Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐശ്വര്യ ലക്ഷ്മി നായികയായി 'കുമാരി'; മനോഹരമായ വീഡിയോ ഗാനം പുറത്ത് ; ചിത്രം 28 ന് തിയേറ്ററുകളിൽ

ഐശ്വര്യ ലക്ഷ്മി നായികയായി 'കുമാരി'; മനോഹരമായ വീഡിയോ ഗാനം പുറത്ത് ; ചിത്രം 28 ന് തിയേറ്ററുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് 'കുമാരി'. നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമൽ സഹദേവിനൊപ്പം ഫസൽ ഹമീദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'കുമാരി'യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

'മന്ദാരപ്പൂവേ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്ക്‌സ് ബിജോയിയുടെ സംഗീതത്തിൽ ജോ പോൾ രചിച്ച വരികൾ ആവണി മൽഹാർ പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ഒക്ടോബർ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്ററും കളറിസ്റ്റും ശ്രീജിത്ത് സാരംഗ് ആണ്.

ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്‌സ് ബിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിൻസ് വർഗീസ് എന്നിവരാണ് സഹനിർമ്മാണം. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം. ഗോകുൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈനർ.

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന മറ്റൊരു ചിത്രം ഡയറക്ട് ഒടിടി റിലീസിനും തയ്യാറെടുത്തിരിക്കുകയാണ്. 'അമ്മു' എന്ന തെലുങ്ക് ചിത്രം ഒക്ടോബർ 19ന് ആമസോൺ പ്രൈം വീഡിയോയിലാണ് ഐശ്വര്യ ലക്ഷ്മി നായികയായി പ്രീമിയർ ചെയ്യുക. ചാരുകേശ് ശേഖർ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമേ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദർശനത്തിന് എത്തുന്നു.

ഐശ്വര്യ ലക്ഷ്മി അഭിനയിച്ച് ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത് തമിഴകത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവൻ' ആണ്. 'പൂങ്കുഴലി' എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിച്ചത്. 'സമുദ്ര കുമാരി' എന്നും പേരുള്ള 'പൂങ്കുഴലി' 'പൊന്നിയിൻ സെൽവനി'ലെ നിർണായകമായ കഥാപാത്രമാണ്. ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP