Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലശേരിയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി; വലഞ്ഞ് യാത്രക്കാർ; പ്രതിഷേധ പ്രകടനവുമായി വിദ്യാർത്ഥി സംഘടനകൾ

തലശേരിയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി; വലഞ്ഞ് യാത്രക്കാർ; പ്രതിഷേധ പ്രകടനവുമായി വിദ്യാർത്ഥി സംഘടനകൾ

സ്വന്തം ലേഖകൻ

തലശ്ശേരി: തലശ്ശേരി കണ്ണൂർ റൂട്ടിൽ ഓടുന്ന ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി സന്ദേശ്, സംസ്ഥാന കമ്മിറ്റിയംഗം ശരത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത് വ്യാഴാഴ്ച രാവിലെയോടെയാണ് തലശ്ശേരി - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചത്.യാത്രക്കാർക്ക് ബസിൽ കയാറാൻ സൗകര്യം ഒരുക്കാതെ വിദ്യാർത്ഥികൾ ബസ്സിൽ കയറുന്നു എന്നാരോപിച്ചായിരുന്നുസമരം. തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലായിരുന്നു മിന്നൽ പണിമുടക്കിന് തുടക്കമായത്.

ബസ്സിൽ വിദ്യാർത്ഥികൾ കൂടുതൽ കയറുന്നത്മൂലം യാത്രക്കാരെ കയറ്റാൻ സാധിക്കുന്നില്ലെന്നും, ബസ്സിൽ കയറുന്ന വിദ്യാർത്ഥികളുടെ എണ്ണം കൃത്യമായി നിശ്ചയിക്കണമെന്നും, അതിനായി ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കാതെ ബസ് സർവ്വീസ് നടത്തുകയില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. എന്നാൽ ബസ്സ് ജീവനക്കാർ ബസ് പുറപ്പെടുന്നതിനു മുൻപ് തന്നെ ബസ്സിൽ കയറാൻ അനുവാദം നൽകിയതുകൊണ്ടാണ്25ഓളം വിദ്യാർത്ഥികൾ ബസ്സിൽ കയറിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

മുന്നറിയിപ്പിലാതെ പെട്ടെന്നുള്ള ബസ് സമരം യാത്രക്കാരെ അക്ഷരാർത്ഥത്തിൽ വലച്ചു. തലശ്ശേരി, കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് വഴിയാധാരമായത്. അത്യാവശ്യം ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കെ എസ് ആർ ടി സിയും സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാർക്ക് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്. തോട്ടട ഭാഗത്തേക്ക് പോകുന്ന യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്.

ബന്ധപ്പെട്ടവർ ഇടപെട്ട് അടിയന്തര പ്രാധാന്യത്തോടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പെട്ടെന്നുള്ള മിന്നൽ പണിമുടക്കിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ്റ്റാന്റിൽ പ്രതിഷേധ പ്രകടനവും നടത്തി. ഏരിയ സെക്രട്ടറി സന്ദേശ്,സംസ്ഥാന കമ്മിറ്റി അംഗം ശരത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ തലശേരി നഗരത്തിൽ പൊലിസ് ക്യാപ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP