Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വില്ലേജ് ഓഫിസിലെത്തി ജനങ്ങളുടെ പരാതികൾ നേരിട്ടറിഞ്ഞു; അതിദരിദ്രരുടെ കുടുംബം സന്ദർശിച്ചും കാസർകോട് ജില്ലാ കളക്ടർ

വില്ലേജ് ഓഫിസിലെത്തി ജനങ്ങളുടെ പരാതികൾ നേരിട്ടറിഞ്ഞു; അതിദരിദ്രരുടെ കുടുംബം സന്ദർശിച്ചും കാസർകോട് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ

കാസർകോട്: കാസർകോട് താലൂക്കിലെ ചെങ്കള, പാടി വില്ലേജ് ഓഫിസുകൾ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സന്ദർശിച്ചു. വില്ലേജ് ഓഫിസിലെത്തിയ കളക്ടർ ജനങ്ങളുടെ പരാതികൾ നേരിട്ടറിഞ്ഞു. വില്ലേജ് ഓഫിസുകളെ സംബന്ധിച്ചുള്ള പരാതികളും നിർദേശങ്ങളും നൽകാൻ പൊതുജനങ്ങളോട് നേരത്തെ കലക്ടർ അറിയിച്ചിരുന്നു.

ചെങ്കള വില്ലേജ് ഓഫിസിൽ രാവിലെ 10ന് എത്തിയ ജില്ല കലക്ടർ രേഖകൾ പരിശോധിച്ചു. മുട്ടത്തൊടി സ്വദേശിനിക്ക് ഭൂമി പതിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. അതിദരിദ്ര വിഭാഗത്തിൽപെട്ട ചെങ്കള വില്ലേജിലെ കിഴക്കേപ്പുറം പ്രദേശത്തുള്ള രണ്ട് കുടുംബങ്ങളെ സന്ദർശിച്ച് അവരുടെ വിവരങ്ങൾ ശേഖരിച്ചു. ചെങ്കള വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസറുമായി ചർച്ച നടത്തി. വില്ലേജ് ഓഫിസിലെ പരിമിതികൾ ചോദിച്ചറിഞ്ഞു. വില്ലേജ് ഓഫിസ് പരിസരത്തുള്ള അംഗൻവാടിയും കലക്ടർ സന്ദർശിച്ചു.

ഉച്ചക്ക് ശേഷം പാടി വില്ലേജ് ഓഫിസ് സന്ദർശിച്ചു. പാടി വില്ലേജ് ഓഫിസിനായി നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടം സന്ദർശിച്ചു. പാടി വില്ലേജ് ഓഫിസിലെത്തിയ ശേഷം പൊതുജനങ്ങളിൽനിന്നുള്ള പരാതികൾ പരിശോധിച്ചു. വീടില്ലാത്തത് സംബന്ധിച്ച് നെല്ലിക്കട്ട സ്വദേശി പരാതി നൽകി. വില്ലേജ് ഓഫിസിലെ കാലപ്പഴക്കംചെന്ന രേഖകൾ പരിശോധിച്ചു. പാടി വില്ലേജ് ഓഫിസ് പരിധിയിൽ അതിദരിദ്ര വിഭാഗത്തിൽപെട്ട നാറമ്പാടിയിലെ കുടുംബങ്ങളെ കലക്ടർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.

ചെർക്കള -ബദിയടുക്ക റോഡിൽ എടനീർ മഠത്തിന് സമീപം ഉണ്ടായ വലിയകുഴി നിരവധി അപകടങ്ങളുണ്ടാക്കുന്നുവെന്ന പരാതി പരിശോധിച്ചു. കുഴി നികത്താനുള്ള നടപടി സ്വീകരിക്കാൻ പി.ഡബ്ല്യു.ഡിക്ക് നിർദ്ദേശം നൽകുമെന്ന് കലക്ടർ പരാതിക്കാരനെ അറിയിച്ചു. വെള്ളിയാഴ്ച ഉദുമ, ബാരെ വില്ലേജ് ഓഫിസുകൾ സന്ദർശിച്ച് പരാതികൾ പരിശോധിക്കും.

സന്ദർശനം തുടരും
കാസർകോട്: ഒക്ടോബർ ആറ് മുതൽ ഡിസംബർ വരെ വിവിധ ദിവസങ്ങളിൽ കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലെ വില്ലേജ് ഓഫിസുകൾ ജില്ല കലക്ടർ സന്ദർശിക്കും. വില്ലേജ് ഓഫിസുകളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ നൽകാം.

കലക്ടറുടെ വില്ലേജ് ഓഫിസ് സന്ദർശന തീയതികളും പരാതികൾ സ്വീകരിക്കുന്ന ഓഫിസുകളും:

ഒക്ടോബർ ഏഴിന് ഉദുമ, ബാരെ വില്ലേജുകൾക്കായി ഉദുമ വില്ലേജ് ഓഫിസ്. 13ന് കാസർകോട്, കളനാട്, തളങ്കര വില്ലേജുകൾക്കായി കാസർകോട് വില്ലേജ് ഓഫിസ്. 14ന് പനയാൽ, പെരിയ വില്ലേജുകൾക്കായി പെരിയ വില്ലേജ് ഓഫിസ്. ഒക്ടോബർ 20ന് കുഡ്ലു, മധൂർ വില്ലേജുകൾക്കായി മധൂർ വില്ലേജ് ഓഫിസ്. ഒക്ടോബർ 21ന് കോട്ടിക്കുളം, പള്ളിക്കര വില്ലേജുകൾക്കായി കോട്ടിക്കുളം വില്ലേജ് ഓഫിസ്.

27ന് നെട്ടണിഗെ, കുംബഡാജെ വില്ലേജുകൾക്കായി കുംബഡാജെ വില്ലേജ് ഓഫിസ്. ഒക്ടോബർ 28ന് അജാനൂർ, ബല്ല വില്ലേജുകൾക്കായി അജാനൂർ വില്ലേജ് ഓഫിസ്. നവംബർ മൂന്നിന് തെക്കിൽ, കൊളത്തൂർ വില്ലേജുകൾക്കായി തെക്കിൽ വില്ലേജ് ഓഫിസ്. നവംബർ നാലിന് കാഞ്ഞങ്ങാട്, ചിറ്റാരി വില്ലേജുകൾക്കായി കാഞ്ഞങ്ങാട് വില്ലേജ് ഓഫിസ്.

നവംബർ 10ന് ബെല, ബദിയടുക്ക വില്ലേജുകൾക്കായി ബെല വില്ലേജ് ഓഫിസ്. നവംബർ 11ന് അമ്പലത്തറ, പുല്ലൂർ വില്ലേജുകൾക്കായി പുല്ലൂർ വില്ലേജ് ഓഫിസ്. നവംബർ 17ന് ആദുർ, മുളിയാർ വില്ലേജുകൾക്കായി ആദൂർ വില്ലേജ് ഓഫിസ്. നവംബർ 18ന് ഹോസ്ദുർഗ്, മടിക്കൈ വില്ലേജുകൾക്കായി ഹോസ്ദുർഗ് വില്ലേജ് ഓഫിസ്.

നവംബർ 24ന് അഡൂർ, ദേലംപാടി വില്ലേജുകൾക്കായി അഡൂർ വില്ലേജ് ഓഫിസ്. നവംബർ 25ന് നീലേശ്വരം, പുതുക്കൈ, പേരോൽ വില്ലേജുകൾക്കായി നീലേശ്വരം വില്ലേജ് ഓഫിസ്. ഡിസംബർ ഒന്നിന് ബേഡഡുക്ക, മുന്നാട് വില്ലേജുകൾക്കായി ബേഡഡുക്ക വില്ലേജ് ഓഫിസ്. ഫോൺ: 04994255010, 8281753733.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP