Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാനത്ത് വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു; 10 വർഷം മുൻപ് ആധാർ എടുത്തവർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആധാർ അഥോറിറ്റി

സംസ്ഥാനത്ത് വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു; 10 വർഷം മുൻപ് ആധാർ എടുത്തവർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആധാർ അഥോറിറ്റി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ആകെയുള്ള 2,72,24,773 വോട്ടർമാരിൽ 1,01,24,187 പേർ വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചു.

ആലപ്പുഴ, വയനാട്, കൊല്ലം ജില്ലകളിൽ പകുതിയിലധികം വോട്ടർമാരും ദൗത്യത്തിൽ പങ്കാളികളായി. ബാക്കിയുള്ള വോട്ടർമാരും വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ അഭ്യർത്ഥിച്ചു.

ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് വഴിയോ വോട്ടർ ഹെൽപ്ലൈൻ ആപ് വഴിയോ ഫോം 6ബി പൂരിപ്പിച്ച് ആധാർ ലിങ്ക് ചെയ്യാം. ബിഎൽഒമാരുടെ സേവനവും പ്രയോജനപ്പെടുത്താം. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും ഹെൽപ് ഡെസ്‌ക്കുകളും പ്രവർത്തിക്കുന്നുണ്ട്.

10 വർഷം മുൻപ് ആധാർ എടുത്തവർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആധാർ അഥോറിറ്റി. ഇക്കാലമത്രയും വിവരങ്ങൾ പുതുക്കാത്തവരാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. വ്യക്തിഗത, ബയോമെട്രിക് വിവരങ്ങൾ പുതുക്കാം. ഓൺലൈനായും ആധാർ എന്റോൾമെന്റ് സെന്ററുകൾ വഴിയും വിവരങ്ങൾ പുതുക്കാം. ഓൺലൈനായി ചെയ്യാൻ: myaadhaar.uidai.gov.in

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP