Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടിയെടുത്തെന്നും പീഡിപ്പിച്ചെന്നും ഉള്ള കേസിൽ താൻ നിരപരാധി; 60 ദിവസത്തിൽ ഏറെയായി ജയിലിൽ കഴിയുന്നു; ജാമ്യം അനുവദിക്കണമെന്ന് ഇൻസ്റ്റാ റീൽസ് താരം വിനീത് വിജയൻ; ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ ജില്ലാ കോടതി ഉത്തരവ്

കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടിയെടുത്തെന്നും പീഡിപ്പിച്ചെന്നും ഉള്ള കേസിൽ താൻ നിരപരാധി; 60 ദിവസത്തിൽ ഏറെയായി ജയിലിൽ കഴിയുന്നു; ജാമ്യം അനുവദിക്കണമെന്ന് ഇൻസ്റ്റാ റീൽസ് താരം വിനീത് വിജയൻ; ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ ജില്ലാ കോടതി ഉത്തരവ്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: ടിക് ടോക് , ഇൻസ്റ്റാഗ്രാം താരം വിനീത് വിജയന്റെ ജാമ്യ ഹർജിയിൽ ഒക്ടോബർ 10 ന് സർക്കാർ നിലപാടറിയിക്കാൻ ജില്ലാ കോടതി ഉത്തരവ്. തമ്പാനൂർ പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹന്റേതാണുത്തരവ്.

കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടിയെടുക്കുകയും കാർ വാങ്ങാൻ വിദ്യാർത്ഥിനിയെ ഒപ്പം കൂട്ടി ഷോറൂമിൽ കൊണ്ടു പോയ ശേഷം ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് കോടതി ഉത്തരവ്. പെൺകുട്ടിയുടെ പരാതിയിലെടുത്ത തമ്പാനൂർ പീഡന കേസിൽ ചിറയിൻകീഴ് സ്വദേശിയായ ഇയാൾ 62 ദിവസങ്ങളായി റിമാന്റിലാണ്. പ്രതിക്ക് 'വിനീത് - ഒഫീഷ്യൽ', ' മീശ ഫാൻ ഗേൾസ് ' എന്നീ ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ 23.3 കെ (23,300) ഫോളോവേഴ്‌സുണ്ട്. 3 വനിതാ കൂട്ടാളികളെ ഒപ്പം ചേർത്തുള്ള 197 ക്ലോസ് അപ്പ് വീഡിയോ പോസ്റ്റുകൾ ചെയ്തിട്ടുമുണ്ട്. 4 ലക്ഷത്തോളം ആരാധകരും ഉണ്ട്.

സ്ത്രീകളെയും കോളേജ് വിദ്യാർത്ഥിനികളെയും സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയും സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് ഇയാളുടെ കുറ്റകൃത്യ രീതിയെന്നാണ് കേസ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ജാമ്യം നിരസിച്ച ഉത്തരവുമായിട്ടാണ് വിനീത് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. പീഡനക്കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കുറ്റകൃത്യമാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകൾ കേസ് റെക്കോഡിലുണ്ടെന്നും നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്.

താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റകൃത്യങ്ങളും ചെയ്തിട്ടില്ല എന്നുമാണ് പ്രതിയുടെ വാദം. തന്നെ പൊലീസ് കസ്റ്റഡിൽ വിട്ടു നൽകി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായി. അന്വേഷണം പ്രായോഗികമായി പൂർത്തിയായിട്ടുള്ളതും തന്റെ തുടർ ജയിൽ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലാത്തതുമാണ്. കോടതി കൽപ്പിക്കുന്ന ഏത് വ്യവസ്ഥയും പാലിക്കാൻ താൻ തയ്യാറാണ്. തന്റെ സാന്നിദ്ധ്യം കൃത്യമായി ഉറപ്പാക്കാൻ യോഗ്യരായ ജാമ്യക്കാർ ഹാജരുണ്ട്. 60 ദിവസങ്ങൾക്ക് മേലായി താൻ കസ്റ്റഡിയിൽ കഴിയുകയാണ്. അതിനാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് പ്രതിയുടെ ജാമ്യ ഹർജിയിലെ ആവശ്യം.

ഇൻസ്റ്റാഗ്രാമിൽ വിനീത് കെലിപ്പനെന്നും പെൺകുട്ടികൾ കാന്താരികളെന്നുമാണ് അറിയപ്പെടുന്നത്. ഇയാളുടെ അറസ്റ്റിന് ശേഷം ഇയാളെ വെള്ളപൂശിയും ഇരകളെ കുറ്റപ്പെടുത്തിയും ഇയാളുടെ വനിതാ കൂട്ടാളി യൂട്യൂബിലും മറ്റും വീഡിയോ ചെയ്ത് രംഗത്തു വന്നിട്ടുണ്ട്. കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് അഗസ്റ്റ് 6 ന് അറസ്റ്റിലാവുന്നത്.

ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകളിൽ വീനീത് ഏറെ പ്രശസ്തനാണ്. വലിയൊരു ഫാൻസ് വലയം തന്നെ ഇയാളുണ്ടാക്കിയിട്ടുണ്ട്. വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുനൽകിയാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്നത്. തട്ടിപ്പ് മനസിലാക്കി പിന്മാറുന്ന കോളേജ് വിദ്യാർത്ഥിനികളെയും യുവതികളെയും മർദ്ദിച്ചതായും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസിൽ നേരിട്ടും ഫോണിലൂടെയും പരാതി ലഭിച്ചിട്ടുണ്ട്.

പൊലീസിൽ ജോലി ഉണ്ടായിരുന്ന താൻ ചില ശാരീരിക പ്രശ്നങ്ങൾ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുന്നു എന്നുമാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ റീൽസ് ഇടുന്നത് അല്ലാതെ ഇയാൾക്ക് മറ്റ് ജോലികൾ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, ഇയാൾക്കെതിരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണവും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായാണ് പൊലീസ് ഭാഷ്യം. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് വലിയ തോതിൽ ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വീഡിയോ ദൃശ്യങ്ങളും ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താൻ എന്നായിരുന്നു ഇയാൾ പലരോടും പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP