Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂരിൽ ഓട്ടത്തിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവം; സ്വകാര്യബസ് കസ്റ്റഡിയിൽ; നടപടി സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ

കണ്ണൂരിൽ ഓട്ടത്തിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവം; സ്വകാര്യബസ് കസ്റ്റഡിയിൽ; നടപടി സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വാഹനം ഓടിക്കുന്നതിനിടെ വാട്സ് ആപ്പ് ചാറ്റ് നടത്തിയ സ്വകാര്യബസ് ഡ്രൈവർക്കെതിരെ മോട്ടോർവാഹനവകുപ്പ് നടപടി. മൊബൈൽ ഉപയോഗിച്ചു കൊണ്ടു ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോഴിക്കോട്-പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്.

ഡ്രൈവർ തലശേരി ലിജിന് ഹിയറിങിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോർവാഹനവകുപ്പ് കണ്ണൂർ ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇരിട്ടിയിൽ മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ സ്വകാര്യബസുകൾ കേന്ദ്രീകരിച്ചു മോട്ടോർവാഹനവകുപ്പ് വ്യാപകമായ പരിശോധന നടത്തി. ബസുകളുടെ മുൻവശത്ത് ഡ്രൈവറുടെ കാഴ്‌ച്ചമറയ്ക്കുന്ന വസ്തുക്കൾ അഴിച്ചുമാറ്റിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ബസുകൾക്ക് പിഴയീടാക്കുമെന്ന് മോട്ടോർവാഹനവകുപ്പ അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP