Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹണ്ടർ ബൈഡനെതിരെ ശക്തമായ തെളിവുകൾ നിരത്തി എഫ്ബിഐ

ഹണ്ടർ ബൈഡനെതിരെ ശക്തമായ തെളിവുകൾ നിരത്തി എഫ്ബിഐ

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി.സി.: പ്രസിഡന്റ് ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ നികുതി വെട്ടിപ്പ്, തോക്കു വാങ്ങുന്നതിനെ കുറിച്ചു നൽകിയ തെറ്റായ വിവരങ്ങൾ നൽകൽ എന്നീ വകുപ്പുകൾ ചുമത്തി കേസ്സെടുക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് എഫ്‌സിഐ. ഏജന്റുമാർ വ്യക്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റസ് അറ്റോർണിയായി ട്രമ്പ് നിയമിച്ച ഡേവിഡ് വീസിന്റെ അധികാര പരിധിയിൽ ഉൾപ്പെടുന്നതാണ് ഹണ്ടർ ബൈഡെനെതിരെ കേസ്സെടുക്കണമോ വേണയോ എന്ന തീരുമാനം. 2017 ലാണ് ഡേവിഡിനെ ബൈഡൻ ഈ തസ്തികയിൽ നിയമിച്ചത്. നികുതി വെട്ടിപ്പ്, മണി ലോണ്ടറിങ്, ഗൺ ആൻഡ് ഫോറിൻ ലോബിയിങ് വയലേഷൻ എന്നിവയെ കുറിച്ചു ബൈഡനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഈ കേസ്സു കോടതിക്കു പുറത്തു ഒത്തുതീർപ്പാക്കുന്നതിന് ഒരു മില്യൺ ഡോളർ ഐ.ആർ.എസിന് നൽകുന്നതിനും ബൈഡൻ തയ്യാറായിരുന്നു.

ഹണ്ടർ ബൈഡനെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുന്നതിന് ഹണ്ടറുടെ അറ്റോർണി ക്രിസ് ക്ലാർക്ക് വിസമ്മതിച്ചു. എന്നാൽ ജസ്റ്റിസ് ഡിപ്പാർട്ടുമെന്റിൽ നിന്നും മാധ്യമങ്ങൾക്ക് ഈ റിപ്പോർട്ട് എങ്ങനെ ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെതിരെയുള്ള കേസ്സുകൾ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിനിൽ നിന്നും ചോർന്നതുപോലെയുള്ള ഒന്നായിരിക്കും ഇതെന്നും പറയപ്പെടുന്നു.

ആരോപണം അന്വേഷിക്കുവാൻ സ്പെഷ്യൽ കൗൺസിലിനെ നിയമിക്കുമെന്ന പ്രചരണത്തെ ജൊ ബൈഡൻ നിയമിച്ച അറ്റോർണി ജനറൽ മെറിക് ഗാർലന്റ് നിഷേധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP