Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മടക്കയാത്രയിൽ മകനെ കാണാൻ യുഎഇ സന്ദർശിക്കും; ഭാര്യയും മകളും പേരക്കുട്ടിയും, പേഴ്‌സണൽ അസിസ്റ്റന്റും ഒപ്പം ഉണ്ടാകും; മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ യുഎഇ സന്ദർശനം ഉണ്ടായിരുന്നില്ലെന്ന വി.മുരളീധരന്റെ വാദം പൊളിയുന്നു; ക്ലിയറൻസിനായി നൽകിയ അപേക്ഷയുടെ പകർപ്പ് പുറത്ത്

മടക്കയാത്രയിൽ മകനെ കാണാൻ യുഎഇ സന്ദർശിക്കും; ഭാര്യയും മകളും പേരക്കുട്ടിയും, പേഴ്‌സണൽ അസിസ്റ്റന്റും ഒപ്പം ഉണ്ടാകും; മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ യുഎഇ സന്ദർശനം ഉണ്ടായിരുന്നില്ലെന്ന വി.മുരളീധരന്റെ വാദം പൊളിയുന്നു; ക്ലിയറൻസിനായി നൽകിയ അപേക്ഷയുടെ പകർപ്പ് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ യുഎഇ സന്ദർശനം ഉണ്ടായിരുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. പിന്നീട് അനുമതി തേടിയോ എന്നത് അന്വേഷിച്ച് വ്യക്തമാക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി. കുടുംബസമേതം നടത്തിയ വിദേശയാത്ര കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലീയറൻസിനായി നൽകിയ അപേക്ഷയിൽ നോർവേ, യുകെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ യുഎഇയിൽ സ്വകാര്യ സന്ദർശനം നടത്തുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷക്ക് വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്. 10-ാം തീയതിയാണ് അപേക്ഷ നൽകിയത്. ഈ രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2022 ഒക്ടോബർ നാല് മുതൽ 12 വരെ നോർവേ, യുകെ എന്നീ രാജ്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം സന്ദർശിക്കും. മടക്കയാത്രയിൽ യുഎഇയിൽ വ്യക്തിപരമായ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നുയെന്നാണ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. യുഎഇ യാത്രയിൽ മുഖ്യമന്ത്രിയോടൊപ്പം ഭാര്യ, മകൾ, ചെറുമകൻ, പിഎ എന്നിവരുമുണ്ടാകുമെന്നും അപേക്ഷയിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനമെന്നായിരുന്നു മുരളീധരന്റെ പരാമർശം.

യു.കെ, നോർവേ, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയതെന്നും മുരളീധരൻ പറഞ്ഞിരുന്നു.നോർവേ, യുകെ സന്ദർശനത്തിന് ശേഷം ഇന്നലെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. 15ന് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും.

വി.മുരളീധരന്റെ വിമർശനം ഇങ്ങനെ

ജനങ്ങൾ പ്രാണഭയത്താൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണ്. റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആധുനിക നീറോയാണ് പിണറായി വിജയനെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

സംസ്ഥാനം മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി മകളും കൊച്ചുമക്കളുമായിട്ട് കുടുംബസമേതം മറ്റുമന്ത്രിമാരോടൊപ്പം യൂറോപ്പിൽ കറങ്ങിനടക്കുകയാണ്. വീണ്ടും ജനങ്ങൾ അധികാരത്തിലേറ്റി എന്നുള്ളത് ജനങ്ങളെ ദ്രോഹിക്കാനുള്ള ലൈസൻസ് അല്ല. ആരാണ് വിദേശയാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി മുരളീധരൻ പറഞ്ഞു

വിദേശകാര്യങ്ങൾ പൂർണമായും കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്നതാണ്. സംസ്ഥാനം ഏതെങ്കിലും കരാറിൽ ഒപ്പിടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയെന്ന്പറയാൻ മുഖ്യമന്ത്രിക്ക് കഴിയുമോ?. ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്നുള്ള വാർത്തകൾ പത്രങ്ങളിൽ വരുന്നത് ഗതികേടാണെന്നും മുരളീധരൻ പറഞ്ഞു. വിദേശത്തെ ഏതെങ്കിലു റിക്രൂട്ടിങ് ഏജൻസിയുമായി നോർക്ക എന്താ ധാരണപത്രം ഒപ്പിട്ടിണ്ടുണാവാം. അല്ലാതെ വിദേശസർക്കാരുമായി സംസ്ഥാനം ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ 7500 കോടിയുടെ വിദേശനിക്ഷേപം ഉത്തർ പ്രദേശിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ യുപി മുഖ്യമന്ത്രി ഇതുവരെ വിദേശത്തുപോയിട്ടില്ല. അതിനാവശ്യമായ സംവിധാനങ്ങൾ അവിടെ ഒരുക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് മുരളീധരൻ പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല. വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രച്ചെലവ് സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചതെന്നും മുരളീധരൻ പറഞ്ഞു. നിക്ഷേപമോ, തൊഴിലവസരമോ ലക്ഷ്യമിട്ടല്ല മുഖ്യമന്ത്രി വിദേശത്ത് പോയത്. ഔദ്യോഗിക യാത്ര എന്ന് പറഞ്ഞ് വിദേശത്തുപോകുന്ന മുഖ്യമന്ത്രി ആ രാജ്യത്തെ സർക്കാരുമായി ഏതെല്ലാം കരാറിൽ ഒപ്പിട്ടുവെന്ന് പറയാൻ തയ്യാറാവണം. അദ്ദേഹം നടത്തിയ ഔദ്യോഗിക യാത്ര എന്തിന് വേണ്ടിയാണ്?. കേരളത്തിലെ ജനങ്ങളുടെ ചെലവിൽ ഉല്ലാസയാത്ര നടത്തുന്നതിനോടാണ് തനിക്ക് എതിർപ്പ്, ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും, ഉല്ലാസയാത്രയല്ലെങ്കിൽ വിദേശത്ത് എന്തെല്ലാം ധാരണപത്രത്തിൽ ഒപ്പിട്ടുവെന്ന് പറയേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP