Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ വിമാനത്താവളത്തിൽ കെ കെ ശൈലജയുടെ മകന് ബന്ധുനിയമനം; ഐടി അസിസ്റ്റന്റ് മാനേജരായി വഴിവിട്ട നിയമനവും പിന്നാലെ അനധികൃത പ്രമോഷനും; കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണമില്ലെന്ന് സന്ദീപ് വാര്യർ; തനിക്ക് എതിരായ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും ബിജെപി മുൻ വക്താവ്

കണ്ണൂർ വിമാനത്താവളത്തിൽ കെ കെ ശൈലജയുടെ മകന് ബന്ധുനിയമനം; ഐടി അസിസ്റ്റന്റ് മാനേജരായി വഴിവിട്ട നിയമനവും പിന്നാലെ അനധികൃത പ്രമോഷനും; കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണമില്ലെന്ന് സന്ദീപ് വാര്യർ; തനിക്ക് എതിരായ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും ബിജെപി മുൻ വക്താവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎക്കെതിരെ ആരോപണവുമായി സന്ദീപ് വാര്യർ. ശൈലജയുടെ മകൻ ലെസിതിന് കണ്ണൂർ വിമാനത്താവളത്തിൽ ബന്ധുനിയമനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ തലശ്ശേരി വിജിലൻസ് കോടതി ഉത്തരവിട്ടിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ലെസിതിന് ഐടി അസിസ്റ്റന്റ് മാനേജറായി വഴിവിട്ട് നിയമനം നൽകിയെന്നും അതിന് ശേഷം അനധികൃതമായി സ്ഥാനക്കയറ്റവും നൽകിയെന്നും ബിജെപി മുൻ വക്താവ് കൂടിയായ സന്ദീപ് വാര്യർ ആരോപിച്ചു. അഞ്ചു വർഷം മുമ്പാണ് ലെസിത്തിന് കണ്ണൂർ വിമാനത്താവളത്തിൽ നിയമനം നൽകിയത്. കോടതി നിർദ്ദേശിച്ചിട്ടും മൂന്ന് വർഷമായിട്ടും അന്വേഷണം നടത്താത്തതിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും സന്ദീപ് അറിയിച്ചു.

തലശ്ശേരി കോടതിയിൽ CMP 2005/2019 എന്ന കേസിൽ ശൈലജയുടെ മകൻ എട്ടാം പ്രതിയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു. പഞ്ചനക്ഷത്ര ഹോട്ടൽ പണിയാൻ 100 രൂപ വാടകയ്ക്ക് സർക്കാർ ഭൂമി നൽകിയതായും അദ്ദേഹം ആരോപിച്ചു. രേഖകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതേ സമയം, വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സന്ദീപ് തയ്യാറായില്ല. സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിന് അപ്പുറം പറയാനില്ലെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നുമാണ് വിഷയത്തിൽ സന്ദീപ് പ്രതികരിച്ചത്. തന്നെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സംസ്ഥാന അധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. പാർട്ടി അധ്യക്ഷൻ പറയാത്ത കാര്യങ്ങൾ ഉയർത്തി തന്നെ വ്യക്തിഹത്യ ചെയ്യുന്നു.

തനിക്ക് എതിരായ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണ്. പോപ്പുലർ ഫ്രണ്ട് അടക്കം എല്ലാരുമായി ബന്ധമുണ്ടെന്ന് മാധ്യമങ്ങളെ എഴുതിക്കോയെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇപ്പോൾ താൻ ഒരു സാധാരണ ബിജെപി പ്രവർത്തകനാണെന്നും ബിജെപിക്ക് കോട്ടം തട്ടുന്ന ഒരു വാക്കും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. തനിക്ക് പാർട്ടിയിലെ എല്ലാരുമായി നല്ല ബന്ധം. വിമത നീക്കം നടത്തിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP