Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗാംബിയയിലെ 66 കുട്ടികൾ മരിച്ചത് വൃക്ക തകരാറിലായതിനെ തുടർന്ന്; ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന: അപകടമുണ്ടാക്കിയത് മരുന്നിൽ അമിതമായ അളവിൽ അടങ്ങിയ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും

ഗാംബിയയിലെ 66 കുട്ടികൾ മരിച്ചത് വൃക്ക തകരാറിലായതിനെ തുടർന്ന്; ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന: അപകടമുണ്ടാക്കിയത് മരുന്നിൽ അമിതമായ അളവിൽ അടങ്ങിയ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയത്. ഇന്ത്യയിലെ 'മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്' നിർമ്മിച്ച നാല് കഫ് സിറപ്പുകൾകഴിച്ച 66 കുട്ടികൾ വൃക്കതകരാറിയാലതിനെ തുടർന്ന് മരിച്ചതായാണ് റിപ്പോർട്ട്യ

പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ്. ഈ സിറപ്പുകൾ ഉപയോഗിച്ചതിന്റെ ഫലമായി ഗാംബിയയിലെ അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചെന്നാണ് സംശയിക്കുന്നത്. നാലു മരുന്നുകളിലും അമിതമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവ വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന തുടങ്ങി മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറിനു വരെ കാരണമായേക്കുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തുന്നതായി മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഈ മരുന്നുകൾ ഗാംബിയയ്ക്കു പുറത്തും വിതരണം ചെയ്തിരിക്കാമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP