Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീ തുപ്പുന്ന കാർ, വിറകും പേപ്പറും വരെ കത്തിക്കാം; ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ ലൈക്കും ഷെയറും ഒഴുകി; മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പെട്ടപ്പോൾ ഉടമയുടെ കിളി പോയി; ഒറ്റയടിക്ക് കീശയിൽ നിന്ന് പോയത് 44250 രൂപ

തീ തുപ്പുന്ന കാർ, വിറകും പേപ്പറും വരെ കത്തിക്കാം; ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ ലൈക്കും ഷെയറും ഒഴുകി; മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പെട്ടപ്പോൾ ഉടമയുടെ കിളി പോയി; ഒറ്റയടിക്ക് കീശയിൽ നിന്ന് പോയത് 44250 രൂപ

ജംഷാദ് മലപ്പുറം

മലപ്പുറം: തീ പാറിച്ചു, കിളി പോയി. തീപാറുന്ന കാറിൽ കറങ്ങിയ യുവാവിന് ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടപ്പോൾ കിളിപാറി. ഒറ്റയടിക്ക് കീശയിൽ നിന്ന് പോയത് 44250 രൂപ. മലപ്പുറത്ത് നിരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ തീ തുപ്പുന്ന കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കോളേജുകളിലെ ആഘോഷ പരിപാടികൾക്ക് വാടകക്ക് നൽകുന്ന കോട്ടക്കൽ വെന്നിയൂർ സ്വദേശിയുടെ ഹോണ്ട സിറ്റി കാറാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഈ കാറിന്റെ തീതുപ്പുന്ന അഭ്യാസപ്രകടനങ്ങൾ പ്രചരിച്ചിരുന്നു. അതുമുതൽ ഈ കാറിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയായിരുന്നു.

ഇതിനിടയിലാണ് ഇപ്പോൾ വാഹനത്തിന്റെ ഉടമയായ വെന്നിയൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് കാർ കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തീതുപ്പുന്നതിനുപുറമേ നിരത്തിൽ പാലിക്കേണ്ട എട്ടോളം നിയമങ്ങളാണ് ഈ കാർ ലംഘിച്ചിരിക്കുന്നത്. സാധാരണ ഒരു ഹോണ്ട സിറ്റി കാർ വിദ്യാർത്ഥികൾക്കിടയിലും മറ്റും താരമാകാൻ ലക്ഷങ്ങൾ ചിലവഴിച്ചാണ് ഇത്തരത്തിൽ ആൾട്രേഷൻ ചെയ്ത്. സൈലൻസറിലൂടെ തീ വരുന്നു എന്നതാണ് പ്രത്യേകത.

ഇങ്ങനെ സൈലൻസറിലൂടെ വരുന്ന തീയിൽ നിന്ന് കഴിഞ്ഞദിവസം കോളേജ് പരിപാടിക്കിടയിൽ പേപ്പർ കത്തിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വാഹനത്തിന് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. നിലവിൽ നിരത്തിൽ പാലിക്കേണ്ട എട്ടോളം നിയമങ്ങൾ ലംഘിച്ചതിന് 44250 രൂപയാണ് വാഹന ഉടമയിൽനിന്ന് മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത്. ഇതിനു പുറമെ ഏഴ് ദിവസത്തിനുള്ളിൽ വാഹനം പൂർണ്ണമായും അൾട്രഷൻ ഒഴിവാക്കി ആർടിഒ മുൻപിൽക്ക് മുന്നിൽ ഹാജരാക്കാനും വാഹന ഉടമക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിന് വാഹന ഉടമ തയാറായില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് താക്കീത് നൽകിയിട്ടുണ്ട്. നിരത്തിൽ ഇറങ്ങുന്ന മറ്റു വാഹനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് കാറിന് എതിരെ കർശന നടപടി സ്വീകരിച്ചതെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വാഹനങ്ങൾക്കെതിരെ ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന നടത്തി കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP