Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടും; മുറിച്ചെടുത്ത അവയവങ്ങൾ സൂക്ഷിക്കണം; വാങ്ങാൻ ബെംഗളൂരുവിൽനിന്ന് ആളെത്തും'; മനുഷ്യ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചത് ഷാഫി പറഞ്ഞിട്ട്; ശ്രീദേവിയായി സംസാരിച്ചത് എറണാകുളത്തുകാരി യുവതി; നരബലിക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടും; മുറിച്ചെടുത്ത അവയവങ്ങൾ സൂക്ഷിക്കണം; വാങ്ങാൻ ബെംഗളൂരുവിൽനിന്ന് ആളെത്തും'; മനുഷ്യ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചത് ഷാഫി പറഞ്ഞിട്ട്; ശ്രീദേവിയായി സംസാരിച്ചത് എറണാകുളത്തുകാരി യുവതി; നരബലിക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇലന്തൂർ നരബലി കേസിൽ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ നിർണായക വെളിപ്പെടുത്തൽ. നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവൽ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇത്തരത്തിൽ മനുഷ്യ മാംസം വിറ്റാൽ, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നൽകി.

കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവൽ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ഇരുവരോടും പറഞ്ഞു. ഇരുവരെയും വിശ്വസിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്നും ഷാഫി മൊഴി നൽകി. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. മാംസം വാങ്ങാൻ ആളുവരില്ലെന്ന് പറഞ്ഞ് പിന്നീട് കുഴിച്ചിട്ടു.

റോസ്ലിനെ ബലി നൽകിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞപ്പോൾ, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു. തുടർന്നാണ് വീണ്ടും ബലി നൽകണമെന്ന് പറഞ്ഞതും രണ്ടാമത്തെ ഇരയായി പത്മയെ കണ്ടെത്തിയതും.

എറണാകുളത്തുകാരിയായ യുവതിയാണ് ഇടനിലക്കാരി ശ്രീദേവിയായി സംസാരിച്ചതെന്നും ഷാഫി വെളിപ്പെടുത്തി. കൊലപാതകത്തിന്റെ പേരിൽ ഭഗവൽ സിംഗിനേയും ലൈലയേയും ബ്ലാക്ക്‌മെയിൽ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഷാഫി മൊഴി നൽകി. ഇവരിൽ നിന്ന് പലപ്പോഴായി 6 ലക്ഷം രൂപ വാങ്ങിയിരുന്നു, ഈ പണം ഇവർ പല തവണ തിരിച്ചു ചോദിച്ചു.

കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഈ പണം വാങ്ങിയത്, കൊലപാതകത്തിൽ ഇരുവരേയും പങ്കാളികളായാക്കിയാൽ ബ്ലാക്ക്‌മെയിൽ ചെയ്ത് കൂടുതൽ പണം വാങ്ങിയെടുക്കാമെന്നും താൻ കരുതിയതായും ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

പ്രതികളുടെ മൊഴികൾ സ്ഥിരീകരിക്കാൻ അന്വേഷണ സംഘം ശ്രമം തുടരുകയാണ്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങൾ ഇല്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റിയെന്നും പിന്നീട് കുഴിയിൽ നിക്ഷേപിച്ചെന്നുമാണ് പ്രതികൾ പറയുന്നത്.

പത്മയുടെ മൃതദേഹം സംസ്‌കരിക്കും മുൻപ് അവയവങ്ങൾ വേർപ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക.

രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്ക്കും ഇത്തരത്തിൽ അവയവങ്ങൾ വേർപെടുത്താനുള്ള കഴിവുണ്ടെന്നു പൊലീസ് കരുതുന്നില്ല. മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്‌കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹത്തിൽ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്‌കം രണ്ടായി മുറിച്ചതായും കണ്ടെത്തി. ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടായതായാണ് ഉന്നത പൊലീസ് വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്.

പോസ്റ്റ്മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിലും ഡോക്ടറിൽനിന്ന് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. റോസ്ലിന്റെ മൃതദേഹത്തിൽ വലത് ഭാഗത്തെ വൃക്ക ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം കരൾ, ശ്വാസകോശം എന്നിവയും ഉണ്ടായിരുന്നില്ല. മാത്രമല്ല, കൊലപ്പെടുത്തി ഏറെ നേരത്തിന് ശേഷമാണ് ശരീരം മറവ് ചെയ്തത്.

തലച്ചോർ ഭക്ഷിക്കാൻ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഭഗവൽ സിങ്ങിന്റെ മൊഴിയുണ്ട്. മാറിടം ഭക്ഷിച്ചു എന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കരളിന്റെയും വൃക്കയുടേയും കാര്യം മൊഴിയായി പുറത്തുവന്നിട്ടില്ല. അതുകൊണ്ടാണ് ഈ സാധ്യത പൊലീസ് പരിശോധിക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് സുപ്രധാന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഭഗവൽ സിങ്ങിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. അത് പരിഹരിക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണോ നരബലി എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ അവയവ വിൽപനയ്ക്ക് ശ്രമിച്ചിട്ടുണ്ടെങ്കിൽത്തന്നെ അവയവങ്ങൾ മാറ്റേണ്ടത് വൈദ്യശാസ്ത്രപരമായി പിഴവുകളില്ലാതെ, ഡോക്ടർമാരുടെ സഹായത്തോടെയാണ്. അതുകൊണ്ടുതന്നെ പ്രതികൾ ഇത്തരത്തിൽ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP