Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി ആഗ്രഹിച്ചത് ആക്ഷൻ ഹീറോയ്ക്ക് താക്കോൽ സ്ഥാനം നൽകാൻ; ഡൽഹിയിലെ നേതാവ് അട്ടിമറിക്ക് നേതൃത്വം കൊടുത്തപ്പോൾ നടനെ അതിവിഗദ്ധമായി കോർ കമ്മറ്റിയിൽ തളച്ചു; സിനിമയിലെ അവസരങ്ങൾ എണ്ണി പറഞ്ഞ് അനുഭാവിയായി തുടരാൻ മുൻ എംപി; ബിജെപി കോർ കമ്മറ്റി സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ല? സുരേന്ദ്രൻ ആഗ്രഹിച്ചത് നടക്കുമോ?

മോദി ആഗ്രഹിച്ചത് ആക്ഷൻ ഹീറോയ്ക്ക് താക്കോൽ സ്ഥാനം നൽകാൻ; ഡൽഹിയിലെ നേതാവ് അട്ടിമറിക്ക് നേതൃത്വം കൊടുത്തപ്പോൾ നടനെ അതിവിഗദ്ധമായി കോർ കമ്മറ്റിയിൽ തളച്ചു; സിനിമയിലെ അവസരങ്ങൾ എണ്ണി പറഞ്ഞ് അനുഭാവിയായി തുടരാൻ മുൻ എംപി; ബിജെപി കോർ കമ്മറ്റി സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ല? സുരേന്ദ്രൻ ആഗ്രഹിച്ചത് നടക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുരേഷ് ഗോപിയെ ബിജെപിയുടെ നേതൃത്വത്തിൽ സജീവമാക്കാൻ അർഹമായ സ്ഥാനം നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ അട്ടിമറിച്ചെന്ന് വികാരവും ശക്തം. ബിജെപി സംസ്ഥാന കോർ കമ്മറ്റി സ്ഥാനം ഏറ്റെടുക്കില്ലെന്ന സൂചനയാണ് സുരേഷ് ഗോപിയും അടുത്ത വൃത്തങ്ങൾക്ക് നൽകുന്നത്. ബിജെപി ദേശീയ നേതൃത്വത്തിലെ പ്രമുകനാണ് സുരേഷ് ഗോപിക്ക് മോദി ആഗ്രഹിച്ച പദവി നൽകാതെ ഒതുക്കിയതെന്നാണ് ഉയരുന്ന വാദം. പാർട്ടി പ്രവർത്തനത്തിൽ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്തണമെന്നായിരുന്നു മോദിയുടെ ആഗ്രഹം. ഇതിന് പിന്നിൽ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് സുരേഷ് ഗോപിയാണെന്ന സർവ്വേയിലെ കണ്ടെത്തലിന്റെ തുടർച്ചയായിരുന്നു,

സംസ്ഥാന ബിജെപി. നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുൻപേ തന്നെ ഉണ്ടായിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിൽ അടക്കം സജീവമാക്കാനായിരുന്നു മോദി ആഗ്രഹിച്ചത്. ഇക്കാര്യം മനസ്സിലാക്കിയ കേന്ദ്ര നേതൃത്വത്തിലെ ചിലർ മോദിയുടെ മനസ്സ് കേരള നേതാക്കളോട് വെളിപ്പെടുത്തി. ഇതിന് അനുസരിച്ച് അവർ തിരക്കഥയൊരുക്കി. ഇതന്റെ ഭാഗമാണ് കോർ കമ്മറ്റിയിലേക്ക് സുരേഷ് ഗോപിയെ ഉൾപ്പെടുത്തുന്നതിനുള്ള നീക്കം. ഇതിന് വേണ്ടി സംസ്ഥാനത്തെ കോർ കമ്മിറ്റി വിപുലീകരിക്കാനുള്ള അനുമതി ദേശീയ അധ്യക്ഷൻ സംസ്ഥാന അധ്യക്ഷനിൽ നിന്ന് തേടുകയും ചെയ്തു.

കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ, സംസ്ഥാന കോർ കമ്മിറ്റി വിപുലീകരിക്കാൻ അനുമതി ലഭിച്ച കാര്യം വിശദീകരിക്കപ്പെട്ടിരുന്നു. കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ട പേരുകൾ സംസ്ഥാന അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേർന്ന് തീരുമാനിക്കുകയും ചെയ്തു. മോദിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും തീരുമാന തിരിച്ചറിഞ്ഞ വണ്ണം തയ്യാറാക്കിയ പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് ഉൾപ്പെടുത്തി ദേശീയ അധ്യക്ഷന് കൈമാറി. ഇതിന് പിന്നിൽ ബിജെപിയിലെ ദേശീയ നേതൃത്വത്തിലെ പ്രമുഖനാണ്. ഈ നേതാവിന്റെ പിന്തുണയിലാണ് നിലവിൽ കേരളത്തിലെ നേതൃത്വം പിടിച്ചു നിൽക്കുന്നത്. എന്നാൽ കോർ കമ്മറ്റിയിൽ സജീവമാകാൻ സുരേഷ് ഗോപി താൽപ്പര്യം കാണിക്കില്ലെന്നാണ് സൂചന.

കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തിയ വിവരം മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപിയും മനസ്സിലാക്കിയത്. തനിക്ക് പദവിയോട് താൽപ്പര്യമില്ലെന്നാണ് ബന്ധപ്പെട്ടവരോട് സുരേഷ് ഗോപി പറയുന്നതെന്നാണ് റിപ്പോർട്ട്. സിനിമയിൽ നല്ല തിരക്കുള്ള സമയം സ്വതന്ത്രമായ പൊതു ഇടപെടലാണ് സുരേഷ് ഗോപി ആഗ്രഹിക്കുന്നത്. എന്നാൽ കേന്ദ്ര നേതൃത്വം സമ്മർദ്ദം ചെലുത്തിയാൽ സുരേഷ് ഗോപി എറ്റെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയോ ്അമിത് ഷായോ നേരിട്ട് സുരേഷ് ഗോപിയോട് ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തുമോ എന്നതാണ് നിർണ്ണായകം. ഇല്ലാത്ത പക്ഷം സുരേഷ് ഗോപി കോർകമ്മറ്റിയിൽ പങ്കെടുക്കില്ല. സംസ്ഥാന നേതൃയോഗങ്ങൾക്ക് മുമ്പാണ് മിക്കപ്പോഴും കോർ കമ്മറ്റി ചേരുന്നത്. നിലവിൽ സംസ്ഥാന സമിതിയിൽ സുരേഷ് ഗോപിയുണ്ടെന്നാണ് വയ്‌പ്പ്. എന്നാൽ യോഗത്തിൽ ഒന്നും സുരേഷ് ഗോപി എത്താറില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ താൽപര്യം മാനിച്ചാണ് സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നതെന്ന് സംസ്ഥാന നേതാക്കൾ പറയുന്നു. കഴിഞ്ഞതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയപ്പോൾ ബിജെപി. സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. പതിവുമുഖങ്ങൾക്കു പകരം പുതുമുഖങ്ങൾ വരേണ്ടതിനെ കുറിച്ച് അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. അന്ന് സുരേഷ് ഗോപിയെ കുറിച്ച് മോദി അന്വേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോർ കമ്മറ്റിയിൽ സുരേഷ് ഗോപി എത്തിയതെന്നും വിശദീകരിക്കുന്നു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് പുതിയ സ്ഥാനത്തെ കുറിച്ച് സുരേഷ് ഗോപിയും അടുപ്പക്കാരോട് പറയുന്നത്.

പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരിക എന്നതായിരുന്നു പാർട്ടിയിലെ പതിവുരീതി. എന്നാൽ ഇതിന് മാറ്റം വരുത്തി. സുരേഷ് ഗോപിയുടെ താരമൂല്യത്തിലൂടെ നേട്ടമുണ്ടാക്കുക എന്നതാണ് മോദി ലക്ഷ്യമിടുന്നത്. സാധാരണ നടപടികൾ മറികടന്നാണ് സിനിമ താരം കൂടിയായ സുരേഷ് ഗോപിക്ക് ഔദ്യോഗിക ചുമതല നൽകിയത്. സംസ്ഥാനത്തെ പാർട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോർ കമ്മിറ്റി. പലപ്പോഴും പാർട്ടി സ്ഥാനമാനങ്ങൾ വച്ചുനീട്ടിയപ്പോഴും തന്റെ മേഖല അഭിനയമാണെന്നു പറഞ്ഞ് സുരേഷ് ഗോപി പിന്മാറുകയായിരുന്നു.

അതിനിടെ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രംഗത്തു വന്നു. 'പാർട്ടിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സേവനം കേരളത്തിൽ കൂടുതൽ വേണം. കേന്ദ്രവും സംസ്ഥാനവും കൂട്ടായി ആണ് തീരുമാനം എടുക്കുന്നത്. പുനഃസംഘടനയിൽ നേതാക്കളെ ഒഴിവാക്കുന്നതും ചേർക്കുന്നതും പാർട്ടിയുടെ ഈ സമിതിയാണ്. ആരെയെങ്കിലും ഒഴിവാക്കുന്നതും കൂട്ടി ചേർക്കുന്നതും നേതൃത്വത്തിന്റെ ആശയ വിനിമയത്തിന് ശേഷമാണ്'' കെ സുരേന്ദ്രൻ വ്യക്തമാക്കി.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP