Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുലായം സിങ്ങ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ശ്വാസതടസ്സം നേരിടുന്നു; ജീവൻ രക്ഷാ മരുന്നുകൾ നൽകി വരുന്നതായി മെഡിക്കൽ റിപ്പോർട്ട്

മുലായം സിങ്ങ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ശ്വാസതടസ്സം നേരിടുന്നു; ജീവൻ രക്ഷാ മരുന്നുകൾ നൽകി വരുന്നതായി മെഡിക്കൽ റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഗുരുഗ്രാം: മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന മുലായം സിങ് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.82-കാരനായ മുലായത്തെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ചയോടെ നില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്ന് വീണ്ടും നില ഗുരുതരമാകുകയായിരുന്നു.


തീവ്ര പരിചരണ വിഭാഗത്തിലുള്ള അദ്ദേഹത്തിന് ശ്വാസതടസ്സം നേരിടുന്നുണ്ടെന്നും ജീവൻരക്ഷാ മരുന്നുകൾ നൽകിവരികയാണെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സമാജ് വാദി പാർട്ടി അറിയിച്ചു.മകൻ അഖിലേഷ് യാദവ്, മരുമകൾ ഡിംബിൾ യാദവ്, സഹോദരൻ ശിവ്പാൽ സിങ് യാദവ് എന്നിവർ ഇന്നലെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. നിരവധി പാർട്ടി പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥതി പരിഗണിച്ച് സന്ദർശനം നിയന്ത്രിച്ചിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP