Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിവെള്ളൂരിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; 19 കാരൻ അപകടത്തിൽ പെട്ടത് നവരാത്രി ആഘോഷം കഴിഞ്ഞ് മടങ്ങിവരവേ

കരിവെള്ളൂരിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; 19 കാരൻ അപകടത്തിൽ പെട്ടത് നവരാത്രി ആഘോഷം കഴിഞ്ഞ് മടങ്ങിവരവേ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കരിവെള്ളൂരിൽ നവരാത്രി ആഘോഷം കഴിഞ്ഞ് രാത്രി മടങ്ങവേ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂർ പലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷം കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങവേയാണ് അപകടം സംഭവിച്ചത്. കരുൺ (19) ആണ് മരിച്ചത്.

കരിവെള്ളൂരിലെ സിപി പ്രശാന്ത് - ബിന്ദു ദമ്പതികളുടെ മകനാണ് മരിച്ച കരുൺ. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അഭിനന്ദ് സാരമായി പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ 1:15 ഓടെ ആയിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയുടെ പുറകിൽ ഇടിച്ചത്. ചികിത്സയ്ക്കിടെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇവരുടെ വാഹനം ഇടിച്ച ലോറി ഏതാണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ലോറിക്കാർ ഇവരെ ആശുപത്രിയിൽ എത്തിക്കാതെ സ്ഥലം വിട്ടു എന്നാണ് ലഭിക്കുന്ന വിവരം. ഇരുവർക്കും ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റ് കുറേനേരം റോഡിൽ കിടന്ന ഇവരെ അതുവഴി വന്ന യാത്രക്കാരാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കരുണിന്റെ നില ഗുരുതരമായതിനാൽ ചാലയ്ക്കുള്ള മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP