Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോട്ടറിയടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തിട്ടും പൊലീസ് അന്വേഷിച്ചില്ല; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് മധ്യവയസ്‌കന്റെ ആത്മഹത്യ ഭീഷണി; പൊലീസിനെയും ഫയർഫോഴ്‌സിനെയും വലച്ചത് മണിക്കൂറുകൾ

ലോട്ടറിയടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തിട്ടും പൊലീസ് അന്വേഷിച്ചില്ല; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് മധ്യവയസ്‌കന്റെ ആത്മഹത്യ ഭീഷണി; പൊലീസിനെയും ഫയർഫോഴ്‌സിനെയും വലച്ചത് മണിക്കൂറുകൾ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ലോട്ടറിയടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് കൽപറ്റയിലെ ലോഡ്ജിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.മണിക്കൂറുകളോളമാണ് ഇയാൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും വലച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് രമേശൻ കൽപ്പറ്റ ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ താൻ ആത്മഹത്യ ചെയ്യാൻ പോകുന്നതായി പ്രസ് ക്ലബിലും പൊലീസിലും വിളിച്ച് അറിയിച്ചു. 2020ൽ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു. എന്നാൽ ആ ലോട്ടറി അമ്പലവയൽ സ്വദേശിയായ ആൾ തട്ടിയെടുത്ത് പണം കൈക്കലാക്കി. ബത്തേരി പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് രമേശൻ പറഞ്ഞു.

മണിക്കൂറുകൾക്കുശേഷം പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഇയാളെ പുറത്തെത്തിച്ചു. കൽപ്പറ്റ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.അനുനയത്തിലൂടെയാണ് രമേശനെ മുറിക്ക് പുറത്തെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP