Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച ഫ്‌ളെക്‌സുകൾ നീക്കം ചെയ്തു; ന്യൂ മാഹി എസ്‌ഐക്ക് സ്ഥലംമാറ്റം; ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച ഫ്‌ളെക്‌സുകൾ നീക്കം ചെയ്തു; ന്യൂ മാഹി എസ്‌ഐക്ക് സ്ഥലംമാറ്റം; ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ബോർഡുകൾ നീക്കിയതിൽ ന്യൂ മാഹി എസ് ഐക്ക് സ്ഥലം മാറ്റം. ന്യൂ മാഹി എസ്‌ഐ വിപിനെയാണ് സ്ഥലം മാറ്റിയത്. കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളെക്‌സ് നശിപ്പിക്കൽ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. കണ്ണൂർ ഡിഎച്ച് ക്യുവിലേക്കാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആണ് നടപടി എടുത്തത്. മഹേഷ് കണ്ടമ്പത് ആണ് ന്യൂ മാഹിയിലെ പുതിയ എസ്‌ഐ.

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ബോർഡുകൾ നീക്കിയതിൽ പ്രതിഷേധം ശക്തമായിരുന്നു. കണ്ണൂർ ന്യൂ മാഹിയിൽ സിപിഐഎം പ്രവർത്തകരും പൊലീസും തമ്മിലാണ് തർക്കമുണ്ടായത്. സംഭവത്തിൽ ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കോടിയേരിക്കായി സ്ഥാപിച്ച ബോർഡുകൾ തകർത്തെന്നായിരുന്നു ആക്ഷേപം. തുടർന്ന് ബോർഡുകൾ പൊലീസ് തിരികെയത്തിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP