Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

44 കോടിയുടെ ഭാഗ്യം അറിയിക്കാൻ ആദ്യം വിളിച്ചപ്പോൾ ഫോൺ എടുത്തില്ല; രണ്ടാമതും വിളിച്ചപ്പോൾ അതേ പ്രദീപാണ്, നൈറ്റ് ഡ്യൂട്ടിയിലാണ്.. എന്നു പറഞ്ഞു; മഹാഭാഗ്യം അടിച്ചെന്ന് അറിയിച്ചപ്പോൾ ഷോക്കടിച്ച പ്രതീതി; അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം അടിച്ചത് അറിഞ്ഞ നിമിഷം വിവരിച്ച് ജബൽ അലിയിലെ ഒരു കാർ കമ്പനിയിൽ ഹെൽപ്പർ

44 കോടിയുടെ ഭാഗ്യം അറിയിക്കാൻ ആദ്യം വിളിച്ചപ്പോൾ ഫോൺ എടുത്തില്ല; രണ്ടാമതും വിളിച്ചപ്പോൾ അതേ പ്രദീപാണ്, നൈറ്റ് ഡ്യൂട്ടിയിലാണ്.. എന്നു പറഞ്ഞു; മഹാഭാഗ്യം അടിച്ചെന്ന് അറിയിച്ചപ്പോൾ ഷോക്കടിച്ച പ്രതീതി; അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം അടിച്ചത് അറിഞ്ഞ നിമിഷം വിവരിച്ച് ജബൽ അലിയിലെ ഒരു കാർ കമ്പനിയിൽ ഹെൽപ്പർ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: 44 കോടിയുടെ ബിഗ് ടിക്കറ്റ് അടിച്ചത് നിങ്ങൾക്കാണ് എന്നു പറഞ്ഞപ്പോൾ ഷോക്കടിച്ച അനുഭവമാണ തനിക്കുണ്ടായതെന്നാണ് മലയാളിയായ പ്രദീപ് പറയുന്നത്. ജബൽ അലിയിലെ ഒരു കാർ കമ്പനിയിൽ ഹെൽപ്പർ ആയി ജോലി ചെയ്യുന്ന മലയാളിയായ പ്രദീപിനെ തേടിയാണ് മഹാഭാഗ്യം എത്തിത്. കഴിഞ്ഞ ഏഴു മാസമായി ദുബായിലാണ് താമസം. ഫോണിൽ വിളിച്ച് തനിക്കാണ് സമ്മാനമെന്ന് അറിയിച്ചപ്പോൾ ഞെട്ടിയെന്നാണ് പ്രദീപ് വ്യക്തമാക്കിയത്.

നറുക്കെടുപ്പിൽ പ്രദീപിന്റെ ടിക്കറ്റ് എടുത്ത ശേഷം ബിഗ് ടിക്കറ്റ് സംഘാടകർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആദ്യ തവണ ഫോൺ എടുത്തില്ല. അവതാരകരായ റിച്ചാർഡും ബുഷ്‌റയും രണ്ടാമതും വിളിച്ചപ്പോഴാണ് ഫോൺ എടുത്തത്. ഭാഗ്യവാനെ രണ്ടു തവണ ലൈവായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കും. അമ്പരപ്പോടെയായിരുന്നു പ്രദീപിന്റെ ആദ്യ പ്രതികരണം. പ്രദീപ് ആണോ എന്നു ചോദിച്ചപ്പോൾ അതേ എന്നു മറുപടി ലഭിച്ചു. പ്രദീപ്, നിങ്ങൾക്കാണ് ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനമായ 20 മില്യൻ ദിർഹം സമ്മാനം എന്നു റിച്ചാർഡ് അദ്ദേഹത്തോടു പറഞ്ഞു. 'ഡ്യൂട്ടിയിലാണ്, നൈറ്റ് ഡ്യൂട്ടിയിലാണ്' എന്നായിരുന്നു അമ്പരപ്പോടെ പ്രദീപിന്റെ മറുപടി.

നിങ്ങളുടെ ജോലി കഴിഞ്ഞ ശേഷം വീണ്ടും വിളിക്കാമെന്നു അവതാരകൻ പറഞ്ഞപ്പോൾ ശരിയെന്നു പറഞ്ഞു കോൾ കട്ട് ചെയ്യുകയായിരുന്നു. 24കാരനായ പ്രദീപ് 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഇത്തരത്തിൽ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഇത്തവണ സെപ്റ്റംബർ 13നു ഓൺലൈൻ വഴിയെടുത്ത 064141 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. ജബൽ അലിയിലെ ഒരു കാർ കമ്പനിയിൽ ഹെൽപ്പർ ആയി ജോലി ചെയ്യുകയാണ് പ്രദീപ്. കഴിഞ്ഞ ഏഴു മാസമായി ദുബായിലാണ് താമസം.

ഏതാനും മാസങ്ങൾക്കു ശേഷമാണ് മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് സമ്മാനം ലഭിക്കുന്നത്. ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പുകളിൽ ചെറിയ സമ്മാനങ്ങൾ ലഭിച്ചിരുന്നു. മറ്റു ഇന്ത്യക്കാർക്കും ഇത്തവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 244ാം സീരീസ് നറുക്കെടുപ്പിലാണ് പ്രദീപിനെ തേടി ഭാഗ്യദേവത എത്തിയത്.

രണ്ടാം സമ്മാനവും ലഭിച്ചത് ഇന്ത്യക്കാരന് തന്നെയാണ്. 10 ലക്ഷം ദിർഹം ആണ് അബ്ദുൽ ഖാദർ ഡാനിഷ് സ്വന്തമാക്കിയത്. 252203 എന്ന ടിക്കറ്റ് നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ 100,000 ദിർഹം സ്വന്തമാക്കിയതും ഇന്ത്യക്കാരൻ തന്നെയാണ്. 201861 എന്ന ടിക്കറ്റ് നമ്പറാണ് മൂന്നാം സമ്മാനം ലഭിച്ചത്. ആലമ്പറമ്പിൽ അബൂ ഷംസുദ്ദീനാണ് മൂന്നാം സമ്മാനം സ്വന്തമാക്കിയത്. 064378 എന്ന ടിക്കറ്റ് നമ്പറിൽ എത്തിയ ഇന്ത്യക്കാരൻ തന്നെയാണ് നാലാം സമ്മാനവും സ്വന്തമാക്കിയത്. മനോജ് മരിയ ജോസഫ് ഇരുത്തയം ആണ് നാലാം സമ്മാനം സ്വന്തമാക്കിയത്. 50,000 ദിർഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്.

നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഓൺലൈനായോ ടിക്കറ്റ് വാങ്ങാം. അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽ ഐൻ വിമാനത്താവളക്കിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകൾ നിന്നും ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് വിവരങ്ങൾ, നറുക്കെടുപ്പു ദിവസങ്ങൾ എന്നതിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ എല്ലാം ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി അധികൃതർ പുറത്തു വിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP