Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റഷ്യ പിടിച്ച നഗരങ്ങളെല്ലാം തിരിച്ചു പിടിച്ച് യുക്രെയിൻ സേനയുടെ മുന്നേറ്റം; റഷ്യൻ സേന പലയിടങ്ങളിലും പിൻവലിയുന്നു; എട്ട് വർഷം മുൻപ് റഷ്യ പിടിച്ചെടുത്ത ക്രീമിയയും തിരിച്ചെടുക്കുമെന്ന് റിപ്പോർട്ടുകൾ; അന്തിമ വിജയം യുക്രെയിന്

റഷ്യ പിടിച്ച നഗരങ്ങളെല്ലാം തിരിച്ചു പിടിച്ച് യുക്രെയിൻ സേനയുടെ മുന്നേറ്റം; റഷ്യൻ സേന പലയിടങ്ങളിലും പിൻവലിയുന്നു; എട്ട് വർഷം മുൻപ് റഷ്യ പിടിച്ചെടുത്ത ക്രീമിയയും തിരിച്ചെടുക്കുമെന്ന് റിപ്പോർട്ടുകൾ; അന്തിമ വിജയം യുക്രെയിന്

മറുനാടൻ ഡെസ്‌ക്‌

കീവ്: ''യുദ്ധം ആരംഭിച്ചത് ക്രീമിയയിൽ, അത് അവസാനിക്കുന്നത് ക്രീമിയയുടെ മോചനത്തോടെത്തന്നെ'' കഴിഞ്ഞ ആഗസ്റ്റിൽ യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമർ സെലെൻസ്‌കി ഇത് പ്രഖ്യാപിക്കുമ്പൊൾ ഒരുപക്ഷെ ലോകം അതിനെ വെറുമൊരു പ്രസംഗം മാത്രമായിയായിരുന്നു കണക്കാക്കിയത്. യുദ്ധ കെടുതികൾ അനുഭവിക്കുന്ന ഒരു ജനതയ്ക്കും, യുദ്ധപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്കും ആവേശം പകരാൻ ഒരു രാഷ്ട്രത്തലവൻ നടത്തിയ പ്രഖ്യാപനം. എന്നാൽ, മാസങ്ങൾക്കിപ്പുറം, യുക്രെയിന്റെ വീര സൈനികർ അത് യാഥാർത്ഥ്യമാക്കുന്നതിനോട് അടുത്തു കൊണ്ടിരിക്കുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഖെർസണിലൂടെയും മരിയുപോളിലൂടെയും വിജയഘോഷയാത്ര നടത്തുന്ന യുക്രെയിൻ സൈന്യത്തിന്റെ നടപടികൾ പൂർത്തിയാകുക അവസാനം റഷ്യൻ സൈനികനും ക്രീമിയയിൽ നിന്നും ഓടി മറയുമ്പോഴായിരിക്കും എന്ന് യൂറോപ്പിലെ അമേരിക്കൻ സൈന്യത്തിന്റെ മുൻ കമാൻഡർ ആയ ബെൻ ഹോഡ്ജസ് പറയുന്നു. നിലവിൽ യുക്രെയിന്റെ പ്രധന ദൗത്യം തെക്കൻ മേഖലയിലെ ഖെർസൺ തിരിച്ചു പിടിക്കുക എന്നതാണെന്ന് ഹോഡ്ജസ് പറയുന്നു. പിന്നീട് ഡോൺബാസിലൂടെ മാരിയുപോളിലേക്കും.

സെന്റർ ഫോർ യൂറോപ്യൻ പോളിസി അനലിസിസിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മരിയുപോൾ പിടിച്ചെടുത്താൽ പിന്നെ ക്രീമിയയിൽ കാണുക യുക്രെയിന്റെ റോക്കറ്റ് ആക്രമണമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ, റഷ്യൻ മുൻ നിരയെ രണ്ടായി പിളർത്തുക എന്നതായിരിക്കും യുക്രെയിന്റെ അടുത്ത തന്ത്രം എന്ന് കിങ്സ് കോളേജിലെ വാർ സ്റ്റഡീസ് മേധാവി ഡോ. മൈക്ക് മാർട്ടിൻ പറയുന്നു. യുദ്ധത്തിൽ ഒന്നും പ്രവചിക്കുവാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ തന്റെ മുൻനിരയെ രക്ഷിക്കാൻ പുടിൻ ഒരുപക്ഷെ ആണവായുധങ്ങൾ ഉൾപ്പടെ സകല ആയുധങ്ങളും ഉപയോഗിച്ചേക്കാം എന്നും അദ്ദേഹം പറയുന്നു.

യുക്രെയിനിൽ നിന്നുമെത്തുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഓഗസ്റ്റ് മുതൽ തന്നെ ഖെർസൺ മേഖലയിൽ യുക്രെയിൻ യുദ്ധം ശക്തിപ്പെടുത്തി കഴിഞ്ഞു. അല്പം മന്ദഗതിയിലാണെങ്കിലും , സ്ഥിരതയാർന്ന മുന്നേറ്റം കാഴ്‌ച്ചവെയ്ക്കാനും അവർക്ക് കഴിയുന്നുണ്ട്. ഈ ആഴ്‌ച്ച ഇവിടെ വളരെ പ്രാധാന്യമുള്ള പല നേട്ടങ്ങളും കൈവരിക്കാൻ യുക്രെയിൻ സൈന്യത്തിന് കഴിയുകയും ചെയ്തു.

ഇതുവരെ റഷ്യൻ സൈന്യത്തിന് പിടിച്ചെടുക്കാൻ കഴിഞ്ഞ ഏക മേഖല തലസ്ഥാനമായ ഖെർസൺ പിടിച്ചെടുക്കുക എന്നതാണ് ഇപ്പോൾ യുക്രെയിൻ ഉന്നം വയ്ക്കുന്നത്. കേഖല റഷ്യയോട് കൂട്ടിച്ചേർത്തു എന്ന പുടിന്റെ വീരവാദം അതോടെ പൊളിയും എന്നു മാത്രമല്ല, ക്രീമിയയിലേക്ക് യുദ്ധമുഖം തുറക്കാൻ യുക്രെയിനെ ഇത് സഹായിക്കുകയും ചെയ്യും. ഖേർസൺ പൂർണ്ണമായും തിരിച്ചെടുക്കുക എന്നത് ആഴ്‌ച്ചകൾ നീണ്ടു നിൽ-ക്കുന്ന ശ്രമമായിരിക്കും, എന്നാലും യുക്രെയിന് വിജയ സാധ്യത ഉണ്ടെന്നു തന്നെയാണ് ഹോഡ്ജസ് പറയുന്നത്.

ഏതാനും ആഴ്‌ച്ച്കൾക്ക് മുൻപ് വരെ സ്ഥിതി ഇതായിരുന്നില്ല സ്ഥിതി. ഖാർകീവിൽ ദീർഘദൂര റോക്കറ്റുകൾ ഉപയോഗിച്ച് യുക്രെയിൻ പോരാടുമ്പോൾ റഷ്യ തെക്കൻ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. തങ്ങളുടെ മികച്ച സൈനികരെ ഖെർസണിലേക്ക് റഷ്യ പുനർവിന്യസിച്ചതോടെയായിരുന്നു കാര്യങ്ങൾ മാറി മറിഞ്ഞത്. ഈ അവസരം മുതലെടുത്ത് യുക്രെയിൻ ആഞ്ഞടിച്ചതോടെ ഖാർകീവിലെ ഏകദേശം 3000 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള പ്രദേശം യുക്രെയിന് തിരിച്ചു പിടിക്കാനായി.

മന്ദഗതിയിൽ ആണെങ്കിൽ കൂടി ഇപ്പോഴും യുക്രെയിൻ മുന്നേറ്റം തുടരുകയാണ്. ഡോണ്ട്സ്‌ക് മേഖലയിലെ ഒരു പ്രധാന ട്രാൻസ്പോർട്ട് ഹബ് ആയ ലൈമാൻ പിടിച്ചെടുത്ത യുക്രെയിൻ ഇപ്പോൾ അവിടെ നിന്നും ക്രെമിന്ന ലക്ഷ്യമാക്കി നീങ്ങുകയാണ്. ലുഹാൻസ്‌ക് മേഖലയിലാണ് ക്രെമിന്ന നഗരം ഉള്ളത്. അതേ മേഖലയിലെ ബൊറോവയിൽ നിന്നും സ്വാറ്റോവിലേക്കും യുക്രെയിൻ സൈന്യം മുന്നേറ്റം തുടരുകയാണ്.

അതിനിടയിൽ നിരവധി ഗ്രാമങ്ങൾ കഴിഞ്ഞ ദിവസവും റഷ്യയുടെ അധീനതയിൽ നിന്നും മോചിപ്പിച്ചു എന്ന് സെലെൻസ്‌കി അവകാശപ്പെട്ടു യുക്രെയിനിന്റെ പ്രത്യാക്രമണം ഇന്നത്തെ നിലയിൽ തുടർന്നാൽ ക്രീമിയ തിരികെ പിടിക്കുന്നത് സാധ്യമാകും എന്നാണ് പാശ്ചാത്യ യുദ്ധതന്ത്രജ്ഞർ പറയുന്നത്. ഇന്നലെ തെക്കൻ ഖേർസണിലെ മൂന്ന് ഗ്രാമങ്ങളാണ് റഷ്യൻ അധിനിവേശത്തിൽ നിന്നും മോചിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP