Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഞ്ചേരി മെഡിക്കൽ കോളേജിൽ നൂതന എംആർഐ മെഷീൻ; മഞ്ചേരി മെഡിക്കൽ കോളേജ് വികസനത്തിന് 10 കോടി അനുവദിച്ചെന്ന് മന്ത്രി വീണാ ജോർജ്

മഞ്ചേരി മെഡിക്കൽ കോളേജിൽ നൂതന എംആർഐ മെഷീൻ; മഞ്ചേരി മെഡിക്കൽ കോളേജ് വികസനത്തിന് 10 കോടി അനുവദിച്ചെന്ന് മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിൽ എംആർഐ മെഷീൻ യാഥാർത്ഥ്യമാക്കുന്നതിന് 99.29 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ത്വക് രോഗ വിഭാഗത്തിൽ ലേസർ ചികിത്സയ്ക്കായുള്ള 15 ലക്ഷം രൂപയുടെ കാർബൺ ഡൈഓക്സൈഡ് ലേസർ, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഗ്ലൂക്കോമ ക്ലിനിക്കിൽ 32 ലക്ഷം രൂപയുടെ യാഗ് ലേസർ, ഇഎൻടി വിഭാഗത്തിൽ 60.20 ലക്ഷം രൂപയുടെ ഹൈ എൻഡ് ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്, 50.22 ലക്ഷം രൂപയുടെ 4കെ ഇഎൻടി ഇമേജിങ് സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തിൽ 17.70 ലക്ഷം രൂപയുടെ ക്ലിയ ഫുള്ളി ഓട്ടോമേറ്റഡ് ഇമ്മ്യൂണോ അനലൈസർ എന്നിവയ്ക്കായും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ഡിപ്പാർട്ടുമെന്റുകൾക്കാവശ്യമായ ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ, ലാബുകൾക്കാവശ്യമായ റീയേജന്റ്, കെമിക്കലുകൾ, എൽ.എസ്.സി.എസ്. കിറ്റ്, ഡിസ്പോസിബിൾ വെന്റിലേറ്റർ ട്യൂബിങ്, ഡെലിവറി കിറ്റ് തുടങ്ങിയവയ്ക്കായി 3.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൾട്ടിപാര മോണിറ്റർ, ഇൻഫ്യൂഷൻ പമ്പ്, ബൈനാകുലർ മൈക്രോസ്‌കോപ്പ്, സർജിക്കൽ എൻഡോ ട്രെയിനർ, ആർത്രോസ്‌കോപ്പി ടെലസ്‌കോപ്പ്, ഓട്ടോലെൻസോ മീറ്റർ, പീഡിയാട്രിക് എൻഡോസ്‌കോപ്പ്, ഡിജിറ്റൽ വീൻ ഫൈൻഡർ എന്നിവയ്ക്കായി 1.65 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ കാന്റീൻ വിപുലീകരണം, അക്കാഡമിക് ബ്ലോക്കിലെ ടോയിലറ്റ് നവീകരണം, വാട്ടർ സപ്ലൈ അറേഞ്ചുമെന്റ്, ഇൻഫ്ളുവെന്റ് ട്രീറ്റ്പ്ലാന്റ് തുടങ്ങിയവയ്ക്കായി 1.66 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മഞ്ചേരി മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നഴ്സിങ് കോളേജ് ആരംഭിക്കുന്നതിന് ഈ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ മെഡിക്കൽ കോളേജിൽ പിജി കോഴ്സ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊരുക്കി. ഒഫ്ത്താൽമോളജി, ഇഎൻടി, ഡെർമറ്റോളജി (ത്വക് രോഗ വിഭാഗം) എന്നിവയിൽ എംഡി കോഴ്സുകൾ ആരംഭിക്കാനായെന്നും മന്ത്രി വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP