Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊല്ലത്തെ വീട്ടിൽവച്ച് രണ്ട് വർഷം മുമ്പ് പ്രസവിച്ചപ്പോൾ കുഞ്ഞു മരിച്ചു; ഇത്തവണ പ്രസവമെടുത്തത് ഭർത്താവും മകനും ചേർന്ന്; കറികത്തി ഉപയോഗിച്ച് പൊക്കിൾ കൊടിയറുത്തു; നവജാത ശിശുവിന്റെയും അമ്മയുടെയും വിയോഗത്തിൽ വിറങ്ങലിച്ച് ചടയമംഗലം; അസ്വാഭാവിക മരണത്തിൽ അന്വേഷണം

കൊല്ലത്തെ വീട്ടിൽവച്ച് രണ്ട് വർഷം മുമ്പ് പ്രസവിച്ചപ്പോൾ കുഞ്ഞു മരിച്ചു; ഇത്തവണ പ്രസവമെടുത്തത് ഭർത്താവും മകനും ചേർന്ന്; കറികത്തി ഉപയോഗിച്ച് പൊക്കിൾ കൊടിയറുത്തു; നവജാത ശിശുവിന്റെയും അമ്മയുടെയും വിയോഗത്തിൽ വിറങ്ങലിച്ച് ചടയമംഗലം; അസ്വാഭാവിക മരണത്തിൽ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചടയമംഗലത്ത് സ്വന്തം വീട്ടിൽവെച്ച് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തിൽ അന്വേഷണം. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. ഇന്നലെ അർധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം. ശാലിനിയുടെ ഭർത്താവും മറ്റൊരു മകനും കൂടി ചേർന്നാണ് പ്രസവമെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശാലിനിയുടെ ഭർത്താവിനെ ചോദ്യം ചെയ്തു. ശാലിനി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്. ഇന്നലെ രാത്രിയോടെ ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ വീട്ടിലുണ്ടായിരുന്ന ഭർത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേർന്ന് ശാലിനിയുടെ പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭർത്താവ് അനി കറികത്തി ഉപയോഗിച്ച് പൊക്കിൾ കൊടി കട്ട് ചെയ്തു മാറ്റി.നാലുമണിയോടെ അടുത്തുള്ള ചായക്കടയിലെത്തി ഭാര്യ പ്രസവിച്ചെന്നും ഭാര്യയും കുഞ്ഞും മരണപ്പെട്ടന്നും അറിയിച്ചു. വിവരം അറിഞ്ഞ് നാട്ടുകാരെത്തി നോക്കുമ്പോൾ അമ്മയും കുഞ്ഞും മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ചടയമംഗലം പൊലീസിൽ വിവരം അറിയിച്ചു പൊലീസെത്തി ഇൻക്വസ്റ്റ് നടപ്പടികൾ പൂർത്തിയാക്കി മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

എന്നാൽ ഇവർ ഗർഭിണിയായിരുന്നത് ഭർത്താവിന് മാത്രമേ അറിയുമായിരുന്നുള്ളു എന്നാണ് പൊലീസ് പറയുന്നത്.ആശുപത്രിയിലേക്ക് പോകാൻ വിളിച്ചിട്ട് ആശുപത്രിയിൽ പോകാൻ ഇവർ കൂട്ടക്കിയില്ലെന്നാണ് ഭർത്താവ് പറയുന്നത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു വർഷം മുന്നേ സമാനമായ രീതിയിൽ അശ്വതി പ്രസവിക്കുകയും കുഞ്ഞു മരണപ്പെടുകയുണ്ടായി. അന്ന് അശ്വതിയും ഭർത്താവും നാട്ടുകാരോട് പറഞ്ഞത് പ്രസവത്തെ തുടർന്ന് കുഞ്ഞു മരണപ്പെട്ടു എന്നായിരുന്നു.

എന്നാൽ രണ്ട് തവണ അശ്വതിവീട്ടിൽവച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികൾ മരണപ്പെട്ടെന്നുമുള്ള സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP