Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'തിങ്കളാഴ്‌ച്ച ഇനി നല്ല ദിവസമല്ല'; പ്രഖ്യാപനവുമായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്; ഇത് ഇപ്പോഴാണോ മനസ്സിലായതെന്ന കമന്റുമായി സോഷ്യൽ മീഡിയ

'തിങ്കളാഴ്‌ച്ച ഇനി നല്ല ദിവസമല്ല'; പ്രഖ്യാപനവുമായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്; ഇത് ഇപ്പോഴാണോ മനസ്സിലായതെന്ന കമന്റുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ:തിങ്കളാഴ്‌ച്ചയ്ക്ക് ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന സർട്ടിഫിക്കേറ്റ് നൽകി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്.തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് തിങ്കളാഴ്‌ച്ചയ്ക്ക് ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാകുന്നു എന്ന പ്രഖ്യാപനം ഗിന്നസ് നടത്തിയത്.വാരാന്ത്യത്തിന് ശേഷം ജോലി ചെയ്യേണ്ടി വരുന്നതിനാലും ആഴ്ചയിലെ ആദ്യ ദിവസമെന്ന നിലയിൽ മന്ദഗതിയിലുള്ളതും അങ്ങേയറ്റം വിരസവുമാണെന്ന് കരുതുന്നതിനാലുമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് തിങ്കളാഴ്ചയെ 'ആഴ്ചയിലെ ഏറ്റവും മോശം ദിവസം' ആയി പ്രഖ്യാപിച്ചത്.

ഗിന്നസ് ബുക്കിന്റെ പ്രഖ്യാപനത്തിന് രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയിട്ടുണ്ട്.വാരാന്ത്യത്തിന് ശേഷം വരുന്ന ആദ്യ ദിവസമെന്ന നിലയിൽ തിങ്കളാഴ്ചയെക്കുറിച്ച് പലരും കളിയായും കാര്യമായും പരാതിപ്പെടാറുണ്ടായിരുന്നു.ഇത് ശരിവെക്കുന്നതാണ് ഗിന്നസ് ബുക്കിന്റെ പ്രഖ്യാപനമെന്നാണ് പലരുടെയും പ്രതികരണം.തിങ്കളാഴ്ച ഏറ്റവും മോശം ദിവസമാണെന്ന തിരിച്ചറിവിലേക്കെത്താൻ നിങ്ങൾ ഒത്തിരി വൈകിയെന്ന് ആംഗ്രി ബേഡ് റെഡ് ട്വിറ്റർ ഹാൻഡിൽ കമന്റ് ചെയ്തു.

മോശം ദിവസമായതിനാൽ തിങ്കളാഴ്ചയാണ് താൻ അവധിയെടുക്കാറെന്ന് മറ്റൊരു ട്വിറ്റർ ഹാൻഡിൽ കമന്റ് ചെയ്തതിന് ഗിന്നസ് ബുക്ക് 'സ്മാർട്ട്' എന്ന് മറുപടി നൽകി.അറപ്പ് സൂചിപ്പിക്കുന്ന ഇംഗ്ലീഷ് പദമായ 'ugh' എന്ന് തിങ്കളാഴ്‌ച്ചയെ വിശേഷിപ്പിക്കണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മറ്റുചിലരാകട്ടെ തിങ്കളാഴ്‌ച്ചയെ വാരാന്ത്യത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.ആഴ്ചയുടെ അവസാനത്തിലോ തുടക്കത്തിലോ ചിലർക്ക് ഉണ്ടാവുന്ന നെഗറ്റീവ് ചിന്തകളെ സൂചിപ്പിക്കാൻ 'മണ്ടേ ബ്ലൂസ്' എന്ന വാക്ക് നേരത്തെ തന്നെ ഉപയോഗിക്കാറുണ്ട്.

എന്നാൽ തിങ്കളാഴ്‌ച്ചയുടെ റെക്കോർഡ് നേട്ടത്തിലെ ഏറ്റവും രസകരമായ കാര്യം ഇതൊന്നുമല്ല.തിങ്കളാഴ്‌ച്ച തന്നെയായിരുന്നു ഗിന്നസ് ലോക റെക്കോഡിന്റെ പ്രഖ്യാപന ട്വിറ്റും വന്നത് എന്നതാണ്.നിമിഷങ്ങൾക്കകം ഇത് വൈറലാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP