Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ സർവകലാശാല പഠന ബോർഡുകളിൽ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗവും ദേശാഭിമാനി ഉദ്യോഗസ്ഥരും വേണ്ട; അംഗീകാരമില്ലാത്തതും യോഗ്യത ഇല്ലാത്തതുമായ അദ്ധ്യാപകരെ ഒഴിവാക്കി പട്ടികയിൽ ഭേദഗതി വരുത്താൻ നിർദ്ദേശിച്ച് ഗവർണർ; ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിസിക്ക് വീണ്ടും തിരിച്ചടി

കണ്ണൂർ സർവകലാശാല പഠന ബോർഡുകളിൽ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗവും ദേശാഭിമാനി ഉദ്യോഗസ്ഥരും വേണ്ട; അംഗീകാരമില്ലാത്തതും യോഗ്യത ഇല്ലാത്തതുമായ അദ്ധ്യാപകരെ ഒഴിവാക്കി പട്ടികയിൽ ഭേദഗതി വരുത്താൻ നിർദ്ദേശിച്ച് ഗവർണർ; ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിസിക്ക് വീണ്ടും തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്ക് നിർദ്ദേശിക്കപ്പെട്ടവരിൽ അംഗീകാരമില്ലാത്തവരും, യോഗ്യതയില്ലാത്തവരുമായ അദ്ധ്യാപകരെ ഒഴിവാക്കി പകരം യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കുവാൻ ഗവർണർ വിസി യോട് ആവശ്യപ്പെട്ടു.

തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഠന ബോർഡ് സ്വയം പുനഃസംഘടിപ്പിച്ച വിസിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും കിട്ടിയ തിരിച്ചടിക്ക് ശേഷം ഗവർണറുടെ നിലപാട് കനത്ത പ്രഹരമായി.

കഴിഞ്ഞ വർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വിസി 72 പഠന ബോർഡുകൾ രൂപീകരിച്ചു. വ്യാപകമായ ക്രമക്കേടുകൾ പ്രസ്തുത പഠന ബോർഡുകളിൽ ഉണ്ടായിരുന്നു. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ അദ്ധ്യാപകർ എന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിക്കുകയായിരുന്നു. ഒരു മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗവും, ദേശാഭിമാനി ഉദ്യോഗസ്ഥരും ചില പഠന ബോർഡുകളിൽ നിയമിച്ചവരിൽ പെടുന്നു.

.യോഗ്യതയുള്ള നൂറുകണക്കിന് സീനിയർ അദ്ധ്യാപകരെ ഒഴിവാക്കിയാണ് യോഗ്യതയില്ലാത്തവരെയും അദ്ധ്യാപന പരിചയം കുറഞ്ഞവരെയും നിയമിച്ചത്. ക്രമവിരുദ്ധമായി രൂപീകരിച്ച പഠന ബോർഡുകൾ റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. തുടർന്ന് വീണ്ടും അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തിക്കൊണ്ട്, ചാൻസലർ കൂടിയായ ഗവർണർ നാമനിർദ്ദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്തയച്ചു .

പഠന ബോർഡുകളിൽ ഉൾപ്പെട്ടവരുടെ പട്ടികയിൽ അംഗീകാരമില്ലാത്ത അദ്ധ്യാപകരും, തനത് വിഷയങ്ങളിൽ വിദഗ്ധരായവർക്ക് പകരം വ്യത്യസ്ത വിഷയങ്ങളിൽ നിന്നുള്ളവരെ ബോർഡുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ലിസ്റ്റ് ഗവർണർ തിരിച്ചയച്ചത്.

കഴിഞ്ഞ ഒരു വർഷമായി പഠനബോർഡുകൾ കൂടാതെയാണ് സർവ്വകലാശാലയിൽ അക്കാദമിക് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP