Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

10 കോടി വില വരുന്ന തിമിംഗല ഛർദ്ദിൽ വിദേശത്തേക്ക് കടത്താൻ ശ്രമം; രണ്ട് കാസർകോട് സ്വദേശികൾ കരിപ്പൂരിൽ പിടിയിൽ

10 കോടി വില വരുന്ന തിമിംഗല ഛർദ്ദിൽ വിദേശത്തേക്ക് കടത്താൻ ശ്രമം; രണ്ട് കാസർകോട് സ്വദേശികൾ കരിപ്പൂരിൽ പിടിയിൽ

ജംഷാദ് മലപ്പുറം

 മലപ്പുറം: 10 കോടി വില വരുന്ന തിമിംഗല ഛർദ്ദിൽ(അമ്പർഗ്രീസ്) വിദേശത്തേക്ക് കടത്താൻ നീക്കം നടത്തിയ രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ. കർണ്ണാടക സ്വദേശികളിൽ നിന്നാണ് കുറഞ്ഞ വിലക്ക് വാങ്ങിച്ച് കോടി ലാഭംകൊയ്യാൻ പദ്ധതിയിട്ട കാസർകോട് രാംദാസ് നഗർ സ്വദേശി പർനടുക്ക വീട്ടിൽ അനിൽ കുമാർ( 40 ) എടനീർ തട്ടാൻ മൂല സ്വദേശി ബേലക്കാട് വീട്ടിൽ പ്രസാദ് (38 ) എന്നിവരേയാണ് കരിപ്പൂർ വിമനത്തവള പരിസരത്തു നിന്നും പിടികൂടിയത്. കടത്തി കൊണ്ടു വരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

കർണ്ണാടക സ്വദേശികളിൽ നിന്നാണ് ഇവർ ഇത് വാങ്ങിച്ചതെന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് കാസർകോട് നിന്നും കോടികളുടെ അമ്പർ ഗ്രീസ് പിടികൂടിയിരുന്നു. ഈ സംഘവുമായി ഇവർക്കുള്ള ബന്ധം അന്വേഷിച്ചു വരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റനു കൈമാറും.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫിന്റെ നേത്യത്വത്തിൽ കൊണ്ടോട്ടി സിഐ മനോജ്, എസ്‌ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ഡൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP