Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രവാസി ഭാരതീയ ദിവസ്, കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ ആരംഭിച്ചു

പ്രവാസി ഭാരതീയ ദിവസ്, കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ ആരംഭിച്ചു

ജോസഫ് ഇടിക്കുള.

ന്യൂ യോർക്ക് - ഇന്ത്യ ഗവൺമെന്റ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേർണൽ അഫയേഴ്സ്സ് ആഗോള പ്രവാസികൾക്കായി മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയിൽ നിന്നുള്ള ഭാരതീയരെ പങ്കെടുപ്പിക്കുവാൻ കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ ആരംഭിച്ചു, 2023 ജനുവരി 9 നു നടത്തപ്പെടുന്ന പരിപാടികളിൽ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഇന്ത്യക്കാർ പങ്കെടുക്കും.

അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂ യോർക്ക് ഇന്ത്യൻ കോൺസുലാർ ജനറൽ രൺധീർ ജെയ്‌സ്വാളിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ( ഫോമാ ) യുടെ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് ന്യൂ യോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെത്തി അധികൃതരുമായി പ്രാഥമിക ചർച്ചകളിൽ പങ്കെടുത്തു, റീജിയനെ പ്രതിനിധീകരിച്ചു സജി അബ്രഹാമും ചർച്ചകളിൽ പങ്കെടുത്തു.

ഇന്ത്യ ഗവൺമെന്റ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേർണൽ അഫയേഴ്സ്സ് ജോയിന്റ് സെക്രട്ടറി അനുരാഗ് ഭൂഷൺ, കോൺസുലാർ ജനറൽ രൺധീർ ജെയ്‌സ്വാൾ കൂടാതെ കമ്മ്യൂണിറ്റി അഫയേഴ്സ് കോൺസൽ എ കെ വിജയകൃഷ്ണനും ചർച്ചകളിൽ പങ്കെടുത്തു, 2023 ജനുവരി 9 നു നടത്തപ്പെടുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടികളിൽ അമേരിക്കയിൽ നിന്നും പരമാവധി പ്രതിനിധികളെ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങൾ എക്‌സിക്ക്യുട്ടിവ് കമ്മറ്റിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ഫോമയുടെ നിയുക്ത പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് അറിയിച്ചു,

അമേരിക്കയിൽ കുടിയേറിയ ഒരു വലിയ ജനവിഭാഗം ഇന്ത്യക്കാർ ഇപ്പോഴും നേരിടുന്ന അനേകം പ്രശ്‌നങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തമായി പ്രവാസി കാര്യ വകുപ്പിനെ ധരിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ഈ ചർച്ചകളിൽ പങ്കെടുത്തതിന്റെ പ്രധാന വിജയമെന്ന് ചർച്ചകൾക്ക് ശേഷം ഡോക്ടർ ജേക്കബ് തോമസ് പറഞ്ഞു,

സെൻട്രൽ ഗവൺമെന്റിനെ മലയാളി പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ അറിയിക്കുവാനും അതിനു വേണ്ടി തുടർചർച്ചകൾ നടത്തുവാനും ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.

ഈ മാസം 22 നു ന്യൂ ജേഴ്‌സിയിൽ വച്ച് നടക്കുന്ന ഫോമാ ഹാൻഡിങ് ഓവർ സെറിമണിയിൽ മെമ്പർ അസോസിയേഷൻ ഭാരവാഹികളുമായി പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്ന് ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP