Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോ. പി. രവീന്ദ്രനാഥിന് ഐ.സി.എം.സിഐയുടെ അക്കാദമിക് ഫെലോഷിപ്പ്

ഡോ. പി. രവീന്ദ്രനാഥിന് ഐ.സി.എം.സിഐയുടെ അക്കാദമിക് ഫെലോഷിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: ഡോ. പി. രവീന്ദ്രനാഥിന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മാനേജ്‌മെന്റ് കൺസൾട്ടിങ് ഇൻസ്റ്റിറ്റിയൂട്‌സിന്റെ അക്കാദമിക് ഫെലോഷിപ്പ്. മാനേജ്‌മെന്റ് കൺസൾട്ടിങ് രംഗത്ത് ഡോ. പി രവീന്ദ്രനാഥ് നൽകിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ചാണ് ഫെലോഷിപ്പ്. നിലവിൽ റോ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ. പി. രവീന്ദ്രനാഥ്, അമൃതാ വിശ്വ വിദ്യാപീഠത്തിൽ അഡ്ജങ്ന്റ് പ്രൊഫസറായും സേവനമനുഷ്ടിക്കുന്നു.

ദേശീയ അന്തർദേശീയ തലത്തിൽ മാനേജ്മെന്റ് കൺസൾട്ടിങ് വികസനത്തിന് പ്രായോഗിക സംഭാവനകൾക്കൊപ്പം ഒരു അക്കാദമിക് കരിയറിനെ സംയോജിപ്പിക്കുന്നതിൽ ഡോ. രവീന്ദ്രനാഥ് വിജയിച്ചു. മാനേജുമെന്റ് കൺസൾട്ടിങ് എന്നത് അതിരുകളില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ദേശീയ തലത്തിൽ, മാനേജ്മെന്റ് കൺസൾട്ടൻസിക്ക് വേണ്ടിയുള്ള പ്രൊഫഷണൽ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടവും ഐ.എം.സി ഇന്ത്യ മേൽനോട്ടം വഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തിഗത കൺസൾട്ടന്റുമാർക്ക് സേവനങ്ങൾ നൽകുന്നതിനൊപ്പം ഒരു സർട്ടിഫൈഡ് മാനേജ്‌മെന്റ് കൺസൾട്ടന്റ് (സി.എം.സി.) ആയി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ആഗോള തൊഴിൽ നിലവാരത്തിലുള്ള പരിശീലനവും മൂല്യനിർണ്ണയവും സാധ്യമാക്കുന്നു. ആഗോള തലത്തിൽ, ലോകമെമ്പാടുമുള്ള മാനേജുമെന്റ് കൺസൾട്ടന്റുമാരുടെ നിലവാരം ഉയർത്തുക എന്നതാണ് ഐ.സി.എം.സിഐയുടെ ലക്ഷ്യം.

ഐ.എം.സി ഇന്ത്യയും ഐ.സി.എം.സിഐയും സംയുക്തമായാണ് ഡോ. പി. രവീന്ദ്രനാഥിനെ ഒരു ഐ.സി.എം.സിഐ അക്കാദമിക് ഫെലോ ആയി തിരഞ്ഞെടുത്തത്. ഇതുവഴി, അക്കാദമിയയും മാനേജ്മെന്റ് കൺസൾട്ടിങ് പരിശീലനവും തമ്മിൽ കൂടുതൽ ശക്തവും ഉൽപ്പാദനപരവുമായ ബന്ധം സൃഷ്ടിക്കുന്നതിൽ ഡോ. രവീന്ദ്രനാഥ് സജീവമായി ഇടപെടുകയും, അറിവും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ഒരു വേദിയായി ഐ.സി.എം.സിഐയെ ഉപയോഗിക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP