Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്കണവാടിയിൽ കയറിയ കള്ളൻ കഞ്ഞിയും പയറും ഓംലറ്റുമുണ്ടാക്കി കഴിച്ച് കവർച്ചയും നടത്തി സ്ഥലം വിട്ടു; വരുത്തിയത് വ്യാപക നാശനഷ്ടം; കണ്ണൂരിൽ പൊലീസിനെ നിസ്സഹായരാക്കി മോഷണ പരമ്പര

അങ്കണവാടിയിൽ കയറിയ കള്ളൻ കഞ്ഞിയും പയറും ഓംലറ്റുമുണ്ടാക്കി കഴിച്ച് കവർച്ചയും നടത്തി സ്ഥലം വിട്ടു; വരുത്തിയത് വ്യാപക നാശനഷ്ടം; കണ്ണൂരിൽ പൊലീസിനെ നിസ്സഹായരാക്കി മോഷണ പരമ്പര

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ പൊലീസ് സേനയെ ട്രോളി മൂക്കിൻതുമ്പത്ത് കവർച്ച നടത്തുന്ന അങ്കണവാടി കള്ളൻ വിലസുന്നു. പിഞ്ചുകുരുന്നുകൾ പഠിക്കുന്ന അങ്കണവാടിയിൽ കയറി തുടർച്ചയായി കവർച്ച നടത്തുന്ന കള്ളൻ ജില്ലയിലെ പൊലിസിനെ നാണം കെടുത്തിയിരിക്കുകയാണ്.

കണ്ണൂർ കോർപറേഷൻ പരിധിയിലാണ് മോഷണപരമ്പരയുമായി അങ്കണവാടി കള്ളൻ വിലസുന്നത്. തുടർച്ചായി സ്‌കൂളുകളിലും അങ്കണവാടികളിലും കള്ളൻ കയറി മോഷണം നടത്തുന്നത് തടയാനാവാതെ നിസഹായമായി നോക്കുകുത്തിയായിരിക്കുകയാണ് ആസ്ഥാനമന്ദിരത്തിൽ കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജിയും സിറ്റി പൊലിസ് കമ്മിഷണറുമൊക്കെ ഇരിക്കുന്ന പൊലിസ് സേന. ഏറ്റവും ഒടുവിൽ കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജിയുടെയും സ്റ്റേഷന്റെയും അരകിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന
അങ്കണവാടിയിലാണ് കള്ളൻ കയറിയത്. താവക്കരയിലെ അങ്കണവാടിയിൽ കയറിയ കള്ളൻ കഞ്ഞിവെച്ചുകുടിച്ചു വിശപ്പടക്കിയതിനു ശേഷം വ്യാപകനാശനഷ്ടം വരുത്തിയതിനു ശേഷവും മോഷണമുതലുമായാണ് സ്ഥലം കാലിയാക്കിയത്.

കണ്ണൂർ കോർപറേഷനിലെ കാനത്തൂർ അൻപത്തിരണ്ടാം വാർഡിലെ താവക്കര വെസ്റ്റ് അങ്കണവാടിയിൽ കയറി കഞ്ഞിയും ചെറുപയർ കറിവെച്ചും ഉപ്പുമാവുണ്ടാക്കിയും ഓലൈറ്റുണ്ടാക്കിയും ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങിയ മോഷ്ടാവ് ഇറങ്ങിപോകുമ്പോൾ അംഗനവാടിയിലെ സാധനങ്ങൾ നശിപ്പിക്കുകയും വാട്ടർഫ്യൂരിയർ എടുത്തുകൊണ്ടു പോവുകയുംചെയ്തതായാണ് പരാതി. ഇതു രണ്ടാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്.

അംഗൻവാടിയുടെ സീലിങ് പൊളിച്ചാണ് മോഷ്ടാവ് വ്യാഴാഴ്‌ച്ച പുലർച്ചെ അകത്തുകടന്നത്. നേരത്തെ കോർപറേഷൻ അറവുശാലയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മുൻഭാഗത്താണ് അങ്കണവാടി പ്രവർത്തിച്ചുവരുന്നത്. ഏഴുകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മോഷ്ടാവ് ഉപേക്ഷിച്ചെന്നു കരുതുന്ന കഠാര, സ്‌ക്രൂഡ്രൈവർ എന്നിവ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പത്തുകിലോ അരിയും ചെറുപയറും മറ്റു സാധനങ്ങളും ഇവിടെ നിന്നും നശിപ്പിച്ചിട്ടുണ്ടെന്ന് അംഗൻവാടി വർക്കറായ വി.ജയ്‌സ അറിയിച്ചു.

കണ്ണൂർ ടൗൺ സി. ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘംസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂർ നഗരത്തിലെ ഹൃദയഭാഗത്താണ് അങ്കൺവാടി സ്ഥിതി ചെയ്യുന്നത്. പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ സെപ്റ്റംബർ 12 നും ഇവിിടെ മോഷണശ്രമം നടന്നിരുന്നു. കണ്ണൂർ താണയിലെ മുഴത്തടത്തെ അങ്കനവാടിയിലും ഇതിനു സമാനമായി മോഷ്ടാവ് കയറുകയും അരിയും മുട്ടയും ഉപയോഗിച്ചു കഞ്ഞിവെച്ചു കുടിക്കുകയും മുട്ട പാചകം ചെയ്തുകഴിക്കുകയും ചെയ്തിരുന്നു.

ഈ കേസിലെ പ്രതിയെ പൊലിസിന് ഇതുവരെ പിടികൂടാൻകഴിഞ്ഞിട്ടില്ല. ഇതിനുശേഷമാണ് മറ്റൊരുകവർച്ച കൂടി അരങ്ങേറിയത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും പൊലിസിന് ഇതുവരെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. മുൻവശത്തെ വീടുകളിൽ സി.സി.ടി.വി ക്യാമറയുള്ളതിനാൽ അതൊഴിവാക്കാനാണ് കള്ളൻ പുറകുവശത്തൂടെ കയറിയതെന്നു കരുതുന്നു. കണ്ണൂർകോർപറേഷൻ സംഭാവനയായി നൽകിയ വാട്ടർ പ്യൂരിയറും മറ്റുസാധനങ്ങളുംകൊണ്ടാണ് താവക്കര അങ്കനവാടിയിൽ നിന്നും ഏറ്റവും ഒടുവിൽ മോഷ്ടാവ് കടന്നുകളഞ്ഞത്. കഴിഞ്ഞ മോഷണം നടന്നതിൽ പിന്നെ ഇവിടെ പണമൊന്നും സൂക്ഷിക്കാറുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP