Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോടമലക്കാവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു; ചിത്രം ഒരുക്കുന്നത് യുവ സംവിധായകൻ നിതിൻ നാരായണൻ

'കോടമലക്കാവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു; ചിത്രം ഒരുക്കുന്നത് യുവ സംവിധായകൻ നിതിൻ നാരായണൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവ സംവിധായകൻ നിതിൻ നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കോടമലക്കാവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ റിലീസ് ചെയ്തു. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് യുവ തിരക്കഥാകൃത്ത് അജി അയിലറയാണ്. ജിഷ എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിഷ എം ആണ് ചിത്രം നിർമ്മിക്കുന്നത്.

മിത്തുകളും യാഥാർത്ഥ്യങ്ങളും ഇഴപിരിയാതെ പോകുന്നതാണ് കോടമലക്കാവിന്റെ ഇതിവൃത്തമെന്ന് തിരക്കഥാകൃത്ത് അജി അയിലറ പറഞ്ഞു. കാടിന്റെ ദൃശ്യഭംഗി ചിത്രത്തിന്റെ മറ്റൊരു പുതുമ കൂടിയാണ്. ദുരൂഹമായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി കൂട്ടിയിണക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് സംവിധായകൻ നിതിൻ നാരായണൻ വ്യക്തമാക്കി. ഏറെ പുതുമയുള്ള ചിത്രത്തിന്റെ പ്രമേയം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.

തിരവനന്തപുരം, തെന്മല, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഡിസംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ഇരുന്നൂറോളം പുതുമുഖ താരങ്ങൾക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങളുമാണ് 'കോടമലക്കാവിലെ' അഭിനേതാക്കൾ. ബാനർ-ജിഷ എം പ്രൊഡക്ഷൻസ്, സംവിധാനം- നിതിൻ നാരായണൻ, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, നിർമ്മാണം-ജിഷ എം, ക്യാമറ-ജെറിൻ ജെയിംസ്, എഡിറ്റർ-ഷെബിൻ ജോൺ, ഗാനരചന-കത്രീന വിജിമോൾ, ലെജിൻ ചെമ്മാനി, സംഗീതം-മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം-മിഥുൻ മുരളി, ചീഫ് അസോസിയേറ്റ്- അസീം എസ്, സൗണ്ട് ഡിസൈനിങ്- വിപിൻ എം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഗോപിനാഥൻ വാളകം, വേണുഗോപാൽ,കൃഷ്ണ കുമാർ, സി പി സുജിത്ത് കുമ്പള, പി ആർ ഒ- റഹീം പനവൂർ, പി ആർ സുമേരൻ 9446190254

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP