Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് പാറക്കെട്ടിലിടിച്ച് മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് പാറക്കെട്ടിലിടിച്ച് മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയി ബോട്ട് പാറക്കെട്ടിലിടിച്ച് മറിഞ്ഞ് അപകടം. അഞ്ച് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെത്തി ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് 'ഹരിശ്രീ' എന്ന ബോട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഏകദേശം നാലു നോട്ടിക്കൽ മൈൽ സഞ്ചരിച്ചപ്പോഴേക്കും എഞ്ചിൻ തകരാറിലായി. പിന്നീട് കാറ്റടിച്ച് കരയിലേയ്ക്ക് നീങ്ങവെ പാറക്കെട്ടിലിടിച്ച് മറിയുകയായിരുന്നു. പകുതിയോളം മുങ്ങിയ നിലയിലാണ് ഇപ്പോൾ ബോട്ട്.

കോടയായിരുന്നതിനാൽ ഒന്നും കാണാൻ സാധിച്ചില്ലെന്ന് അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി പറഞ്ഞു. ചുറ്റും പാറയായതിനാൽ വേറെ ബോട്ട് കൊണ്ടുവന്ന് അപകടത്തിൽപ്പെട്ട ബോട്ട് കെട്ടിവലിച്ച് കൊണ്ടുപോകാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP