീയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തും. കൂടുതൽ യാത്രക്കാരെ കിട്ടുന്ന റൂട്ടുകളിലേക്ക് പുതിയ സർവീസുകൾ തുടങ്ങും. ഇതിനുവേണ്ടി എട്ട് വിമാനങ്ങൾ പാട്ടത്തിനെടുക്കും. കമ്പനി ആരംഭിച്ച കോൾ സെന്ററുകളിൽ മലയാളി ജീവനക്കാരെ നിയമിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂടുതൽ കോൾ സെന്ററുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

വിവിധ ഭാഷകൾ കൈകാര്യം ചെയ്യാവുന്ന രീതിയൽ ഏഴു കോൾ സെന്ററുകൾ ഉടനെ ആരംഭിക്കും. ഒക്‌ടോബർ 26 മുതൽ വിന്റർ ഷെഡ്യുൾ ആരംഭിക്കും. ആഴ്ചയിൽ 166 വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യും. 159 വിമാനങ്ങളാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. നിലവിൽ എയർ ഇന്ത്യ എക്സ്‌പ്രസിന് 159 സർവീസുകളുണ്ട്. ഒക്‌ടോബർ 26 മുതലുള്ള പുതിയ ടൈം ടേബിളിൽ ഇത് 166 ആയി ഉയരും. കേരളത്തിൽ നിന്നുള്ള സർവീസുകൾ 107ൽ നിന്ന് 115 ആകും. കോഴിക്കോട് ദോഹ റൂട്ടിൽ നോൺ സ്‌റ്റോപ്പായി രണ്ടും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് മസ്‌കറ്റിലേക്ക് ഒന്നു വീതവും സർവീസ് പുതുതായി ആരംഭിക്കും. മംഗലാപുരം കുവൈറ്റ് സർവീസ് പുനരാരംഭിക്കുമെന്നും കെ. ശ്യാം സുന്ദർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP