Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അവന്റേതായ കുറ്റം കൊണ്ടല്ലാതെ ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു'.; കരൾ കലങ്ങുന്ന വേദനയിൽ അവരുടെ കരച്ചിൽ എന്റെ കാതിൽ മുഴങ്ങുന്നു; തൃശ്ശൂരിലെ ഭിന്നശേഷിക്കാരന്റെ കൊലപാതകത്തിൽ ഗോപിനാഥ് മുതുകാട്

'അവന്റേതായ കുറ്റം കൊണ്ടല്ലാതെ ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു'.; കരൾ കലങ്ങുന്ന വേദനയിൽ അവരുടെ കരച്ചിൽ എന്റെ കാതിൽ മുഴങ്ങുന്നു; തൃശ്ശൂരിലെ ഭിന്നശേഷിക്കാരന്റെ കൊലപാതകത്തിൽ ഗോപിനാഥ് മുതുകാട്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തിയ വാർത്ത ഏറെ വേദനാജനകമായിരുന്നു. മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിച്ചുകൊണ്ട് കേച്ചേരി പട്ടിക്കര സ്വദേശിയായ ഫഹദിനെയാണ് പിതാവ് സുലൈമാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്.ഭിന്നശേഷിക്കാരനായ തന്റെ മകനെ ഒഴിവാക്കാനായിരുന്നു പിതാവ് ക്രൂരകൃത്യം നടത്തിയത.സംഭവത്തിൽ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വേദന പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട്.

ഭിന്നേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്നതിൽ ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന മുതുകാടിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.കൊല്ലപ്പെട്ട ഫഹദിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു ഗോപിനാഥ് മുതുകാടിന്റെ പ്രതികരണം.ഫഹദിന്റെ വീട്ടിലെത്തിയ തനിക്കുണ്ടായത് കരൾ കലങ്ങുന്ന വേദനയാണെന്ന് മുതുകാട് പറയുന്നു.

ബുധനാഴ്‌ച്ച രാവിലെ മാനസിക വെല്ലുവിളി നേരിടുന്ന 28 വയസുള്ള മകൻ ഫഹദിനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്ന വാർത്ത കേട്ടാണ് താൻ ആ വീട്ടിലെത്തിയത്.ഫഹദിന്റെ ഉമ്മയും ഉമ്മയുടെ ഉമ്മയും കൊച്ചുകുഞ്ഞുങ്ങളെ ഒക്കത്തെടുത്ത രണ്ടു സഹോദരിമാരും ഇരിക്കുന്ന മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ കണ്ട ദൃശ്യം സഹിക്കാനാവത്തതായിരുന്നു.

ഭിന്നശേഷിയുള്ള തന്റെ കൊച്ചുമകനെ പോകുന്നിടത്തെല്ലാം കൈപിടിച്ച് കൊണ്ടുപോകാറുള്ള അവരുടെ കരച്ചിൽ ഇപ്പോഴും തന്റെ കാതിൽ മുഴങ്ങുന്നുണ്ട്.കൊലപാതക കാരണത്തെപറ്റി പലരും പലതും പറയുന്നുണ്ട്.അതിനി എന്ത് തന്നെയായാലും അവന്റേതായ കുറ്റം കൊണ്ടല്ലാതെ മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നുവെന്ന് മുതുകാട് കുറിച്ചു.

ഇനിയും ഇങ്ങനെയൊരു മരണം സംഭവിക്കാതിരിക്കാനായി ഈ രോദനം നമ്മുടെ ഹൃദയത്തിൽ ആഞ്ഞു തറയ്ക്കട്ടെ.അയൽവീട്ടിൽ ഇത്തരം ഒരു കുട്ടിയുണ്ടെങ്കിൽ ആ കുട്ടിയും വീട്ടുകാരും എങ്ങനെ കഴിയുന്നു എന്ന് നമ്മളും അറിയേണ്ടിയിരിക്കുന്നു.അവരുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണ്.ഔദാര്യമല്ല അത്.നമ്മുടെ കടമയാണ്'.'കരൾ കലങ്ങുന്ന വേദനയോടെയാണ് തൃശൂർ കേച്ചേരിയിലെ ആ വീട്ടിൽ നിന്ന് താൻ പടിയിറങ്ങിയതെന്നും ഫഹദിന്റെ മരണത്തിലെ വേദന പങ്കുവെച്ച് മുതുകാട് കുറിച്ചു.

ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് 23 കാരനായ ഭിന്നശേഷിക്കാരൻ ഫഹദിനെ പിതാവ് സുലൈമാൻ (52) തീകൊളുത്തി കൊലപ്പെടുത്തിയത്. വീടിന്റെ പിറകുവശത്തെ വരാന്തയിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.ഫഹദിനെ വരാന്തയിൽ കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും ഇട്ട് ഡീസലൊഴിച്ചു തീകൊളുത്തുകയായിരുന്നു.സംഭവത്തിൽ സുലൈമാനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP