Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാട്ടിനൊപ്പം എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്ത് വാഹനമോടിക്കുന്ന ഡ്രൈവർ; സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഡ്രൈവർ ജോമോന്റെ അഭ്യാസം എന്ന പേരിൽ; മറ്റൊരു വിദ്യാർത്ഥി സംഘത്തിന്റെ വിനോദയാത്രയിലെ വീഡിയോ; പൊലീസ് പരിശോധിക്കുന്നു; വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടോയെന്നും അന്വേഷണം

പാട്ടിനൊപ്പം എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്ത് വാഹനമോടിക്കുന്ന ഡ്രൈവർ; സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഡ്രൈവർ ജോമോന്റെ അഭ്യാസം എന്ന പേരിൽ; മറ്റൊരു വിദ്യാർത്ഥി സംഘത്തിന്റെ വിനോദയാത്രയിലെ വീഡിയോ;  പൊലീസ് പരിശോധിക്കുന്നു;  വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടോയെന്നും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാട്ടിനൊപ്പം എഴുന്നേറ്റ് നിന്ന് നൃത്തച്ചുവടുകളോടെ ഡ്രൈവിങ്.... അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവറുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അഭ്യാസം എന്ന കുറിപ്പോടെയാണ്. ടൂറിസ്റ്റ് ബസ് ഡ്രൈവർ പാട്ടിനൊപ്പം നൃത്തം വെച്ച് വാഹനമോടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

പാലക്കാട് വടക്കഞ്ചേരിയിൽ 5 വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ മുൻപ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിരുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്.

ഡ്രൈവർ സീറ്റിനോട് ചേർന്ന് എഴുന്നേറ്റുനിന്ന് ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാർത്ഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർത്ഥികളിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.

വടക്കഞ്ചേരി അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അഭ്യാസമെന്ന രീതിയിൽ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതോടെ ഇതിന്റെ യാഥാർത്ഥ്യം പൊലീസ് പരിശോധിക്കുകയാണ്. പാലക്കാട് വടക്കഞ്ചേരിയിൽ നടന്ന അപകട വാർത്തയുടെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

അപകടമുണ്ടാകും വിധം ഇത്തരത്തിൽ വാഹനമോടിക്കുന്ന ആൾ ജോമോൻ തന്നെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവർ ജോമോനെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ജോമോന്റെ മുൻകാല പശ്ചാത്തലം ഉൾപ്പടെ പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ഡ്രൈവർ ജോമോന്റഎ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. സ്ഥലം സന്ദർശിച്ച് വിശദ റിപ്പോർട്ട് തയ്യാറാക്കുമെന്നും ആർടിഒ വ്യക്തമാക്കിയിരുന്നു. ബസ് ഉടമയ്ക്ക് എതിരെയുള്ള നടപടി വിശദാന്വേഷണത്തിന് ശേഷം മാത്രമായിരിക്കുമെന്നും ആർടിഒ പറഞ്ഞു. അപകട സ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നതും അപകടത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോമോന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഇത്. കാക്കനാട് ലാബിലേക്കാണ് രക്തസാമ്പിൾ അയച്ചിരിക്കുന്നത്. വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ജോമോനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാലത്തലത്തിൽ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിൽ പരിശോധന നടത്തുന്നുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടക്കുന്നത്.

തൃശ്ശൂർ പാലിയേക്കരയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ബസുകൾ തടഞ്ഞു നിർത്തി പരിശോധിച്ചു. ഐഎസ്.എൽ മത്സരത്തിനായി പോകുന്ന ആരാധകരുടെ ബസുകളും, വിനോദ യാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകളിലുമാണ് പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ പിഴ ചുമത്തി.

പത്തനംതിട്ട റാന്നിയിൽ നിന്ന് കുട്ടികളുമായി ടൂർ പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബസിൽ നിയമ വിരുദ്ധമായ ലൈറ്റുകളും, മ്യൂസിക് സംവിധാനവും കണ്ടെത്തി. പത്തനംതിട്ട ആർടിഒ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. നാളെ ആർടിഒ ഓഫീസിൽ വാഹനം ഹാജരാക്കാൻ നിർദ്ദേശം നൽകിയ ശേഷം ടൂർ തുടരാൻ അനുവദിച്ചു.

കൊച്ചിയിലും ടൂറിസ്റ്റ് ബസുകളിൽ ആർടിഒ ഉദ്യോഗസ്ഥർ പരിശോധന നടത്തി പിഴ ഈടാക്കി. ബസുകളിൽ എയർ ഹോണുകളും നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചതായി പരിശോധനയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്ന് ബസുകളും ആലുവയിലെ ഒരു ബസിലും ആണ് ചട്ടവിരുദ്ധമായി എക്‌സ്ട്രാ ഫിറ്റിംഗുകൾ കണ്ടെത്തിയത്. ബസുകൾക്കെല്ലം ഉദ്യോഗസ്ഥർ പിഴ ചുമത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP