Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സൂര്യഗ്രഹണം 25ന് ; മധുരൈ മീനാക്ഷി ക്ഷേത്ര ദർശനത്തിൽ നിയന്ത്രണം; രാവിലെ 11 മണി മുതൽ വൈകിട്ട് 7 മണിവരെ് ക്ഷേത്രം അടച്ചിടും

സൂര്യഗ്രഹണം 25ന് ; മധുരൈ മീനാക്ഷി ക്ഷേത്ര ദർശനത്തിൽ നിയന്ത്രണം;  രാവിലെ 11 മണി മുതൽ വൈകിട്ട് 7 മണിവരെ് ക്ഷേത്രം അടച്ചിടും

മറുനാടൻ മലയാളി ബ്യൂറോ

മധുരൈ: സൂര്യഗ്രഹണം പ്രമാണിച്ച് മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഈ മാസം 25-ാം തീയതി നിശ്ചിത സമയത്തേയ്ക്ക് ദർശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു.

രാവിലെ 11 മണി മുതൽ വൈകിട്ട് 7 മണിവരെയാണ് ക്ഷേത്രം അടച്ചിടുക. സൂര്യഗ്രഹണം ആരംഭിക്കുന്നത് ഇതേ സമയത്താണെന്നും ക്ഷേത്ര അധികൃതർ അറിയിച്ചു. സൂര്യഗ്രഹണ സമയത്തു മാത്രമാണ് ദർശനം നിയന്ത്രിക്കുകയെന്നും ഭരണ സമിതി അറിയിച്ചു. ഈ നിയന്ത്രണം മധുരൈ മീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉപക്ഷേത്രങ്ങളുടെ പൂജക ൾക്കും ബാധകമായിരിക്കുമെന്നും ഭരണ സമിതി അറിയിച്ചു.

ദക്ഷിണേന്ത്യയിൽ വളരെയധികം ഭക്തരെ ആകർഷിക്കുന്ന ക്ഷേത്രമാണ് മധുരൈ മീനാക്ഷി ക്ഷേത്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് മുൻകൂട്ടി വിവരം അറിയിക്കുന്നതെന്നും ക്ഷേത്ര ഭരണ സമിതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP