Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയിനിൽ സീറ്റിനെ ചൊല്ലി വനിതാ കമ്പാർട്ട്‌മെന്റിൽ തർക്കം; മറ്റ് യാത്രക്കാർ ഇടപെട്ടതോടെ കൂട്ടയടി; തല്ലിനിടയിൽപ്പെട്ട് വനിതാപൊലീസിനും അടി കിട്ടി; പരിക്ക്; വീഡിയോ വൈറൽ

ട്രെയിനിൽ സീറ്റിനെ ചൊല്ലി വനിതാ കമ്പാർട്ട്‌മെന്റിൽ തർക്കം; മറ്റ് യാത്രക്കാർ ഇടപെട്ടതോടെ കൂട്ടയടി; തല്ലിനിടയിൽപ്പെട്ട് വനിതാപൊലീസിനും അടി കിട്ടി; പരിക്ക്; വീഡിയോ വൈറൽ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ട്രെയിനിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ വനിതാ കംപാർട്ട്മെന്റിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി. മുംബൈയിലെ താനെ-പനവേൽ ലോക്കൽ ട്രെയിനിൽ വനിതകളുടെ കമ്പാർട്ട്മെന്റിൽ വ്യാഴാഴ്ചയായിരുന്നു ഈ അടിപിടി. കംമ്പാർട്ടുമെന്റിൽ സ്ത്രീകൾ അടിയുണ്ടാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.

സ്ത്രീ യാത്രക്കാരുടെ തലയിൽ രക്തം വാർന്നൊഴുകുന്നത് വീഡിയോയിൽ കാണാം. യാത്രക്കാർ സീറ്റുകൾക്ക് മുകളിലൂടെ ഓടുന്നത് കാണാം. തർക്കം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാരിക്കും സ്ത്രീകളിൽ നിന്ന് മർദ്ദനമേറ്റു. ഇവർ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വീഡിയോയിൽ സ്ത്രീകൾ തമ്മിൽ അടി കൂടുന്നത് കാണാം. കൂട്ടത്തല്ലിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരിക്ക് പരിക്കേറ്റത്. ടർബെ സ്റ്റേഷന് അടുത്തെത്തിയപ്പോൾ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീയാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഇവരുടെ പ്രശ്‌നത്തിൽ കംമ്പാർട്ട്‌മെന്റിലെ കൂടുതൽ സ്ത്രീകൾ ഇടപ്പെട്ടതോടെ സംഭവം വലിയ വഴക്കായെന്ന് വാഷി ഗവൺമെന്റ് റെയിൽവേ പൊലീസിലെ (ജി.ആർ.പി) പൊലീസ് ഇൻസ്പെക്ടർ സംഭാജി കടാരെ പറയുന്നു.

വഴക്ക് മൂർച്ഛിച്ചതിനെത്തുടർന്ന് യാത്രക്കാർ തമ്മിൽ തല്ലുന്നതും സീറ്റിന്റെ മുകളിലൂടെ കയറിപോകുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്നൊഴുകുന്നതും വീഡിയോയിൽ കാണാം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-തുർബെ സ്റ്റേഷനിൽ ഒരു സീറ്റ് ഒഴിഞ്ഞപ്പോൾ, ഒരു യാത്രക്കാരി അടുത്തുള്ള സ്ത്രീയെ സീറ്റിലിരിക്കാൻ അനുവദിച്ചു. എന്നാൽ, അതേസമയം മറ്റൊരു സ്ത്രീയും അതേ സീറ്റിൽ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മറ്റ് ചില യാത്രക്കാരും ബഹളത്തിൽ പങ്കുചേരുകയും ചെയ്തു. അതിനിടെ സംഭവം പരിഹരിക്കാനെത്തിയ വനിതാപൊലീസിനും അടിക്കിടെ പരിക്കേറ്റു.

സംഭവത്തെക്കുറിച്ച് വാഷി ജി.ആർ.പി അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭാജി കടാരെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP