Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎസ്സിൽ ഇന്ത്യാനയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തി; റൂംമേറ്റായ കൊറിയൻ വിദ്യാർത്ഥി അറസ്റ്റിൽ; അന്വേഷണം

യുഎസ്സിൽ ഇന്ത്യാനയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തി; റൂംമേറ്റായ കൊറിയൻ വിദ്യാർത്ഥി അറസ്റ്റിൽ; അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

വാഷിംങ്ടൺ: അമേരിക്കയിലെ ഇന്ത്യാനയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വരുൺ മനീഷ് എന്ന ഇരുപതു വയസ്സുകാരനെ സർവകലാശാല ഡോർമിറ്ററിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് സുഹൃത്തും റൂംമേറ്റുമായ ജിന്മിൻ(22) എന്ന കൊറിയൻ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്.

സർവകലാശാലയിലെ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയായാ ജിൻ മിൻ തന്നെയാണ് രാത്രി ഒരു മണിയോടെ പൊലീസിനെ വിളിച്ച് സംഭവം അറിയിച്ചത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള പരിക്കിനെ തുടർന്നാണ് വരുൺ കൊലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

കൊലപാതകം നടന്ന ചൊവ്വാഴ്ച രാത്രിയിലും വരുണുമായി ഫോണിൽ സംസാരിച്ചുവെന്ന് സുഹൃത്തായ അരുണാഭ് സിൻഹ പറഞ്ഞു. ഓൺലൈനിൽ ഗെയിം കളിക്കുയും ഒപ്പം ഫോണിൽ സുഹൃത്തുക്കളോട് സംസാരിക്കുകയും ചെയ്യുകയായിരുന്നു വരുൺ. പെട്ടന്ന് ഫോണിലൂടെ വലിയ നിലവിളിയും അലർച്ചയും കേട്ടതായി ലൈനിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയതായി സിൻഹ പറഞ്ഞു.

അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ ചോദ്യംചെയ്യലുകൾക്ക് ശേഷം ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുമെന്ന് സർവകലാശാല പൊലീസ് പറഞ്ഞു. പർഡ്യൂ സർവകലാശാലയിലെ ഡാറ്റ സയൻസ് വിദ്യാർത്ഥിയാണ് വരുൺ മനീഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP