Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നൻപകലും' 'അറിയിപ്പും' ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തിലേക്ക് ; മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചു; വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത് 12 ചിത്രങ്ങൾ

'നൻപകലും' 'അറിയിപ്പും' ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തിലേക്ക് ; മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചു; വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത് 12 ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തർദേശീയ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്നിവയാണ് മലയാളത്തിൽ നിന്നും മത്സരവിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചു.

12 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത്. സനൽകുമാർ ശശിധരന്റെ വഴക്ക്, താമർ കെ വിയുടെ ആയിരത്തൊന്ന് നുണകൾ, അമൽ പ്രാസിയുടെ ബാക്കി വന്നവർ, കമൽ കെ എമ്മിന്റെ പട, പ്രതീഷ് പ്രസാദിന്റെ നോർമൽ, അരവിന്ദ് എച്ചിന്റെ ഡ്രേറ്റ് ഡിപ്രഷൻ, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാർഥ ശിവയുടെ ആണ്, സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവരുടെ ഭർത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനൻ ടി ആറിന്റെ ധബാരി ക്യുരുവി, അഖിൽ അനിൽകുമാർ, കുഞ്ഞില മാസിലാമണി, ഫ്രാൻസിസ് ലൂയിസ്, ജിയോ ബേബി, ജിതിൻ ഐസക് തോമസ് എന്നിവർ ചേർന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി എസിന്റെ 19 1 എ എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സംവിധായകൻ ആർ ശരത്ത് ചെയർമാനും ജീവ കെ ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കർ, അനുരാജ് മനോഹർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്.

അതേസമയം പ്രേക്ഷകരിൽ വലിയ കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി ലിജോ ടീം ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹേഷ് നാരായണന്റെ കുഞ്ചാക്കോ ബോബൻ ചിത്രം അറിയിപ്പ് ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് എത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP