Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്നൊവേറ്റീവ് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു, സർ സോഹൻ റോയിക്ക്കേ ന്ദ്രമന്ത്രിയുടെ ആദരം

ഇന്നൊവേറ്റീവ് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു, സർ സോഹൻ റോയിക്ക്കേ ന്ദ്രമന്ത്രിയുടെ ആദരം

സ്വന്തം ലേഖകൻ

ഹോളിവുഡ് സംവിധായകൻ സർ സോഹൻ റോയിയെ ബാംഗ്ലൂരിൽ നടക്കുന്നഅഞ്ചാമത് ഇന്നൊവേറ്റീവ് ഫിലിം ഫെസ്റ്റിവലിൽ ആദരിച്ചു. ഫെസ്റ്റിവൽവേദിയിൽ വച്ച് നടന്ന ചടങ്ങിൽ, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് എൽ മുരുകനിൽ നിന്നാണ് അദ്ദേഹം പ്രത്യേക ആദരവ്ഏറ്റുവാങ്ങിയത്.

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് അദ്ദേഹം ദീർഘകാലമായി നൽകിവരുന്ന
ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചായിരുന്നു ഈ ബഹുമതി .ബാംഗ്ലൂരിലെ
ഇന്നൊവേറ്റീവ് മൾട്ടിപ്ലക്സ് ഫിലിം സെന്ററിൽ വച്ച്ഒക്ടോബർ 6 മുതൽ 9
വരെയാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

മുഖ്യധാരയിലൂടെ ഓസ്‌കാറിലെത്തിയ ആദ്യ ഇന്ത്യൻ സിനിമ എന്നവിശേഷണത്തിന് അർഹമായ ഡാം 999 എന്ന ചലച്ചിത്രത്തിന്റെസംവിധായകനായിരുന്നു അദ്ദേഹം. തുടർന്ന് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 23ഇന്ത്യൻ ഫീച്ചർ ഫിലിമുകളും 3 ഡോക്യുമെന്ററികളും
ഓസ്‌കാറിലെത്തിക്കുന്നതിൽ കൺസൽട്ടന്റ് എന്ന നിലയിൽ ഒരു പ്രധാന പങ്ക്
അദ്ദേഹം വഹിച്ചിരുന്നു.സിനിമകളോടുള്ള അർപ്പണബോധവും പ്രതിബദ്ധതയുമാണ് പത്ത് ബില്ല്യൺഡോളർ മൂല്യമുള്ള  പ്രോജക്ട് ഇൻഡിവുഡ് എന്ന പദ്ധതി സമാരംഭിക്കാൻ
അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഇൻഡിവുഡ്എന്ന പേരിൽ ഒരു കുടക്കീഴിൽ സമന്വയിപ്പിച്ച് ഹോളിവുഡിനോട് കിടപിടിക്കുന്നഒരു ബ്രാൻഡായി ഉയർത്തിക്കൊണ്ടുവരുന്ന ഈ പദ്ധതിക്ക് രണ്ടായിരത്തിപതിനാലിലാണ് അദ്ദേഹം തുടക്കം കുറിച്ചത് . ഇന്ത്യൻ ചലച്ചിത്രവ്യവസായത്തിന്റെയും അതിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും
വർദ്ധനവിന് വഴിമരുന്നിടാൻ ഇത് കാരണമായി.

വിവിധ സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങൾ പ്രമേയമാക്കി അദ്ദേഹംചെയ്ത സിനിമകളും ഡോക്യുമെന്ററികളും നിരവധി അന്താരാഷ്ട്രബഹുമതികൾക്ക് അദ്ദേഹത്തെ അർഹനാക്കിയിട്ടുണ്ട്.ഇറ്റലിയിലെ ഓർഡോ പാർട്ടിസ് ഗുൽഫെയിൽ നിന്ന് 'സർ പദവി' ആയനൈറ്റ്ഹുഡ് ബഹുമതി; അദ്ദേഹത്തിന് ലഭിച്ചിരുന്നു . ഇന്ത്യയിലെ ആദ്യത്തെ
ഡ്യുവൽ 4കെ പ്രൊജക്ഷൻ തിയേറ്റർ, മികച്ച ആനിമേഷൻ സ്റ്റുഡിയോ,കേരളത്തിലെ ആദ്യത്തെ എടിഎംഒഎസ് സൗണ്ട് മിക്സിങ് സ്റ്റുഡിയോ, കാൻസ് അമേരിക്കൻ ഫിലിം മാർക്കറ്റ്, ഓസ്‌കാറുകൾ എന്നിവയ്ക്കായുള്ള ആദ്യഇന്റർനാഷണൽ ഫിലിം മാഗസിൻ, ഫസ്റ്റ് ഇന്റഗ്രേറ്റഡ് ഡബ്ബിങ് സിസ്റ്റം, ഓൾലൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ, ഇൻഡിവുഡ് ഫിലിം മാർക്കറ്റ്, തുടങ്ങി വിനോദവ്യവസായ നിലവാര നിലവാരവും അടിസ്ഥാന സൗകര്യങ്ങളുംഉയർത്തുന്നതിനുള്ള മറ്റു നിരവധി പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.

ഫിലിം ഫെസ്റ്റിവൽ, ഫിലിം മാർക്കറ്റ്, ടാലന്റ് ഹണ്ട്, ഇൻവെസ്റ്റർ മീറ്റ് തുടങ്ങിയഇരുപതോളം ഇനങ്ങൾ, ഒരൊറ്റ വേദിയിൽ കോർത്തിണക്കിക്കോണ്ട്ഇൻഡിവുഡ് ഫിലിം കാർണിവൽ' എന്ന പേരിൽ നടന്നനാല് ദിവസംനീണ്ടുനിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിനോദമേളയുടെ സംഘാടകനുംഇദ്ദേഹമായിരുന്നു.

സിനിമ, മാധ്യമം, സംഗീതം, ഫാഷൻ, വിനോദം, വിദ്യാഭ്യാസം, വ്യവസായംതുടങ്ങിയ മേഖലകൾക്ക് വേദിയൊരുക്കുകയും അതിലേയ്ക്ക് അതത്മേഖലകളിൽ നിന്നുള്ള ശതകോടീശ്വരന്മാരായ വ്യവസായികളെ നിക്ഷേപകർഎന്ന നിലയിൽ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ട് വിനോദത്തെയുംവ്യവസായത്തെയും നിക്ഷേപത്തെയും സംയോജിപ്പിക്കുന്ന ഒരു പുതിയആശയവും ഇൻഡിവുഡ് ഫിലിം കാർണിവൽ എന്ന ഈ വിനോദ മേളയിലൂടെ
അദ്ദേഹം പ്രാവർത്തികമാക്കി. അദ്ദേഹത്തിന്റെ സംവിധാന സൃഷ്ടികൾക്ക്
ഇരുനൂറിലധികം ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ സിനിമാ തിരക്കഥ ഓസ്‌കാർ ലൈബ്രറിയിലെപെർമനന്റ് കോർ കളക്ഷനിൽ' ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ അദ്ദേഹം രചനനിർവഹിച്ച മൂന്ന് ഗാനങ്ങൾ ഓസ്‌കാറിലെ സംഗീത വിഭാഗത്തിലെചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.പുത്തൻ പ്രതിഭകളെ കണ്ടെത്താനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി
സംഘടിപ്പിക്കപ്പെടുന്ന ടാലന്റ് ഹണ്ട് പരിപാടികളിലൂടെ അർഹരായനൂറുകണക്കിന് യുവാക്കളെ ചലച്ചിത്ര വ്യവസായത്തിലെ വിവിധമേഖലകളിലേക്ക് കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.

പാഠ്യ വിഷയങ്ങളെ സിനിമയുടെ ഫോർമാറ്റിലേയ്ക്ക് മാറ്റിയെടുത്ത്,;അദ്ധ്യാപകരില്ലാത്ത തിയറ്റർ ക്ലാസ് മുറികൾ; എന്ന ഒരു നൂതനസങ്കല്പത്തിലൂടെ, വിദ്യാർത്ഥികളെ തൊഴിലിടങ്ങളിലെ ആവശ്യങ്ങൾക്ക്ഉതകുന്ന രീതിയിൽ പരിശീലിപ്പിച്ചെടുക്കുന്ന ഒരു വിപ്ലവകരമായ പദ്ധതിയുംഇപ്പോൾ വിദ്യാഭ്യാസ മേഖലയ്ക്കായി അദ്ദേഹം പ്രവർത്തികമാക്കിയിട്ടുണ്ട്.ഒപ്പം, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോർപ്പറേറ്റ് സ്ഥാപനങ്ങളിലുംഫിലിം ക്ലബ്ബുകൾ രൂപീകരിച്ചുകൊണ്ട് , ക്രിയാത്മകമായ പാഠ്യേതര
പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനവും കരിയർ
ഡിസൈനും മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതിയും ഇപ്പോൾ നടപ്പിലാക്കിവരുന്നുണ്ട്. വലിയ പിന്തുണയും സ്വീകാര്യതയുമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്.ഇത്തരത്തിൽ, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാനുതകുന്നനിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വിജയിപ്പിച്ചതിന്റെവെളിച്ചത്തിൽക്കൂടിയാണ് കേന്ദ്ര മന്ത്രിയിൽ നിന്ന് ഈയൊരു ബഹുമതിഅദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP