Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആനച്ചാലിൽ രണ്ടിടങ്ങളിൽ പുലിയിറങ്ങി; വാഹനങ്ങൾക്ക് മുൻപിലേക്ക് ചാടിയും സ്‌കൂളിന് സമീപമെത്തിയും പരിഭ്രാന്തി പരത്തി പുലി

ആനച്ചാലിൽ രണ്ടിടങ്ങളിൽ പുലിയിറങ്ങി; വാഹനങ്ങൾക്ക് മുൻപിലേക്ക് ചാടിയും സ്‌കൂളിന് സമീപമെത്തിയും പരിഭ്രാന്തി പരത്തി പുലി

സ്വന്തം ലേഖകൻ

ആനച്ചാൽ: വിനോദസഞ്ചാര കേന്ദ്രമായ ആനച്ചാലിൽ പുലിയിറങ്ങി. ആനച്ചാലിനു സമീപമുള്ള രണ്ടിടങ്ങളിലാണ് പുലിയിറങ്ങിയത്. രണ്ടാംമൈൽ-ചിത്തിരപുരം റോഡിലെ മീൻകട്ടിലും ആനച്ചാൽ-ചെങ്കുളം റോഡിൽ ചെങ്കുളം ഗവ. സ്‌കൂളിന് സമീപവുമാണ് പുലിയിറങ്ങിയത്. ആളുകൾ കൂടിയ സ്ഥലത്തേക്കാണ് പുലിയെത്തിയത്. റോഡിലും സ്‌കൂളിന് സമീപവുമെത്തിയ പുലി പരിഭ്രാന്തി പരത്തി. രണ്ടിടത്തും വാഹനങ്ങൾക്ക് മുൻപിലേക്ക് പുലി ചാടി.

നിറയെ വിദ്യാർത്ഥികളുമായിപോയ സ്‌കൂൾബസിന് മുൻപിലേക്കാണ് ചെങ്കുളത്ത് പുലി ചാടിയത്. ചെങ്കുളം മേഴ്‌സി ഹോമിലെ വിദ്യാർത്ഥികളായിരുന്നു ബസിൽ. ഈ സമയം റോഡിൽ കാൽനടയായും കുട്ടികളുണ്ടായിരുന്നു. മീൻകട്ടിൽ ട്രെക്കിങ് ജീപ്പിന് നേരേ പുലി പാഞ്ഞടുത്തു. രണ്ട് സ്ഥലങ്ങളുംതമ്മിൽ അഞ്ചു കിലോമീറ്റർ അകലം മാത്രമാണുള്ളത്. ആനച്ചാലിന്റെ രണ്ടുവശങ്ങളിലാണ് ഈ സ്ഥലങ്ങൾ.

അതേസമയം രണ്ടിടത്തും കണ്ടത് ഒരേ പുലിയാണെന്ന സംശയവും ഉയരുന്നുണ്ട്. വനംവകുപ്പും ഇങ്ങനെ തന്നെയാണ് പറയുന്നത്. രണ്ടംമൈൽ-ചിത്തിരപുരം റോഡിലെ മീൻകട്ടിൽ രണ്ടുദിവസമായി പുലിയുണ്ട്. വൈകുന്നേരങ്ങളിലാണ് റോഡിലിറങ്ങുന്നത്. സഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പുലിയെ നേരിൽകണ്ടു.

തിങ്കളാഴ്ച വൈകീട്ട് വിനോദസഞ്ചാരികളുമായി വന്ന ഡ്രൈവറാണ് ആദ്യം പുലിയെ കണ്ടത്. വാഹനത്തിന് മുൻപിലേക്ക് പുലി ചാടി. പിന്നീട് പുലി മീൻകെട്ടിൽ റോഡരികിൽതന്നെ നിലയുറപ്പിച്ചു. റോഡിലൂടെ വന്ന ഒട്ടുമിക്ക വാഹനങ്ങളുടെയും മുൻപിൽ പുലി ചാടി. റോഡിന് സമീപമുള്ള തേയിലത്തോട്ടത്തിൽ പുലിയെ പലരും കണ്ടു. ആനച്ചാലിൽനിന്ന് രണ്ടരക്കിലോമീറ്റർ മാറിയാണ് ഈ പ്രദേശം.

ചെങ്കുളത്ത് കഴിഞ്ഞ വെള്ളിയാഴ്ചമുതൽ പുലിയിറങ്ങുന്നുണ്ട്. രാത്രികാല പട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പൊലീസ് അന്ന് ചെങ്കുളം ഡാമിന് സമീപത്ത് പുലിയെ കണ്ടു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് വീണ്ടും പുലിയെ കണ്ടത്. പുലിയ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു.

ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് പുലി വിദ്യാർത്ഥികളുമായി പോയ ബസിന് മുൻപിലേക്ക് ചാടുന്നത്. ചെങ്കുളം ഗവ. എൽ.പി.സ്‌കൂളിന് 100 മീറ്റർ അകലയായിരുന്നു പുലിയുടെ പരാക്രമം. ചെങ്കുളം ഗവ.എൽ.പി.സ്‌കൂൾ, തോക്കുപാറ ഗവ. യു.പി.സ്‌കൂൾ, ചെങ്കുളം മേഴ്‌സി ഹോം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നടക്കുന്ന വഴിയിലാണ് പുലിയിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP