Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം തിരിച്ചു ചോദിച്ചപ്പോൾ ഭിന്നശേഷിക്കാരനെതിരെ വീട്ടമ്മ ഉയർത്തിയത് മകളെ പീഡിപ്പിച്ചെന്ന് ആരോപണം; പുതുമുഖ എസ്‌ഐ 'പെരുമാറിയപ്പോൾ' എല്ലാം കുറ്റവും സമ്മതിച്ചു പ്രതി; ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത് കുട്ടിയുടെ വസ്ത്രത്തിൽ കോഴിരക്തമെന്നും; പോക്‌സോ നിയമത്തെ മറയാക്കി വൈരാഗ്യം തീർക്കുന്നത് പതിവാകുന്നു

പണം തിരിച്ചു ചോദിച്ചപ്പോൾ ഭിന്നശേഷിക്കാരനെതിരെ വീട്ടമ്മ ഉയർത്തിയത് മകളെ പീഡിപ്പിച്ചെന്ന് ആരോപണം; പുതുമുഖ എസ്‌ഐ 'പെരുമാറിയപ്പോൾ' എല്ലാം കുറ്റവും സമ്മതിച്ചു പ്രതി; ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത് കുട്ടിയുടെ വസ്ത്രത്തിൽ കോഴിരക്തമെന്നും; പോക്‌സോ നിയമത്തെ മറയാക്കി വൈരാഗ്യം തീർക്കുന്നത് പതിവാകുന്നു

ബി എസ് ജോയി

തിരുവനന്തപുരം: കുട്ടികൾക്കെതിരെ ലൈംഗികമായും മാനസികമായും പീഡനങ്ങൾ അനുദിനം വർധിക്കുന്ന കാഴ്്ചയും വാർത്തകളും ശരാശരി മലയാളുടെ മനസാക്ഷിയെ ഞെട്ടിക്കുന്നുണ്ട്്. എന്റെ നാട്ടിൽ ഇങ്ങനെ ക്രൂരത നടക്കുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക്, അത് എത് തരത്തിലുള്ള പീഡനമാണെങ്കിലും പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് രാജ്യത്ത് പോക്‌സോ നിയമവും പ്രത്യേക കോടതികളും നടപ്പിലാക്കിയത്. കേരളത്തിൽ 2012 മുതലാണ് പോക്‌സോ നിയമം (Protection of Children from Sexual Offences)നടപ്പിലാക്കിത്തുടങ്ങിയത്്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ബാലപീഡനം എന്ന് നിയമ ഭേദഗതിയിലൂടെ എടുത്ത് പറഞ്ഞുറപ്പിച്ച നാടാണ് ഇന്ത്യയെങ്കിലും ഇന്നും പോക്‌സോ കേസുകളുടെ കാര്യത്തിൽ ചില പ്രശ്‌നങ്ങൾ നിലവിലുണ്ട്. അത് അപരിഹാര്യമായി തുടരുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ ശിശുക്ഷേമ സമിതിയോ ചൈൽഡ് ലൈനോ ബാലാവകാശകമ്മീഷനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലന്ന അവസഥിയിലാണെന്ന് പറയുന്നതിൽ തെറ്റുവരാൻ ഇടയില്ല. കേസ് അന്വേഷിക്കുന്ന പൊലീസിനല്ലേ അറിയൂ പോക്‌സോ കേസുകളിലെ ഊരൂക്കുടുക്കുകൾ .

പരേതനായ ഫോറസിക് സർജൻ ഡോ ബി ഉമാദത്തൻ തന്റെ അനുഭവ കഥകളിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ആ സംഭവ കഥ ഇങ്ങനെ വായിച്ചെടുക്കാം. തിരുവനന്തപുരത്ത് നെടുമങ്ങാട് എന്ന സ്ഥലത്ത്് ഒരു ഉൾഗ്രാമത്തിൽ ഭിന്നശേഷിക്കാരനായ ഒരു വ്യക്തി ചെറിയ ഒരു തട്ടുകട നടത്തുന്നുണ്ട്. അയാൾക്കും കുടംബത്തിനും ജീവിച്ച് പോകാനുള്ള വക തട്ടുകടയിൽ നിന്ന് ലഭിക്കും. പരോപകാരിയായ അയാൾ ആവശ്യക്കാരെ കൈ അറിഞ്ഞ് സഹായിക്കുകയും ചെയ്യും. ഒരു ദിവസവം അയാളും നാട്ടിലെ ഒരു വീട്ടമ്മയും തമ്മിൽ വലിയ വഴക്കായി. വഴക്കിന് കാരണം തിരക്കിയ നാട്ടുകാർ അറിഞ്ഞത് ഞെട്ടിക്കുന്ന ഭീകരതയുടെ കഥയായിരുന്നു,. ആ വീട്ടമ്മയുടെ ഇത്തിരിപോന്ന മകളെ ഭിന്നശേഷിക്കാരനായ കടയുടമ പീഡിപ്പിച്ചു. സംഭവം കാട്ടുതീ പോലെ പടർന്നു. അന്ന് സ്ഥലം എസ് ഐ പുതുമുഖമായിരുന്നു. പോരാത്തതിന് ഇപ്പൊ നാടുനന്നാക്കിക്കളയും എന്ന പിടിവാശിയുള്ള വ്യക്തിയും. കേട്ടപാതി കേൾക്കാത്ത പാതി എസ് ഐ ചാടിപുറപ്പെട്ടു, ഭിന്നശേഷിക്കാരനെ പൊക്കി സെല്ലിലടച്ചു, ഇടിച്ച് പതം വരുത്തി, തത്ത പറയും പോലെ പറയിച്ചു. പൊലീസിന്റെ ഇടിമുറയിൽ അടിപതറിയ ഭിന്ന ശേഷിക്കാരൻ കുറ്റം സമ്മതിച്ചു.

എന്നാൽ പെൺകുട്ടിയെ വൈദ്യ പരിശേധനയ്ക്ക് വിധേയമാക്കിയപ്പോൾ ഫലം മറിച്ചായിരുന്നു, പരിതിയിൽ പറയുന്ന പോലുള്ള പീഡനമോ മുറിവുകളോ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. എസ് ഐ ശരിക്കും പെട്ടു. അയാൾ ഫോറൻസിക്ക് സംഘത്തിന്റെ സഹായം അഭ്യർത്ഥിച്ചു. അങ്ങനെ ആശുപത്രിയിലെത്തിയ ഫോറൻസിക് സംഘം പെൺകുട്ടിയെ പരിശോധിച്ചു. ഫലം ആദ്യത്തേതു പോലെ തന്നെ , കുട്ടിക്ക് യാതൊരു പ്രശ്‌നവും ഇല്ല. പ്രതിയെകണ്ട് വിവരം തിരക്കി, അയാൾ പറഞ്ഞതാകട്ടെ പൊലീസ് എല്ലാം ഇടിച്ച് സമ്മതിപ്പിച്ചുവെന്ന് മാത്രം. ഫോറൻസിക് സംഘം വീണ്ടും പെൺകുട്ടിയെ പരിശോധിച്ചു, വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ സംഭവ ദിവസം പെൺകുട്ടി ധരിച്ച കുപ്പായത്തിലെ രക്തക്കറ ഫോറൻസിക് സംഘം വിശമായി പരിശോധിച്ചു. അതിൽ നിന്ന് ഒന്ന് വ്യക്തമായി, ആ കുപ്പായത്തിലുള്ള ചോരപ്പാട് മനുഷ്യന്റേത് അല്ല. മനുഷ്യ രക്തത്തിന്റെ ഘടന അല്ല കുപ്പായത്തിലെ ചോരക്കറയിലുള്ളത്. അത് കോഴിയുടെ രക്തക്കറയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.

പീഡന പരാതി വ്യാജമാണെന്ന് ഫോറൻസിക് സംഘത്തിൽ നിന്ന് മനസിലാക്കിയ എസ് ഐ ഭിന്നശേഷിക്കാരനോട് മാപ്പ് പറയുകയും ചികിത്സയ്ക്കുള്ള പണം നൽകുകയും ചെയ്തു. ഭിന്നശേഷിക്കാരനിൽ നിന്ന് വീട്ടമ്മ ചെറിയ ഒരു തുക കടം വാങ്ങിയിരുന്നു. ആ പണം തിരികെ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരനായ തട്ടുകടക്കാരൻ വീട്ടമ്മയെ അസഭ്യം പറഞ്ഞിരുന്നു. അതിനുള്ള പ്രതികാരം മാത്രമാണ് മകളെ പീഡിപ്പിച്ചെന്ന പരാതിയെന്ന് പൊലീസിന് വ്യക്തമായി, വീട്ടമ്മയെ താക്കീത് ചെയ്ത് പൊലീസ് വിട്ടയച്ചു. ഇന്നാണെങ്കിൽ വ്യാജ പരാതി കൊടുത്ത കുറ്റത്തിന് വീട്ടമ്മയ്ക്ക് ഒരു വർഷത്തെ കഠിന തടവ് ലഭിക്കുമായിരുന്നു.

ഈ കഥയിലൂടെ പറഞ്ഞുവന്നത്, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളിൽ 5 ശതമാനത്തിലും താഴെ കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ്. കാരണം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ ഏറിയ കൂറും വ്യാജ പരാതികളാണ്, അച്ഛനെതിരെ അമ്മ പരാതി നൽകും, അമ്മയ്‌ക്കെതിരെ അച്ഛൻ പരാതി നൽകും, കൊല്ല്ത്ത് കടയ്ക്കാവൂരിൽ ഇത്തരം ഒരു പരാതി ഏറെ കേളിളക്കം സൃ്ഷ്ടിച്ചിരുന്നു. ആർക്കെങ്കിലും ആരെയെങ്കിലും ജയിലിലാക്കാൻ കുട്ടികളെ , പിഞ്ചോമനകളെ എന്തിന് മറയാക്കണം എന്ന ചോദ്യമാണ് ഉയരുന്നത്.

പ്രായപൂർത്തിയാകാത്തവർക്കു നേരെയുള്ള ലൈംഗിക പീഡനക്കേസുകളിൽ കേരളത്തിൽ ശിക്ഷിക്കപ്പെടുന്നത് 4.49% പേർമാത്രമാണെന്ന് കണക്കുകൾ പറയുന്നു വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൈവശമുള്ള 2015 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. . ഈ വിവരങ്ങൾ അധികൃതർ പാർലമെന്റിനെ അറിയിച്ചിരുന്നു. കേരളത്തിൽ 2015 -19 കാലയളവിൽ 6939 പോക്സോ കേസുകളാണ് റിപ്പോർട്ടു ചെയ്തത്. അതിൽ 312 പേർ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. 2015ൽ 1486, 2016ൽ 1848, 2017ൽ 1169, 2018ൽ 1153, 2019ൽ 1283 കേസുകൾ വീതമാണു കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇതിൽ യഥാക്രമം 100, 53, 33, 84, 42 എന്നിങ്ങനെയാണു ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം.

സംസ്ഥാനത്ത് ഓരോ വർഷവും പോക്‌സോ കേസുകൾ വർധിക്കുന്നതോടൊപ്പം തന്നയെന്നാണ് പോക്‌സോ വ്യാജപരാതികളുടെയും വർധനവ്. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി കുട്ടികളെ ഉപയോഗിച്ച് ബന്ധുക്കൾക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും പരാതി നൽകുന്ന പ്രവണത വർദ്ധിക്കുന്നുവന്നാണ് നിരീക്ഷണം. ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൊലീസും ചൈൽഡ് ലൈനും അന്വേഷിക്കുമ്പോഴാണ് പ്രതികാരം ചെയ്യാനും അപമാനിക്കാനും വേണ്ടി വ്യാജമായി നിർമ്മിക്കുന്ന പരാതികളെ കുറിച്ച് മനസ്സിലാകുന്നത്.പോക്‌സോ വ്യാജ കേസാണെന്ന് തെളിയിഞ്ഞാൽ ഒരുവർഷം കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്. അതേസമയം വ്യാജ കേസ് നൽകാൻ പ്രേരിപ്പിച്ച വ്യക്തിക്കെതിരെ അന്വേഷണം കാര്യമായി നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. സ്വന്തം ബന്ധുവിനെതിരെ ഉൾപ്പെടെ വ്യാജ പരാതി ഉന്നയിക്കുമ്പോൾ പിൽക്കാലത്ത് കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അവരുടെ ഭാവിയെ പോലും ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ മൂലം വളരെ സത്യസന്ധമായ കേസുകളിൽ പോലും സംശയത്തിന്റെ നിഴലിൽ കാണുന്ന സാഹചര്യമാണുള്ളത്.വ്യാജ ലൈംഗിക ആരോപണങ്ങൾ അപകടകരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിലുണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല മലപ്പുറമാണ്. 2021 ൽ 457 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 370 ആയിരുന്നു 2020 ലെ കണക്ക്. കുട്ടികളെ ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങൾ വ്യാപകമായതോടെ ഇത്തരം കുറ്റകൃത്യങ്ങൾ കർശനമായി തടയുന്നതിന്റെ ഭാഗമായി 2012ലാണ് പോക്സോ നിയമം സംസ്ഥാനത്ത് നിലവിൽ വന്നത്. കുടുംബങ്ങളിലും പൊതു ഇടങ്ങളിലും ബസ് യാത്രക്കിടയിലും സ്‌കൂളുകളിലും തുടങ്ങി പിഞ്ചുകുട്ടികൾലൈംഗികമായ പീഡനങ്ങൾക്കും പീഡനശ്രമങ്ങൾക്കും മാനഹാനിക്കും ഇരകളാകുന്ന സംഭവങ്ങൾ വർധിച്ചുകൊണ്ടേയിരിക്കുമ്പോഴാണ് കല്ലുകടിയായുള്ള വ്യാജ പോക്‌സോ പരാതികളുടെ വർദ്ധനവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP