Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധികയെ പീഡിപ്പിച്ച കേസിൽ മുൻ ഐ.പി.എൽ താരം അറസ്റ്റിൽ ; അറസ്റ്റിലായത് മുൻ ഡൽഹി ക്യാപിറ്റൽസ് താരം; പിടിയിലായത് 17 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ

ആരാധികയെ പീഡിപ്പിച്ച കേസിൽ മുൻ ഐ.പി.എൽ താരം അറസ്റ്റിൽ ; അറസ്റ്റിലായത് മുൻ ഡൽഹി ക്യാപിറ്റൽസ് താരം; പിടിയിലായത് 17 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: ആരാധികയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ ഐ.പി.എൽ താരവുമായ സന്ദീപ് ലാമിച്ചനെയെ പൊലീസ് അറസ്റ്റ് ചെയ്തു.വിദേശത്തായിരുന്ന സന്ദീപ് കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

കേസെടുത്തതിന് പിന്നാലെ താരത്തെ കണ്ടെത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ ആറിന് രാജ്യത്ത് തിരികെയെത്തുമെന്നും കേസ് നിയമപരമായി നേരിടുമെന്നും കഴിഞ്ഞയാഴ്ച ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ താരം വ്യക്തമാക്കിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനായി നിയമപരമായി പോരാടുമെന്നുമായിരുന്നു സമൂഹ മാധ്യമത്തിലൂടെ താരത്തിന്റെ പ്രതികരണം.

നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്കു പോകുന്നതിന്റെ തലേദിവസം തനിക്കൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ തന്നെ സന്ദീപ് ലാമിച്ചാനെ ക്ഷണിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. താൻ താരത്തിന്റെ കടുത്ത ആരാധികയായതിനാൽ സമൂഹമാധ്യങ്ങളിലൂടെ സന്ദീപ് നിരന്തരം ബന്ധപ്പെട്ടിരുന്നു.സ്‌നാപ്ചാറ്റിലൂടെയാണ് സന്ദീപുമായി സംസാരിച്ചിരുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റിൽ കാഠ്മണ്ഡു, ഭക്തപൂർ എന്നിവിടങ്ങളിലെ ഹോട്ടൽ മുറിയിൽ വെച്ച് താരം തന്നെ പീഡിപ്പിച്ചതെന്നാണ് 17കാരിയുടെ പരാതി.

22 കാരനായ ലാമിച്ചനെ നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക ടല്ലാവാസിന്റെ കളിക്കാരനാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ച ആദ്യത്തെ നേപ്പാൾ താരമാണ ഇയാൾ. 2018 ലെ ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു സന്ദീപ്.അതേസമയം, സന്ദീപ് ലാമിച്ചാനെയെ നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP