Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥ, അത് ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു; വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് കെ സുധാകരൻ; തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ

തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥ, അത് ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു; വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് കെ സുധാകരൻ; തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് അഭിമുഖത്തിൽ വിവാദമായ തെക്ക്- വടക്ക് പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു നാടൻ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥയാണ്,അത് താൻ ആവർത്തിച്ചുവെന്നു മാത്രം. ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല. വിഷമമുണ്ടായെങ്കിൽ പിൻവലിക്കുന്നു. ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കഥ പറഞ്ഞത്. ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. വ്യാഖ്യാനങ്ങൾ മറ്റാരുടെയെങ്കിലും കുബുദ്ധിയാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. 'ട്രെയിനി' എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

അഭിമുഖത്തിൽ ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം സംഘടനാ രംഗത്ത് പുതുമുഖമാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലേയും രാഷ്ട്രീയക്കാർ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന ചോദ്യത്തോടായിരുന്നു സുധാകരന്റെ വിവാദ പരാമർശം. തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലേയും രാഷ്ട്രീയക്കാർ തമ്മിലുള്ള വ്യത്യാസം പറയാൻ അദ്ദേഹം രാമന്റെയും സീതയുടേയും കഥയാണ് ഉദ്ധരിച്ചത്.

സുധാകരൻ പറഞ്ഞത ഇങ്ങനെയാണ്: ' രാവണനെ കൊലപ്പെടുത്തിയതിന് ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തിൽ ലങ്കയിൽ നിന്ന് തിരിച്ചുവരികയായിരുന്നു രാമൻ. തെക്കൻ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണനൊരു തോന്നൽ. പക്ഷെ തൃശൂർ എത്തിയതോടെ ലക്ഷ്മണന്റെ ചിന്ത മാറി. തെറ്റായ ചിന്ത വന്നതിൽ അദ്ദേഹത്തിന് കുറ്റബോധമുണ്ടായി. പക്ഷെ ഇത് മനസ്സിലായ രാമൻ ലക്ഷ്മണനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. 'ഞാൻ നിന്റെ മനസ്സ് വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, നമ്മൾ കടന്നുവന്ന പ്രദേശത്തിന്റെ തെറ്റാണെന്നുമായിരുന്നു രാമൻ പറഞ്ഞത്'

അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും സുധാകരൻ അഭിപ്രായം പറഞ്ഞിരുന്നു. പിണറായി വിജയൻ തന്റെ രാഷ്ട്രീയ എതിരാളിയാണ്. കോളേജ് കാലഘട്ടം മുതൽ രാഷ്ട്രീയപരമായി തങ്ങൾ രണ്ട് ചേരികളിലാണ്. പിണറായിയുമായുള്ളത് ഈഗോ പ്രശ്നമല്ല. അദ്ദേഹത്തിന് കഴിയുന്നത് അദ്ദേഹം ചെയ്യട്ടെ, തനിക്ക് കഴിയുന്നത് താൻ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

'പിണറായിക്ക് ചില നല്ല ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം ഒരു തീരുമാനമെടുത്താൽ നടപ്പാക്കാൻ ഏതറ്റം വരെയും പോകും. അദ്ദേഹം കഠിനാധ്വാനിയാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അദ്ദേഹം എപ്പോഴും മുന്നിൽ നിന്ന് നയിക്കും. പാർട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. ഒരു എതിരാളിയെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അത് ചെയ്യുന്നതുവരെ വിശ്രമിക്കില്ല, അത് പാർട്ടിക്കകത്തായാലും പുറത്തായാലും'. പിണറായി വിജയന്റെ മോശം സ്വഭാവങ്ങൾ എന്തെല്ലാമാണെന്ന ചോദ്യത്തിന്, പിണറായി വളരെ ക്രൂരനാണെന്നായിരുന്നു സുധാകരൻ നൽകിയ മറുപടി.

'കരുണ ഒട്ടുമുണ്ടാകില്ല, എന്തുകൊണ്ടാണ് കെ കെ ശൈലജ ഇത്തവണ മന്ത്രിസഭയിൽ ഇല്ലാത്തത് ആരോഗ്യമന്ത്രിയായിരിക്കെ അവർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചർ രമൺ മഗ്സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത് എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇതേക്കുറിച്ച് പിണറായിയോട് ചോദിക്കാത്തത് മാധ്യമങ്ങൾക്ക് വരെ പിണറായിയെ പേടിയാണ്. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യാൻ എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് പിണറായിയെന്ന് അവർക്ക് അറിയാം', കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP