Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുടരെ രണ്ടാം വർഷവും ഇന്ത്യൻ ആധിപത്യം; ശ്രീജേഷിനും സവിതാ പൂനിയയ്ക്കും രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്‌കാരം; അവാർഡ് വളരെ പ്രത്യേകതയുള്ളതാണെന്നും വോട്ട് ചെയ്യുന്നത് ആരാധകരാണെന്നും താരങ്ങൾ

തുടരെ രണ്ടാം വർഷവും ഇന്ത്യൻ ആധിപത്യം; ശ്രീജേഷിനും സവിതാ പൂനിയയ്ക്കും രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്‌കാരം;  അവാർഡ് വളരെ പ്രത്യേകതയുള്ളതാണെന്നും വോട്ട് ചെയ്യുന്നത് ആരാധകരാണെന്നും താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച വനിതാ, പുരുഷ ഗോൾകീപ്പർ പുരസ്‌കാരങ്ങൾ തുടരെ രണ്ടാം വർഷവും ഇന്ത്യൻ താരങ്ങൾക്ക്. പി ആർ ശ്രീജേഷും സവിതാ പൂനിയയും മികച്ച വനിതാ, പുരുഷ ഗോൾകീപ്പർമാർ.40 ശതമാനം വോട്ടിങ് അവകാശം വിദഗ്ദ്ധർക്കും 20 ശതമാനം ടീമുകൾക്കും 20 ശതമാനം ആരാധകർക്കും 20 ശതമാനം മീഡിയക്കുമാണ്.

39.9 ടോട്ടൽ പോയിന്റാണ് ശ്രീജേഷിന് ലഭിച്ചത്. ഇന്ത്യക്കായി 250 രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം എന്ന നേട്ടവും ശ്രീജേഷ് ഇതിനിടയിൽ സ്വന്തമാക്കി. ഈ നേട്ടം തൊടുന്ന ആദ്യ ഇന്ത്യൻ ഗോൾ കീപ്പറാണ് ശ്രീജേഷ്.ഈ അവാർഡ് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ആരാധകരാണ് വോട്ട് ചെയ്യുന്നത്. ഇത് വലിയ അഭിമാനം നൽകുന്നതും കഠിനാധ്വാനങ്ങൾക്കുള്ള പ്രതിഫലവുണ്. കരിയറിന്റെ ഏത് ഘട്ടത്തിലായാലും അവാർഡുകൾ പ്രചോദനമാണെന്നും ശ്രീജേഷ് പറഞ്ഞു.

രാജ്യാന്തര കരിയറിൽ 16ാം വർഷത്തിലേക്ക് എത്തി നിൽക്കുമ്പോഴും ഇക്കഴിഞ്ഞ ഹോക്കി പ്രോ ലീഗിൽ ഇന്ത്യക്കായി 16 മത്സരവും ശ്രീജേഷ് കളിച്ചു.ഇന്ത്യ വെള്ളി മെഡൽ നേടിയ ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആറ് മത്സരങ്ങളിലും ഗോൾ വലയ്ക്ക് മുൻപിൽ ശ്രീജേഷ് ഉണ്ടായി.

37 പോയിന്റ് നേടിയാണ് സവിത മികച്ച വനിതാ ഗോൾ കീപ്പറായത്. തുടരെ രണ്ട് വട്ടം മികച്ച ഗോൾകീപ്പർ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരമാണ് സവിത. ഹോക്കി പ്രോ ലീഗ് ഫൈനലിലേക്ക് ഇന്ത്യയെ എത്തിച്ചതിന് പിന്നിൽ സവിതയുടെ മിന്നും പ്രകടനം ഉണ്ടായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 57 സേവുകളുമായാണ് സവിത തിളങ്ങിയത്.

വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ പൂൾ സ്റ്റേജ് മത്സരത്തിൽ സമനിലയിൽ തളയ്ക്കാൻ സവിതയുടെ സേവുകൾ തുണച്ചു. പിന്നാലെ സ്പെയ്നിന് എതിരായ കളിയിൽ 7 സേവുകളുമായി സവിത ഏവരേയും വിസ്മയിപ്പിച്ചു. 16 വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിച്ച് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയപ്പോഴും പിന്നിൽ സവിതയുടെ മികവുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP