Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളിയിൽ നിന്നും മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് കാരന്തൂർ സ്വദേശി ജാവേദ് ഖാൻ; മോഷ്ടിച്ച ടാബ് വിറ്റ് മൊബൈൽ ഫോണും കൂളിങ് ഗ്ലാസും വാങ്ങി

പള്ളിയിൽ നിന്നും മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് കാരന്തൂർ സ്വദേശി ജാവേദ് ഖാൻ; മോഷ്ടിച്ച ടാബ് വിറ്റ് മൊബൈൽ ഫോണും കൂളിങ് ഗ്ലാസും വാങ്ങി

കെ വി നിരഞ്ജൻ

കോഴിക്കോട് : രണ്ടു ദിവസം മുൻപ് പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്‌കരി ക്കാൻ കയറിയ യുവാവിന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷണം നടത്തിയ കോഴിക്കോട് കാരന്തൂർ സ്വദേശി ജാവേദ്ഖാനെ(20) സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവും ചേർന്ന് പിടികൂടി.

കിനാലൂർ സ്വദേശിയായ വ്യക്തിയുടെ ടാബും, ലാപ്‌ടോപ്പും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് മോഷണം നടന്നതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെയാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്.

മോഷ്ടിച്ച ടാബ് പ്രതി പന്ത്രണ്ടായിരം രൂപക്ക് വിൽപ്പന നടത്തിയ ശേഷം മൊബൈൽ ഫോണും, വാച്ചും,കൂളിങ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു.ലാപ്പ്‌ടോപ്പ് വിൽപ്പന നടത്താൻ സാധിക്കാത്തതിനാൽ പ്രതി താമസിക്കുന്ന ചേവായൂർ ത്വക്ക് രോഗസ്സ്പത്രിക്ക് സമീപത്തുള്ള ഉദയം ഹോമിന്റെ കോമ്പൗണ്ടിൽ കുറ്റികാട്ടിലൊളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട പ്രതി ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്.പണക്കാരെപ്പോലെ ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് കളവിലേക്ക് തിരിയുന്നത്. ഇതിനുമുൻപും നിരവധി കളവുകൾ ചെയ്തിട്ടുണ്ടങ്കിലും ആളുകൾ പിടികൂടുകയും എല്ലാം ഒത്തു തീർപ്പാക്കുക യുമായിരുന്നു.പ്രതിക്കെതിരെ ഒരു പോക്‌സോ കേസും നിലവിലുണ്ട്.

സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,രാകേഷ് ചൈതന്യം, എ കെ അർജ്ജുൻ മെഡിക്കൽ കോളേജ് പൊലീസ് സബ്ബ് ഇൻസ്‌പെക്ടർമാരായ ഹരികൃഷ്ണൻ, ശ്രീജയൻ, സിപിഒ ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP