Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌റ്റോപ്പുകളിൽ നിർത്താതെ സൂപ്പർഫാസ്റ്റ് ബസ് പോയി; പിന്നാലെ പാഞ്ഞ് ബസ് പിടിച്ച് യാത്രക്കാരും പൊലീസും

സ്‌റ്റോപ്പുകളിൽ നിർത്താതെ സൂപ്പർഫാസ്റ്റ് ബസ് പോയി; പിന്നാലെ പാഞ്ഞ് ബസ് പിടിച്ച് യാത്രക്കാരും പൊലീസും

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: കെഎസ്ആർടിസി ബസ് സ്റ്റോപ്പുകളിൽ നിർത്താതെ പോയതോടെ പിന്നാലെ ചെന്ന് ചെയ്‌സ് ചെയ്തു പിടിച്ച് യാത്രക്കാർ. നാലു കിലോമീറ്റർ സഞ്ചരിച്ചാണ് യാത്രക്കാർ ബസ് പിടിച്ചത്. സംഭവമറിഞ്ഞ് നെടുങ്കണ്ടം പൊലീസും ബസിനു പിന്നാലെ എത്തി. ഞായറാഴ്ച രാത്രി എട്ടിനു നെടുങ്കണ്ടത്തു നിന്നു തിരുവനന്തപുരത്തേക്ക് പോയ നെടുങ്കണ്ടം തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസാണു സ്റ്റോപ്പുകളിൽ നിർത്താതെ പാഞ്ഞത്. സംഭവത്തിൽ ചേമ്പളം തേവരോലിൽ ടി.ആർ.മനോജ് പരാതി നൽകി.

നെടുങ്കണ്ടം കിഴക്കേകവല, പടിഞ്ഞാറെക്കവല, കല്ലാർ എന്നിവിടങ്ങളിലാണ് ബസ് നിർത്താതെ പോയത്. നെടുങ്കണ്ടത്തെ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നു ബസ് പുറപ്പെട്ട ശേഷം 4 കിലോമീറ്റർ അകലെ ബസ് തടഞ്ഞിട്ടാണു യാത്രക്കാർ കയറിയത്. നെടുങ്കണ്ടം പൊലീസും ബസിന്റെ പിന്നാലെ എത്തി. ഇതിനിടെ ടി. ആർ. മനോജിന്റെ നേതൃത്വത്തിൽ ചേമ്പളത്തു ബസിനെ ഓവർടേക്ക് ചെയ്ത് നിർത്തിച്ചു. ഈ സമയം പിന്നാലെ കാറിലും ഓട്ടോറിക്ഷയി ലുമായി മറ്റു ചില യാത്രക്കാരുമെത്തി. പൊലീസ് എത്തി യാത്രക്കാരെ ബസിൽ കയറ്റി.

പടിഞ്ഞാറെക്കവലയിൽ ബസ് നിർത്താതെ പോയതിനെ തുടർന്നു പരാതിക്കാരാനായ ടി.ആർ.മനോജ് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാറിൽ കയറ്റി ബസിന്റെ പിന്നാലെ എത്തി. പൊലീസ് സ്റ്റേഷനിലും ഇതിനിടെ യാത്രക്കാർ വിവരം അറിയിച്ചു. കൈകാണിക്കാതെ വന്നതും റിസർവേഷൻ യാത്രക്കാരെ ശ്രദ്ധിച്ചതുമാണ് ബസ് നിർത്താതെ പോന്നതിനു കാരണമെന്നു ജീവനക്കാർ പറയുന്നു.

ഇതിനിടെ പുളിയന്മലയിൽ നിന്നും ബസ് കുമളി റോഡിലേക്കു വഴി തെറ്റി കയറിപ്പോവുകയും ചെയ്തു. യാത്രക്കാർ ബഹളം വച്ചതോടെ ബസ് തിരിച്ചു നേരായ റോഡിൽ എത്തിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP