Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ ആദ്യ വൈസ്രോയ്... ആദ്യത്തെ ഗവർണർ ജനറൽ... ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ചരട് വലിച്ചയാൾ; ഐറിഷുകാർ യാട്ടിൽ ബോംബ് വച്ചു കൊന്നു; മരിച്ച് 43 വർഷം കഴിഞ്ഞപ്പോൾ 11 കാരനെ പീഡിപ്പിച്ച കേസിൽ പ്രതി; നാലു പതിറ്റാണ്ട് മുൻപ് കൊല്ലപ്പെട്ട മൗണ്ട് ബാറ്റൺ പ്രഭു പീഡന കേസിൽ വിചാരണ ചെയ്യപ്പെടുമ്പോൾ

ഇന്ത്യയുടെ ആദ്യ വൈസ്രോയ്... ആദ്യത്തെ ഗവർണർ ജനറൽ... ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ചരട് വലിച്ചയാൾ; ഐറിഷുകാർ യാട്ടിൽ ബോംബ് വച്ചു കൊന്നു; മരിച്ച് 43 വർഷം കഴിഞ്ഞപ്പോൾ 11 കാരനെ പീഡിപ്പിച്ച കേസിൽ പ്രതി; നാലു പതിറ്റാണ്ട് മുൻപ് കൊല്ലപ്പെട്ട മൗണ്ട് ബാറ്റൺ പ്രഭു പീഡന കേസിൽ വിചാരണ ചെയ്യപ്പെടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒരു വ്യക്തിത്വമാണ്‌ലോർഡ് മൗണ്ട് ബാറ്റൺ എന്ന മൗണ്ട് ബാറ്റൺ പ്രഭു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്ന കാലത്ത് വൈസ്റോയ് ആയിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസ്സ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലുമായി. ഇന്ത്യൻ വിഭജനത്തിൽ വലിയൊരു പങ്ക് അദ്ദേഹത്തിനും ഉണ്ടെന്ന് ഇന്നും ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. എന്നാൽ, അന്നത്തെ ദേശീയ നേതാക്കളെ അനുസരിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുന്നിലെ ഏകവഴിയെന്ന് വിശ്വസിക്കുന്നവരും ധാരാളമാണ്.

ഏതായാലും, ഇന്ത്യയുമായി അത്രയടുത്ത് ബന്ധമുള്ള മൗണ്ട് ബാറ്റൺ പ്രഭു ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. മരണമടഞ്ഞ് 43 വർഷത്തിനു ശേഷം ഇപ്പോൾ അദ്ദേഹത്തിനെതിരെ ഒരു ബാലപീഡന കേസ് ഉയർന്ന് വന്നിരിക്കുന്നു. 11 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു ആൺകുട്ടിയെ ചിൽഡ്രൻസ് ഹോമിൽ വെച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്.

നോർത്തേൺ അയർലൻഡിലെ കുപ്രസിദ്ധമായ കിൻകോറ ചിൽഡ്രൻസ് ഹോമിൽ വെച്ച് 1977-ൽ മൗണ്ട് ബാറ്റൺ പ്രഭു തന്നെ രണ്ടുതവണ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് ആർതർ സ്മിത്ത് എന്ന വ്യക്തി ഇപ്പോൾ ആരൊപിക്കുന്നത്. ഇത്തരത്തിലുള്ള കേസുകളിൽ പരാതി ഉന്നയിക്കുമ്പോൾ, അജ്ഞാതരയി തുടരാനുള്ള അവകാശം ഇരകൾക്ക് നിയമം നൽകുന്നുവെങ്കിലും, അത് ഉപേക്ഷിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഇയാൾ.

സംഭവം നടന്നതിനു രണ്ടു വർഷത്തിനു ശേഷം ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തെ സ്വന്തം ആഡംബര യാനത്തിൽ ബോംബ് സ്ഫോടനം നടത്തി കൊല്ലുകയായിരുന്നു. ജോർജ്ജ് ആറാമന്റെ അടുത്ത ബന്ധുവും മരണമടഞ്ഞ ഫിലിപ്പ് രാജകുമാരന്റെ അമ്മാവനുമായിരുന്നു മൗണ്ട് ബാറ്റൺ. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെയുള്ള ബാലപീഡനകേസിൽ വിചരണക്ക് ഒരുങ്ങുകയാണ് ബെൽഫാസ്റ്റിലെ ഹൈക്കോടതി.

കിൻകോറാ ചിൽഡ്രൻസ് ഹോം ഇതിനു മുൻപും നിരവധി ബാലപീഡനകേസുകൾ ഉയർന്ന് വന്ന ഒരിടമാണ്. അഞ്ചു വർഷം മുൻപ് അനടന്ന ഒരു അന്വേഷണത്തിൽ 39 ഓളം ആൺകുട്ടികൾ ഇവിടെ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. 11 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മൂന്ന് ജീവനക്കാർക്ക് ജയിൽ ശിക്ഷ ലഭിച്ച് പതിറ്റാണ്ടിനു ശേഷം നടന്ന അന്വേഷണത്തിലായിരുന്നു ഈ വിവരം പുറത്തുവന്നത്. അധികൃതർ കൃത്യതയോടെ കടമകൾ നിർവഹിക്കുവാൻ വിമുഖത കാട്ടുന്നതിനാലാണ് ഇവിടെ പീഡനങ്ങൾ വർദ്ധിക്കുന്നത് എന്ന് അന്നത്തെ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

ഇപ്പോൾ 56 വയസ്സുള്ള, പരാതിക്കാരനായ ആർതർ സ്മിത്ത് പറയുന്നത് ചിൽഡ്രൻസ് ഹോമിലെ ജീവനക്കാരനായിരുന്ന വില്യം മെക് ഗ്രാത്ത് എന്നയാളായിരുന്നു തന്നെ ആദ്യം പീഡിപ്പിച്ചത് എന്നാണ്. പിന്നീട് 1977 ൽ ആയിരുന്നു തികച്ചും അപരിചിതനായ ഒരു വ്യക്തിക്ക് മെക്ഗ്രാത്ത് തന്നെ കാഴ്‌ച്ച വച്ചതെന്നും അയാൾ പറയുന്നു. ഒരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടുത്താൻ പോകുന്നു എന്ന് പറഞ്ഞാണ് തന്നെ ചിൽഡ്രൻസ് ഹോമിന്റെ താഴെയുള്ള മുറിയിലേക്ക് കൊണ്ടുപോയതെന്നും അയാൾ പറയുന്നു.

ആ വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളൊ തനിക്കറിയില്ലായിരുന്നു. രണ്ടു തവണ അയാൾ തന്നെ ദുരുപയോഗം ചെയ്തു. പിന്നീട് 1979-ൽ മൗണ്ട് ബാറ്റന്റെ മരണത്തെ തുടർന്ന് ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് തന്നെ പീഡിപ്പിച്ചത് മൗണ്ട് ബാറ്റൺ ആയിരുന്നു എന്ന് മനസ്സിലാക്കിയതെന്നും അയാൾ പറയുന്നു. നിങ്ങളെ പീഡിപ്പിച്ചവനെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾക്ക് മറക്കാനാവില്ല, അതുപോലെ ഏറ്റുവാങ്ങിയ പീഡനങ്ങളും. മനസ്സിനെ സമാധാനിപ്പിക്കുവാനാണ് താൻ ഇപ്പോൾ നിയമനടപടികൾക്ക് ഇറങ്ങിയതെന്ന് സ്മിത്ത് പറയുന്നു.

ഇപ്പോൾ ആസ്ട്രേലിയയിൽ താമസിക്കുന്ന സ്മിത്ത് മൗണ്ട് ബാറ്റന് പുറമെ നോർത്തേൺ അയർലൻഡിലെ ആരോഗ്യ വകുപ്പ്, ചീഫ് കോൺസ്റ്റബിൾ , എന്നീ സ്ഥാപനങ്ങൾക്ക് നേരെയും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട് ഏതായാലും, ഈ കേസിനെ കുറിച്ച് പ്രതികരിക്കുവാൻ ബക്കിങ്ഹാം പാലസ് വൃത്തിങ്ങൾ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP