Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയത്തുനിന്ന് കാണാതായ യുവാവ് തിരുവനന്തപുരത്ത് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പിരപ്പൻകോട് റബർ തോട്ടത്തിൽ

കോട്ടയത്തുനിന്ന് കാണാതായ യുവാവ് തിരുവനന്തപുരത്ത് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പിരപ്പൻകോട് റബർ തോട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദിവസങ്ങൾക്ക് മുമ്പ് കോട്ടയത്തുനിന്നും കാണാതായ യുവാവിനെ തിരുവനന്തപുരത്ത് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ജയിംസ് വർഗീസിനെയാണ് തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എം.സി. റോഡിൽ കാർ നിർത്തിയ ശേഷം ഇദ്ദേഹം റബർ തോട്ടത്തിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനരികിൽനിന്ന് യുവാവിന്റെ മൊബൈൽ ഫോണും കണ്ടെടുത്തു.

ജയിംസ് വർഗീസിനെ കോട്ടയത്തുനിന്നും കാണാതായത് സംബന്ധിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം നാട്ടുകാർ റബർതോട്ടത്തിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ മരിച്ചത് ജയിംസ് വർഗീസ് ആണെന്ന് തിരിച്ചറിഞ്ഞു. ജയിംസ് വർഗീസിന്റെ കാർ സമീപത്തെ റോഡരികിൽ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ തന്നെ യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് കരുതുന്നത്. മൊബൈൽ ഫോണിൽ ആത്മഹത്യ ചിത്രീകരിക്കാനുള്ള ശ്രമം നടന്നതായും സംശയിക്കുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP