Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൈവവസ്തുക്കളുടെ പഴക്കം നിർണ്ണയിക്കാനുള്ള കാർബൺ ഡേറ്റിങ് രീതി പ്രായോഗികമോ?; ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന സാധ്യമല്ല; അപേക്ഷ തള്ളി കോടതി; ഗ്യാൻവാപി മസ്ജിദ് കേസിൽ നിർണായക ഇടപെടൽ

ജൈവവസ്തുക്കളുടെ പഴക്കം നിർണ്ണയിക്കാനുള്ള കാർബൺ ഡേറ്റിങ് രീതി പ്രായോഗികമോ?; ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന സാധ്യമല്ല; അപേക്ഷ തള്ളി കോടതി; ഗ്യാൻവാപി മസ്ജിദ് കേസിൽ നിർണായക ഇടപെടൽ

ന്യൂസ് ഡെസ്‌ക്‌

വാരണാസി: ഗ്യാൻവാപി മസ്ജിദ് കേസിൽ 'ശിവലിംഗ'ത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ കാർബൺ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളി വാരണാസി കോടതി. ശിവലിംഗത്തിന് സമാനമായ വസ്തുവിന്റെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന വേണണെന്ന ആവശ്യമാണ് കോടതി തള്ളിയത്. കാർബൺ ഡേറ്റിങ് പോലുള്ള ഏത് പരിശോധനയും പള്ളിക്ക് ഉൾഭാഗം സീൽ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്ന് കോടതി പറഞ്ഞു.

നേരത്തെ, കേസിൽ ഹർജിക്കാരായ ഹിന്ദുവിഭാഗത്തിന്റെയും എതിർപക്ഷത്തുള്ള ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടെയും വാദങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ പള്ളിസമുച്ചയത്തിൽ കാർബൺ ഡേറ്റിങ് നടത്താനാവില്ലെന്നും അത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി അന്തിമമായി വാദിച്ചത്. തുടർന്നാണ് ജില്ലാ ജഡ്ജി എ.കെ വിശേഷ് ഹർജി തള്ളിയത്.

ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹർജി നൽകിയ ഹിന്ദു സ്ത്രീകളാണ് കാർബൺ ഡേറ്റിങ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹർജി നൽകിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്.

കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിക്കുള്ളിൽ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയിൽ എത്തിയ ഹർജി സുപ്രീം കോടതി ഇടപെട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. കേസിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച് മുതിർന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.

ഗ്യാൻവാപി മസ്ജിദ് ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും പള്ളിക്കുള്ളിൽ ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്നുമുള്ള വാദങ്ങളാണ് ഹർജി നൽകിയവർ മുന്നോട്ട് വയ്ക്കുന്നത്. നിസ്‌ക്കാരത്തിന് മുൻപ് വിശ്വാസികൾ ദേഹശുദ്ധി വരുത്തുന്ന കുളത്തിൽ ശിവലിംഗം ഉണ്ടെന്ന വാദവും ഉയർന്നു. ഹർജി ആദ്യം പരിഗണിച്ച സിവിൽ കോടതി വസ്തുതകൾ പഠിക്കാൻ അഡ്വക്കേറ്റ് കമ്മീഷണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ 1991 ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹർജികൾ നിലനിൽക്കുമോ എന്ന വിഷയം ജില്ലാ കോടതി ആദ്യം പരിഗണിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്.

വാരാണസിയിൽ കാശിവിശ്വനാഥക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിലെ പള്ളിക്കുളത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് കോടതി നിർദേശപ്രകാരം സർവേ നടത്തിയ അഭിഭാഷകസംഘം നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാലിത് ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്. തുടർന്ന് ശിവലിംഗത്തിൽ പൂജ നടത്താൻ അനുവദിക്കണമെന്നും കാലപ്പഴക്കം നിർണയിക്കാൻ കാർബൺ ഡേറ്റിങ് നടത്തണമെന്നും ഹിന്ദുവിഭാഗം കോടതിയിൽ ഹർജി നൽകി.

കാർബൺ ഡേറ്റിങ്

ജൈവവസ്തുക്കളുടെ പഴക്കം നിർണ്ണയിക്കാനുള്ള ഒരു പ്രശസ്തമായ രീതിയാണ് കാർബൺ ഡേറ്റിങ്. 14 എന്ന ആറ്റോമിക ഭാരമുള്ള, കാർബണിന്റെ ഒരു പ്രത്യേക ഐസോടോപ്പായ സി-14 റേഡിയോ ആക്ടീവ് ആണെന്ന വസ്തുതയാണ് ഇതിന് സഹായകമാകുന്നത്. ഇതുപ്രകാരം പഴക്കം കണ്ടുപിടിക്കാനുള്ള രീതിയാണ് കാർബൺ ഡേറ്റിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP