Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണിച്ചാറിലെ ഉരുൾപൊട്ടൽ: കുസാറ്റ് വിദഗ്ദ്ധന്റെ റിപ്പോർട്ടിനെതിരെ ദുരന്തനിവാരണ അഥോറിറ്റി രംഗത്ത്; ഒരു തരത്തിലുമുള്ള പഠനം നടത്താൻ ഈ കാലാവസ്ഥാ നിരീക്ഷകനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അഥോറിറ്റി

കണിച്ചാറിലെ ഉരുൾപൊട്ടൽ: കുസാറ്റ് വിദഗ്ദ്ധന്റെ റിപ്പോർട്ടിനെതിരെ ദുരന്തനിവാരണ അഥോറിറ്റി രംഗത്ത്; ഒരു തരത്തിലുമുള്ള പഠനം നടത്താൻ ഈ കാലാവസ്ഥാ നിരീക്ഷകനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

 കൊട്ടിയൂർ : കൊട്ടിയൂർ വനമേഖലയിലെ കണിച്ചാർ പഞ്ചായത്തിൽ രണ്ടുമാസംമുൻപ് നടന്ന ഉരുൾ പൊട്ടലുകൾ സംബന്ധിച്ച് സർക്കാർ സംവിധാനങ്ങളൊന്നും അറിഞ്ഞില്ലെന്ന് കുസാറ്റ് സർവകലാശാലയിലെ ഒരു കാലാവസ്ഥാ നിരീക്ഷകൻ സ്ഥലം സന്ദർശിച്ചതിന് ശേഷം തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി തള്ളി.

കണിച്ചാർ പഞ്ചായത്തിൽ നടന്ന ഉരുൾ പൊട്ടലുകൾ സംബന്ധിച്ച് കുസാറ്റ് സർവകലാശാലയിലെ കാലാവസ്ഥാ നിരീക്ഷകനെ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയോ, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയോ, പഞ്ചായത്ത് കമ്മിറ്റിയോ എന്തെങ്കിലും തരത്തിലുള്ള പഠനങ്ങൾ നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെതായി പുറത്തു വന്ന റിപ്പോർട്ടിൽ പരാമർശിച്ച കാലാവസ്ഥാ നിരീക്ഷകൻ നടത്തിയ ഒരു തരത്തിലുള്ള പ്രയോജനകരമായ പഠനങ്ങളും കുസാറ്റ് സർവകലാശാലയുടെ സർക്കാർ തലത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുവാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഔദ്യോഗികമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് നാളിതുവരെ ലഭ്യമാക്കിയിട്ടില്ല.

കണിച്ചാർ പഞ്ചായത്ത് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും, തഹസിൽദാർ, സ്ഥലം വില്ലേജ് ഓഫീസർ, അഗ്നി രക്ഷാ സേന, പട്ടിക വർഗ്ഗ വകുപ്പ്, സിവിൽ ഡിഫൻസ്, ദേശീയ ദുരന്ത പ്രതികരണ സേന എന്നീ സർക്കാർ സംവിധാനങ്ങൾ ഉരുൾ പൊട്ടൽ ഉണ്ടായ ആദ്യ ദിവസം മുതൽ പ്രദേശത്ത് ആവശ്യമായ ദുരിതാശ്വാസ സഹായം നൽകിയിട്ടുണ്ട്.

തൊട്ടടുത്ത ദിവസം നടന്ന 'ജില്ലാ കളക്ടർമാരുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അടിയന്തര ഘട്ടങ്ങളിൽ നടത്തുന്ന യോഗത്തിൽ'സ്ഥലം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ വിദഗ്ദ്ധർ സന്ദർശിക്കണം എന്ന് ജില്ലാ കളക്ടർ നേരിട്ട് ആവശ്യപ്പെടുകയും, സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ആവശ്യം അംഗീകരിക്കുകയും ചെയ്തു. തുടർന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് കളക്ടർക്കും, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്കും കത്ത് നൽകുകയും പ്രദേശത്ത് പൊതുവിൽ ദുരന്ത പ്രതിരോധ ആസൂത്രണം നടത്തി ദീർഘകാല പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.മേൽ തീരുമാനങ്ങളും, ആവശ്യങ്ങളും പരിഗണിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ വിദഗ്ദ്ധർ സ്ഥലം സന്ദർശിച്ചത്. ഇനിയും ചില വിഷയ വിദഗ്ദ്ധർ തുടർന്നുള്ള ആഴ്ചകളിൽ സ്ഥലം സന്ദർശിക്കും.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വിഷയത്തിൽ ഇടപെട്ടത് കണിച്ചാർ പഞ്ചായത്ത് കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ച് പ്രദേശത്തെ ദുരന്ത സാധ്യതാ മേഖലയിൽ വസിക്കുന്നവർക്ക് ചട്ടങ്ങൾക്കനുസരിച്ച് നൽകാവുന്ന പരമാവധി സഹായം ലഭ്യമാക്കുവാൻ സാധ്യതകൾ ആരായാനും, ദീർഘകാല ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആണ്. സർക്കർക്കാരിൽ നിക്ഷിപ്തമായ ഇത്തരം ജനക്ഷേമകരമായ കടമകൾ നിർവഹിക്കുവാൻ ശേഷിയും കാര്യപ്രാപ്തിയും ഉള്ള ഭരണ നേതൃത്വമാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാനത്തെ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ദുരന്തനിവാരണ അഥോറിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP