Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊല്ലത്ത് ഭർതൃവീട്ടുകാരുടെ ക്രൂരത; ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സർക്കാർ; വനിത ശിശുവികസന വകുപ്പിന് നിർദ്ദേശം നൽകി മന്ത്രി

കൊല്ലത്ത് ഭർതൃവീട്ടുകാരുടെ ക്രൂരത; ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സർക്കാർ; വനിത ശിശുവികസന വകുപ്പിന് നിർദ്ദേശം നൽകി മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സർക്കാർ. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

അമ്മയ്ക്ക് സമ്മതമാണെങ്കിൽ കുഞ്ഞിനേയും അമ്മയേയും സർക്കാർ സംരക്ഷണത്തിൽ മാറ്റുന്നതാണ്. അതല്ലെങ്കിൽ നിയമ സഹായവും പൊലീസ് സഹായവും ഉറപ്പ് വരുത്തുന്നതാണ്. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

സ്വദേശിനിയായ അതുല്യയ്ക്കും മകനുമാണ് ദുരനുഭവം ഉണ്ടായത്. സ്‌കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോൾ ഗേറ്റ് പൂട്ടുകയായിരുന്നു. പിന്നീട് ഗേറ്റ് തുറക്കാത്തിനാൽ രാത്രി മുഴുവൻ അമ്മയും കുട്ടിയും വീടിന്റെ പുറത്ത് കിടന്നു.വിഷയത്തിൽ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇന്നലെ വൈകിട്ട് സ്‌കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്.

വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തിന്റെ പേരിൽ തനിക്ക് നിരവധി പീഡനങ്ങൾ നേരിടേണ്ടി വന്നതായും സ്ത്രീധനം കുറഞ്ഞെന്നും കാർ വേണമെന്നുമൊക്കെ പറഞ്ഞ് ഉപദ്രവിച്ചതായും അതുല്യ പറയുന്നു.തന്റെ സ്വർണ്ണവും പണവും ഉപയോഗിച്ചാണ് വീട് വച്ചതെന്നും എന്നിട്ടാണ് തന്നോട് ഈ ക്രൂരതയെന്നും അതുല്യ പറയുന്നു.അതുല്യ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ..

''ഇന്നലെ വൈകീട്ട് മോനെ വിളിക്കാൻ പോയതാണ്. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതേയുള്ളൂ. മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാൻ നിർവാഹമില്ലാതെ വന്നതോടെ ഞാൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് കമ്മിഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. അതിനു പുറമെ വനിതാ സെല്ലിലും ചിൽഡ്രൻസ് വെൽഫയറിലും അറിയിച്ചും. അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ല'' അതുല്യ പറഞ്ഞു.

''ഒരു രക്ഷയുമില്ലാതായതോടെ രാത്രി 11 വരെ മോനുമൊത്ത് വീടിന്റെ ഗെയ്റ്റിനു മുന്നിൽ നിന്നു. അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതിൽവഴി അകത്തുകടന്ന് സിറ്റൗട്ടിലിരുന്നു. അവിടുത്തെ ലൈറ്റിട്ടപ്പോൾത്തന്നെ ഭർത്താവിന്റെ അമ്മ മെയിൻ സ്വിച്ച് ഓഫ് ചെയ്തു'' അതുല്യ വിശദീകരിച്ചു.വിവാഹം കഴിച്ചു വന്നതു മുതൽ ഇവിടെ ഇത്തരത്തിലുള്ള പീഡനങ്ങളായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാർ വേണം എന്നൊക്കെ പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് അവർ ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം.' അതുല്യ പറഞ്ഞു.

''എന്റെ സ്വർണവും പണവും ഉപയോഗിച്ചാണ് ഈ വീടു വച്ചത്. അത് വിട്ടുതരാനുള്ള മടിയാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് തോന്നുന്നു. മകന്റെ പഠനസമയം ആകുമ്പോഴേയ്ക്കും വീട് എഴുതിത്ത്ത്ത്തന്ന് അവിടെ സ്ഥിരതാമസമാക്കിക്കോളാനാണ് വീടു പണിയുന്ന സമയത്ത് പറഞ്ഞത്. അങ്ങനെയാണ് മോനെ ഇവിടെ അടുത്തുള്ള സ്‌കൂളിൽ ചേർത്ത് ഇവിടേക്ക് വന്നത്. പക്ഷേ, ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വന്നതു മുതൽ പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഈ വീടും വസ്തവും മറ്റാരുടെയോ പേരിൽ എഴുതവച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്' അതുല്യ പറഞ്ഞു.

അതിനിടെ കുടുംബത്തിനെതിരെ പരാതിയുമായി മൂത്തമരുമകളും രംഗത്തെത്തി. ഭർതൃമാതാവിന്റെ പീഡനം സഹിക്കവയ്യാതെ അവരും ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം.താൻ വാടക വീട്ടിലേക്ക് മാറിപ്പോയപ്പോഴും ഭർതൃവീട്ടുകാർ ഉപദ്രവിച്ചതായി അവർ പരാതി പറയുന്നു.തന്റെ അതേ അവസ്ഥയാണ് ജ്യേഷഠത്തിക്കും.അവരിപ്പോൾ അവരുടെ വീട്ടിലാണ് താമസമെന്നു അതുല്യയും സാക്ഷ്യപ്പെടുത്തുന്നു.

അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി . ഇവർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ പൊലീസ് തയാറായില്ല . അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതുകൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു . അതുല്യ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭർതൃമാതാവ് നൽകിയിരുന്നു . തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയും ചെയ്തത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP